x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജിവച്ച മെമ്പര്‍ സ്‌കൂള്‍ ബസിടിച്ച് മരിച്ചു.., വിവാദത്തിന് തിരികൊളുത്തി പൂജ ജോമോന്‍റെ രാജി; ട്വന്‍റി 20ക്ക് അടിപതറുന്നു


Published: April 6, 2026 05:28 PM IST | Updated: April 6, 2026 05:28 PM IST

കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണം ക്ലൈമാക്‌സില്‍ എത്തി നില്‍ക്കവെ ട്വന്‍റി 20യിലെ പൊട്ടിത്തെറി രാഷ്ട്രീയ വിവാദമായി മാറുന്നു. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോന്‍ രാജി വച്ചതോടെ ട്വന്‍റി 20ക്ക് പൂതൃക്കയിലെ ഭരണം നഷ്ടമായി. നറുക്കെടുപ്പിലൂടെയായിരുന്നു പൂതൃക്കയില്‍ ട്വന്‍റി 20 അധികാരത്തില്‍ എത്തിയത്.

ട്വന്‍റി 20 എന്‍ഡിഎയില്‍ ലയിച്ചതിന് പിന്നാലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും കോണ്‍ഗ്രസിലേക്ക് ചേക്കേറിയിരുന്നു. രാജിവച്ചതായി അറിയിച്ചു കൊണ്ടുള്ള വാര്‍ത്താസമ്മേളനത്തില്‍ പൂജ ജോമോന്‍ പറഞ്ഞ വാക്കുകളും പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. പാര്‍ട്ടിയില്‍ നിന്നും രാജിവച്ച മെമ്പര്‍ ബസ് ഇടിച്ച് മരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്നാണ് പൂജയുടെ ആവശ്യം.

ബിജെപിയോടു കൂട്ടുചേര്‍ന്നതില്‍ പ്രതിഷേധിച്ച് ഇന്നലെയാണ് രാജി സമര്‍പ്പിച്ചതെന്ന് അവര്‍ പറഞ്ഞു. മതേതര രാഷ്ട്രീയ കാഴ്ചപ്പാടാണു തനിക്കുള്ളതെന്നും ആ നിലപാടിന്‍റെ അടിസ്ഥാനത്തില്‍ വിജയിപ്പിച്ച ജനങ്ങളോടു ചെയ്യുന്ന വഞ്ചനയാണ് എന്‍ഡിഎയില്‍ ചേര്‍ന്നതെന്നും പൂജ ജോമോന്‍ പറഞ്ഞു. ട്വന്‍റി 20 എന്‍ഡിഎ മുന്നണിയില്‍ ചേര്‍ന്നത് അനുകൂലിക്കാത്തതിനാല്‍ പാര്‍ട്ടിയിലെ മറ്റ് വാര്‍ഡ് അംഗങ്ങള്‍ തന്നെ ഒറ്റപ്പെടുത്തിയതായും അവര്‍ പറഞ്ഞു.

ട്വന്‍റി 20 എന്ന സ്വാതന്ത്ര പ്രസ്ഥാനത്തിലൂടെയാണ് പ്രസിഡന്‍റ് ആയത്. എന്നാല്‍ എന്‍റെ ആദര്‍ശങ്ങക്കും ചിന്താഗതികള്‍ക്കും വിരുദ്ധമായി അവര്‍ എന്‍ഡിഎയില്‍ ചേര്‍ന്നു. അവരുടെ ആദര്‍ശങ്ങളും തത്വങ്ങളും എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് പ്രസിഡന്‍റ് സ്ഥാനവും ട്വന്‍റി 20 മെമ്പര്‍ സ്ഥാനവും രാജിവയ്ക്കാന്‍ തീരുമാനിച്ചത്. ജയിപ്പിച്ച പാര്‍ട്ടിയാണെങ്കിലും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല.

സാബു എം. ജേക്കബ് വിളിച്ച് ഭീഷണിപ്പെടുത്തി. രാജി വയ്ക്കുകയാണോ, രാജി വച്ച ഒരു മെമ്പര്‍ സ്‌കൂള്‍ ബസ് ഇടിച്ച് ഒരു പോറല്‍ പോലും ഇല്ലാതെ മരണപ്പെട്ടു. അവരുടെ കുടുംബവും നശിച്ചു പോയി. അത് ദൈവം വരുത്താതെ ഇരിക്കട്ടെ എന്ന് സാബു ജേക്കബ് വിളിച്ചു പറഞ്ഞു. ഒട്ടും താല്‍പര്യമില്ലാത്തതു കൊണ്ട് മാത്രമാണ് രാജി സമര്‍പ്പിക്കുന്നത് എന്ന് പൂജ ജോമോന്‍ പറഞ്ഞു.

അതേസമയം, എന്‍ഡിഎ പ്രവേശനത്തെ തുടര്‍ന്ന് നിരവധി നേതാക്കളും മെമ്പര്‍മാരും ട്വന്‍റി 20യില്‍ നിന്നും രാജിവച്ച് പോയതിനാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ അഭിനേതാക്കളെയും റിയാലിറ്റി ഷോ താരങ്ങളെയുമാണ് സാബു ജേക്കബ് പരിഗണച്ചത്. ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും സംവിധായകനുമായ അഖില്‍ മാരാര്‍, നടി അഞ്ജലി നായര്‍ അടക്കം ട്വന്‍റി 20 സ്ഥാനാര്‍ഥികളാണ്. ലക്ഷ്മിപ്രിയക്കും വീണ നായര്‍ക്കും വോട്ട് ഇല്ലാത്തതിനാല്‍ സ്ഥാനാര്‍ഥികളെ മാറ്റുകയായിരുന്നു.

Tags : Pooja Jomon resignation Twenty20 controversy

Recent News

Corehub Up