കോഴിക്കോട്: കോഴിക്കോട് ജെഡിടി സ്‌കൂളിൽ സജമാക്കിയ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരുന്ന സ്ട്രോംഗ് റൂം തുറന്നതിൽ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെൽ കോഓർഡിനേറ്റർ വി.കെ.സജീവൻ.
ഏത് കാരണത്താൽ ആയാലും കൃത്യമായ മുന്നറിയിപ്പുകളോ നോട്ടിസോ ഇല്ലാതെ ഇത്തരം ഒരു നീക്കം നടത്തിയത് തെറ്റായ കീഴ്‌വഴക്കമാണ്.
സാധാരണ വോട്ടെണ്ണൽ കേന്ദ്രം തുറക്കുന്നത് വോട്ടെണ്ണുന്ന ദിവസമാണ്. അത് അനധികൃതമായി തുറക്കുന്നത് ചട്ടവിരുദ്ധമാണ്. ജെഡിടി സ്കൂളിൽ വോട്ടെണ്ണുന്നത് വരെ കേന്ദ്രസേനയുടെ സുരക്ഷ ശക്തമാക്കണമെന്നും വി.കെ.സജീവൻ ആവശ്യപ്പെട്ടു.
Tags : strong room BJP security of central forces