തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ എസ്ഐടി ചോദ്യം ചെയ്തു. രാവിലെ ജയശ്രീ എസ്ഐടി ആസ്ഥാനത് ഹാജരാകുകയായിരുന്നു.
ജയശ്രീക്ക് കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. അനേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ കോടതി നിർദേശിച്ചിരുന്നു. സ്വർണക്കൊള്ളയുമായി തനിക്ക് ബന്ധമില്ലെന്നാണ് ജയശ്രീ നേരത്തെ വ്യക്തമാക്കിയിരുന്നത്.