x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​രി​ൽ അ​ക്ര​മം തുടരുന്നു ; എ​ഡി​എം സ​മാ​ധാ​ന​യോ​ഗം വി​ളി​ച്ചു


Published: April 11, 2026 01:18 PM IST | Updated: April 11, 2026 01:24 PM IST

ക​ണ്ണൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​രി​ൽ അ​ക്ര​മ​ങ്ങ​ൾ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഡി​എം സ​മാ​ധാ​ന​യോ​ഗം വി​ളി​ച്ചു. പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സ് കോ​ൺ​ഫ​റ​ൻ​സ് ഹാളിൽ ഇ​ന്ന് വൈ​കു​ന്നേ​രം ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ല്ലാ ക​ക്ഷി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ലാ​ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.

വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ് ര​ണ്ടാം ദി​വ​സ​വും പ​യ്യ​ന്നൂ​രി​ൽ പ​ര​ക്കെ അ​ക്ര​മം തു​ട​രു​ക​യാ​ണ്. സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി വി.​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ച്ചെ​ന്ന പേ​രി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ൻ ടി.​പു​രു​ഷോ​ത്ത​മ​ന്‍റെ വീ​ടി​ന് നേ​രെ ക​ഴി​ഞ്ഞ ദി​വ​സം ആ​ക്ര​മ​ണം ഉ​ണ്ടാ​യി​രു​ന്നു. വീ​ടി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ എ​റി​ഞ്ഞു​ട​ച്ച​ശേ​ഷം പു​റ​ത്തു നി​ർ​ത്തി​യി​ട്ട കാ​ർ അ​ക്ര​മി​ക​ൾ ക​ത്തി​ച്ചു.

ഇ​ന്ന​ലെ വി.​കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ച്ച് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട ആ​ളു​ടെ കാ​റും ക​ത്തി​ക്കാ​ൻ ശ്ര​മ​മു​ണ്ടാ​യി. കാ​ങ്കോ​ലി​ൽ വി.​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​റ​മ്പി​ലെ ഷെ​ഡി​നും അ​ക്ര​മി​ക​ൾ തീ​യി​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​യ്യി​ലി​ൽ മു​സ്‌​ലിം ലീ​ഗ് ഓ​ഫീ​സി​നു നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

തു​ട​ർ സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​നാ​ണ് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ സ​മാ​ധാ​ന​യോ​ഗം വി​ളി​ച്ച​ത്. അ​ക്ര​മി​ക​ൾ​ക്കെ​തി​രെ ക​ട​ത്ത ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : political attack payyannur peace meeting

Recent News

Corehub Up