കോട്ടയം: ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെ ട്രെറ്റോപോട് കടല്‍ഭിത്തി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡവലെപ്മെന്റ് കമ്മീഷന് ചെയര്മാന് ബിഷപ് മാര്‍ ജോസ് പുളിക്കല്‍. കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ 44-ാമത് വാര്‍ഷിക പൊതുയോഗം അടിച്ചിറ ആമോസ് സെന്ററില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഴക്കാലത്ത് തുടര്‍ച്ചയായി കൊച്ചി തീരദേശത്തെ ജനതയനുഭവിക്കുന്ന യാതന സര്‍ക്കാരിന്റെ അവഗണനയുടെ ഫലമാണ്.
അതിന് അടിയന്തരമായി പരിഹാരമുണ്ടാകണമെന്നും മലയോര ജനതയും കര്‍ഷകരും അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതിന് സഭാ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ നേതൃത്വം എടുക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ അഭിപ്രായപ്പെട്ടു.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍, ഫിനാന്‍സ് ഓഫീസര്‍ വിശാല്‍ ജോസഫ്, സജീവം സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ സജോ ജോയി എന്നിവര്‍ പ്രസംഗിച്ചു. കുട്ടിക്കാനം മരിയന്‍ കോളജ് അസിസ്റ്റന്റ്് പ്രഫസര്‍ വൈശാഖ് കെ. മോഹന്‍, കാരിത്താസ് ഇന്ത്യ പ്രോഗ്രാം ഓഫീസര്‍ ഡോ. വി.ആര്. ഹരിദാസ്, റീജണല്‍ ഫോറം കോ ഓര്‍ഡിനേറ്റര്‍ എബി ജോര്‍ജ്, ജിന്‍സ് ജോസഫ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു.
കേരളത്തിലെ കത്തോലിക്കാ രൂപതകളിലെ സാമൂഹ്യസേവന വിഭാഗങ്ങളിലെ ഡയറക്ടര്‍മാര്‍ പങ്കെടുത്ത
Tags : Seawall construction Mar Jose Pulikkal