പിണറായി വിജയൻ
തിരുവനന്തപുരം: നീറ്റ് പരീക്ഷാ വിവാദത്തിൽ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വൻ ക്രമക്കേടിന് പിന്നിൽ പ്രവർത്തിച്ചവരുടെ വിവരങ്ങൾ പുറത്തുവിടാൻ കേന്ദ്രം ഭയപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
എസ്എഫ്ഐ സംഘടിപ്പിച്ച രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമക്കേടിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പദവി ഒഴിയണം.
ഭാവി തലമുറയുടെ ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയിരിക്കുന്നത്. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് നേരെയുണ്ടാകുന്ന പോലീസ് അതിക്രമങ്ങൾ കേന്ദ്ര ഭരണകൂടത്തിന്റെ പിന്തുണയോടെയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രക്ഷോഭത്തിന് രാജ്യവ്യാപകമായി പിന്തുണ ഏറുമ്പോഴും കോൺഗ്രസിന്റെ വിദ്യാർഥി സംഘടനകളായ എൻഎസ്യുഐയും കെഎസ്യുവും നിഷ്ക്രിയത്വം പാലിക്കുകയാണ്. വിഷയം ഗൗരവമായി കാണാൻ അവർ തയാറാകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ സമരപ്പന്തലിലെത്തി പിന്തുണയറിയിച്ചത് സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Pinarayi Vijayan NEET Modi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash