x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രേ ചേ​സി​സ്, എ​ന്‍​ജി​ന്‍ ന​മ്പ​റു​ക​ൾ; വ​​​​​ട​​​​​ക്കു​​​​​-കി​​​​​ഴ​​​​​ക്ക​​​​​ന്‍ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​തു 15,849 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍


Published: March 8, 2026 03:54 AM IST | Updated: March 8, 2026 03:54 AM IST

കൊ​​​​​ച്ചി: വ​​​​​ട​​​​​ക്കു​​​​​-കി​​​​​ഴ​​​​​ക്ക​​​​​ന്‍ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍ ഒ​​​​​രേ ചേ​​​​​സി​​​​​സ്, എ​​​​​ന്‍​ജി​​​​​ന്‍ ന​​​​​മ്പ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​ത് 15,849 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ന്ന് കം​​​​​പ്‌​​​​​ട്രോ​​​​​ള​​​​​ര്‍ ആ​​​​​ൻ​​​​​ഡ് ഓ​​​​​ഡി​​​​​റ്റ് ജ​​​​​ന​​​​​റ​​​​​ല്‍ (സി​​​​​എ​​​​​ജി) റി​​​​​പ്പോ​​​​​ര്‍​ട്ട്. ആ​​​​​സാ​​​​​മി​​​​​ലെ​​​​​യും മ​​​​​റ്റ് ഏ​​​​​ഴു വ​​​​​ട​​​​​ക്കു​​​​-കി​​​​​ഴ​​​​​ക്ക​​​​​ന്‍ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ​​​​​യും വാ​​​​​ഹ​​​​​ന്‍ ഡാ​​​​​റ്റാ​​​​​ബേ​​​​​സ് പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ച​​​​​പ്പോ​​​​​ഴാ​​​​​ണ് 15,849 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ള്‍ ഒ​​​​​രേ ചേ​​​​​സി​​​​​സ്, എ​​​​​ന്‍​ജി​​​​​ന്‍ ന​​​​​മ്പ​​​​​റു​​​​​ക​​​​​ളി​​​​​ല്‍ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​താ​​​​​യി ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.

ഫെ​​​​​ബ്രു​​​​​വ​​​​​രി 19ന് ​​​​​ആ​​​​​സാം നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ല്‍ സ​​​​​മ​​​​​ര്‍​പ്പി​​​​​ച്ച സി​​​​​എ​​​​​ജി റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​ലാ​​​​​ണ് ഈ ​​​​​ക​​​​​ണ്ടെ​​​​​ത്ത​​​​​ല്‍. റി​​​​​പ്പോ​​​​​ര്‍​ട്ട് പ്ര​​​​​കാ​​​​​രം 12,112 വാ​​​​​ഹ​​​​​ന​​​​​ങ്ങ​​​​​ളും (ഏ​​​​​ക​​​​​ദേ​​​​​ശം 76 ശ​​​​​ത​​​​​മാ​​​​​നം) ആ​​​​​സാ​​​​​മി​​​​​ലാ​​​​​ണ് ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. നി​​​​​ര്‍​ബ​​​​​ന്ധി​​​​​ത നോ ​​​​​ഒ​​​​​ബ്ജ​​​​ക്‌​​​​ഷ​​​​​ന്‍ സ​​​​​ര്‍​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് (എ​​​​​ന്‍​ഒ​​​​​സി) ഇ​​​​​ല്ലാ​​​​​തെ​​​​​യാ​​​​​ണ് ഇ​​​​​വ ര​​​​​ജി​​​​​സ്റ്റ​​​​​ര്‍ ചെ​​​​​യ്ത​​​​​ത് എ​​​​​ന്ന​​​​​തു ഗൗ​​​​​ര​​​​​വ​​​​​ക​​​​​ര​​​​​മാ​​​​​ണെ​​​​​ന്ന് റി​​​​​പ്പോ​​​​​ര്‍​ട്ടി​​​​​ല്‍ പ​​​​​റ​​​​​യു​​​​​ന്നു.

ഇ​​​​​ന്ത്യ​​​​​യി​​​​​ലെ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ഒ​​​​​രു വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന് ഒ​​​​​രു​​​​സ​​​​​മ​​​​​യ​​​​​ത്ത് ഒ​​​​​രു ത​​​​​ന​​​​​താ​​​​​യ ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ ന​​​​​മ്പ​​​​​ര്‍ മാ​​​​​ത്ര​​​​​മേ പാ​​​​​ടു​​​​​ള്ളൂ. മ​​​​​റ്റൊ​​​​​രു സം​​​​​സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്കു മാ​​​​​റു​​​​​മ്പോ​​​​​ള്‍ പ​​​​​ഴ​​​​​യ ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​ന്‍ റ​​​​​ദ്ദാ​​​​​ക്കി പു​​​​​തി​​​​​യ​​​​​ത് എ​​​​​ടു​​​​​ക്ക​​​​​ണം. ഇ​​​​​തു ലം​​​​​ഘി​​​​​ച്ചാ​​​​​ണ് ര​​​​​ജി​​​​​സ്‌​​​​​ട്രേ​​​​​ഷ​​​​​നു​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നും റി​​​​​പ്പോ​​​​​ര്‍​ട്ട് പ​​​​​റ​​​​​യു​​​​​ന്നു.

Tags : chassis engine numbers vehicles registered northern eastern states

Recent News

Corehub Up