x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​പ​മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ചോ​ദി​ക്കി​ല്ല; വി.​ഡി.​സ​തീ​ശ​നെ പി​ന്തു​ണ​ച്ച് സാ​ദി​ഖ​ലി ത​ങ്ങ​ൾ


Published: April 30, 2026 01:06 PM IST | Updated: April 30, 2026 01:06 PM IST

മ​ല​പ്പു​റം: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ പി​ന്തു​ണ​ച്ച് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. സ​തീ​ശ​ന് ല​ഭി​ക്കു​ന്ന പി​ന്തു​ണ ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം ആ​ണെ​ന്ന​ല്ലേ മ​ന​സി​ലാ​ക്കേ​ണ്ട​ത്.

ജ​ന​വി​കാ​രം പ​രി​ഗ​ണി​ച്ചാ​കും യു​ഡി​എ​ഫ് തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക. എ​ക്സി​റ്റ് പോ​ൾ ഫ​ലം‌ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ൻ​കാ​ല​ങ്ങ​ളി​ൽ ലീ​ഗി​ന് ന​ല്ല പ​രി​ഗ​ണ​ന മ​ന്ത്രി​സ​ഭ​യി​ൽ ല​ഭി​ച്ചി​ട്ടു​ണ്ട്. ഒ​ന്നും ചോ​ദി​ച്ച് വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല.

അ​ർ​ഹ​ത​പ്പെ​ട്ട​ത് കി​ട്ടും. ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടി​ല്ല. ലീ​ഗി​ന്‍റെ അ​ജ​ണ്ട നി​ശ്ച​യി​ക്കു​ന്ന​ത് ലീ​ഗ് ത​ന്നെ​യാ​ണ്. എ​ക്‌​സി​റ്റ് പോ​ളി​ല്‍ കാ​ണി​ച്ച​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ യു​ഡി​എ​ഫി​ന് ല​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : v.d.satheesan sadiq ali thangal muslim league udf

Recent News

Corehub Up