x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി കൗ​ൺ​സി​ല​റു​ടെ അ​വ​ധി അ​പേ​ക്ഷ: ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം; ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് മേ​യ​ർ

ഓൺലൈൻ ഡെസ്ക്
Published: July 31, 2026 08:54 PM IST | Updated: July 31, 2026 08:54 PM IST

തിരുവനന്തപുരം വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ. സുഗതൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തി​രു​വ​ന​ന്ത​പു​രം: കാ​പ്പ കേ​സി​ൽ​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന വാ​ഴോ​ട്ടു​കോ​ണം ബി​ജെ​പി കൗ​ൺ​സി​ല​ർ ആ​ർ. സു​ഗ​ത​ന്‍റെ അ​വ​ധി അ​പേ​ക്ഷ​യി​ൽ ആ​ഭ്യ​ന്ത​ര വ​കു​പ്പ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. വ​കു​പ്പ് മ​ന്ത്രി​യോ സെ​ക്ര​ട്ട​റി​യോ അ​റി​യാ​തെ​യാ​ണ് അ​പേ​ക്ഷ​യി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. സു​ഗ​ത​ന്‍റെ അ​പേ​ക്ഷ ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ന് വി​ടു​ക​യും, കൗ​ൺ​സി​ലി​ന് അ​വ​ധി പ​രി​ഗ​ണി​ക്കാ​മെ​ന്ന ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി ആ​ഭ്യ​ന്ത​ര അ​ണ്ട​ർ സെ​ക്ര​ട്ട​റി ക​ത്ത് ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ത​ദ്ദേ​ശ വ​കു​പ്പി​ന്‍റെ ഈ ​അ​ഭി​പ്രാ​യം ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക നി​ല​പാ​ടാ​യി മാ​റ്റി​യ​തി​ൽ മ​ന്ത്രി അ​തൃ​പ്തി അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ആ​ർ. സു​ഗ​ത​ന് ആ​റു​മാ​സ​ത്തേ​ക്ക് അ​വ​ധി അ​നു​വ​ദി​ച്ച ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം മേ​യ​ർ വി.​വി. രാ​ജേ​ഷ് രം​ഗ​ത്തെ​ത്തി. അ​വ​ധി അ​പേ​ക്ഷ തി​ക​ച്ചും നി​യ​മ​പ​ര​മാ​ണെ​ന്നും വോ​ട്ടെ​ടു​പ്പ് ഏ​ത് രീ​തി​യി​ൽ വേ​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​ൻ മേ​യ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കൗ​ൺ​സി​ൽ അം​ഗ​ത്തി​ന്‍റെ അം​ഗ​ത്വം സം​ര​ക്ഷി​ക്കേ​ണ്ട​ത് മേ​യ​റു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​റാ​ണ് ഇ​തി​ന് പി​ൻ​ബ​ല​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, അ​വ​ധി അ​നു​വ​ദി​ച്ച ന​ട​പ​ടി​യു​ടെ നി​യ​മ​വ​ശ​ങ്ങ​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി അ​റി​യി​ച്ചി​ട്ടു​ണ്ട്.

Tags : RameshChennithala RSugathan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up