x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ലെ റെ​യ്ഡ്; സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ ന​ഷ്‌​ട​പ​രി​ഹാ​രം ഇ​ഡി ന​ല്‍​കി

വെബ് ഡെസ്‌ക്
Published: July 25, 2026 06:44 AM IST | Updated: July 25, 2026 06:44 AM IST

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്ത് പ്ര​തി​പ​ക്ഷ​നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ ഇ​ഡി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ക​ര്‍​ത്ത മൂ​ന്നു കാ​റു​ക​ള്‍​ക്ക് ഇ​ഡി ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കി. മാ​സ​പ്പ​ടി കേ​സി​ല്‍ ജൂ​ണ്‍ 27ന് ​പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ട​ങ്ങി​യ ടാ​ക്‌​സി കാ​റു​ക​ളാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ല​വ​ധി ക​ഴി​ഞ്ഞ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ശ്യാം​രാ​ജി​ന്‍റെ കാ​റി​ന് പ​ണി​ക​ള്‍​ക്കു ചെ​ല​വാ​യ ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യും ന​ല്‍​കി. ഷ​റ​ഫു​ദ്ദീ​ന്‍, ലാ​ലു ഗോ​പാ​ല​ന്‍ എ​ന്നി​വ​ര്‍​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക​യി​ല​ധി​കം വ​ന്ന ബി​ല്‍​ത്തു​ക പൂ​ര്‍​ണ​മാ​യും ഇ​ഡി ന​ല്‍​കി. വാ​ഹ​നം ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കു​മെ​ന്ന് സി​പി​എം നേ​ര​ത്തേ ഉ​റ​പ്പു​ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് വാ​ഗ്ദാ​ന​ത്തി​ല്‍​നി​ന്ന് പി​ന്മാ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളു​ടെ ന​ഷ്‌​ടം ഇ​ഡി നി​ക​ത്തി​യ​ത്.

Tags : Raid Pinarayi Vijayan house compensation vehicles CPM Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up