കൊച്ചി: മലയാറ്റൂരിൽ കൊല്ലപ്പെട്ട ചിത്രപ്രിയയുടെ മരണം കൃത്യമായ ആസൂത്രണത്തോടെയെന്ന് പോലീസ്. കൊലയ്ക്ക് മുന്‍പ് ചിത്രപ്രിയയ്ക്കും സുഹൃത്ത് അലനുമിടയിൽ രൂക്ഷമായ തര്‍ക്കമുണ്ടായതായും പോലീസ് പറയുന്നു. നേരത്തെ മുതലേ ശല്യം ചെയ്ത അലനെ പെൺകുട്ടി അകറ്റി നിര്‍ത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
സ്കൂള്‍ പഠന കാലം മുതൽ ചിത്രപ്രിയയെ അറിയാമായിരുന്ന അലൻ അടുക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ പെണ്‍കുട്ടി അകറ്റി നിര്‍ത്തി. മികച്ച വോളിബോള്‍ കളിക്കാരിയായ ചിത്രപ്രിയ പിന്നീട് സ്കൂൾ മാറിയപ്പോഴും അലന് പിന്തുടര്ന്നു. ഒടുവില്‍ ബെംഗളൂരുവില്‍ പഠനത്തിന് ചേര്‍ന്നപ്പോഴും അലന് ഫോണ്‍ വിളി തുടര്‍ന്നു.
ശല്യം സഹിക്കതായതോടെ ചിത്രപ്രിയ താക്കീത് ചെയ്തത് അലനെ പ്രകോപിതനാക്കിയെന്ന് പോലീസ് പറയുന്നു. നാട്ടിലെത്തിയെ പെണ്‍കുട്ടിയെ എല്ലാം പറഞ്ഞു തീര്‍ക്കാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച ബൈക്കില്‍ കയറ്റി കൊണ്ടുപോയത്. വീട്ടുകാര്‍ എതിര്‍ക്കുമെന്നതിനാല്‍ ആരോടും പറയാതെ ചിത്രപ്രിയ അലനൊപ്പം പോവുകയായികുന്നു.
നക്ഷത്ര തടാകത്തിനടുത്ത് ഇരുവരും തര്‍ക്കിക്കുന്നതായി ചിലര്‍ കണ്ടെന്നും പോലീസ് സൂചന നല്കി. അവിടെ നിന്നാണ് കൊല നടന്ന സെബിയൂര്‍ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയത്.
Tags : Chitrapriya death premeditated Police Arrest