x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കണ്ണീരിൽ കുതിർന്ന് നാട്; ശ്രീ​ന​ന്ദയുടെ മൃതദേഹം വീട്ടിലെത്തിച്ചു


Published: April 11, 2026 11:38 AM IST | Updated: April 11, 2026 12:07 PM IST

മം​​​ഗ​​​ളൂ​​​രു: കർണാടകയിലെ ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രുവിൽ കൊക്കയിൽ വീണ് മരിച്ച ശ്രീനന്ദയുടെ മൃതദേഹം പാലക്കാടുള്ള ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു. ചിക്കമഗളൂരിലെ ജില്ലാ ആശുപത്രിയിൽ നിന്നും വെള്ളിയാഴ്ച രാത്രി 11.20 നാണ് യാത്ര തിരിച്ചത്. കർണാടക പോലീസിന്‍റെ അകമ്പടിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്.

നിരവധി പേർ ശ്രീനന്ദയെ അവസാനമായി കാണാനെത്തി. ചി​​​ക്ക​​​മ​​​ഗ​​​ളൂ​​​രു ബാ​​​ബാ ബു​​​ധ​​​ൻ​​​ഗി​​​രി മ​​​ല​​​യി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​ത്തി​​​നെ​​​ത്തി കാ​​​ണാ​​​താ​​​യ ശ്രീ​​​ന​​​ന്ദ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം മാ​​​ണി​​​ക്യ​​​ധാ​​​ര വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​നു സ​​​മീ​​​പം 1500 അ​​​ടി താ​​​ഴ്ച​​​യി​​​ൽ​​​നി​​​ന്നാണ് ക​​​ണ്ടെ​​​ത്തിയത്. തെ​​​ർ​​​മ​​​ൽ ഡ്രോ​​​ൺ ഉ​​​പ​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് മ​​​ല​​​യി​​​ടു​​​ക്കി​​​ൽ​​നി​​​ന്നു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ടു​​​ത്ത​​​ത്.

പാ​​​ല​​​ക്കാ​​​ട് ക​​​ട​​​മ്പ​​​ഴി​​​പ്പു​​​റ​​​ത്തെ ര​​​മേ​​​ശ്-​​​രോ​​​ഹി​​​ണി ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​യ ശ്രീ​​​ന​​​ന്ദ​​​യെ (15) ചൊ​​​വ്വാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.30ഓ​​​ടെ​​​യാ​​​ണ് ബാ​​​ബാ ബു​​​ധ​​​ൻ​​​ഗി​​​രി മ​​​ല​​​യി​​​ൽ​​​വ​​​ച്ച് കാ​​​ണാ​​​താ​​​യ​​​ത്. സ്വ​​​ന്തം കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ങ്ങു​​​ന്ന നാ​​​ല്പ​​​തം​​​ഗ സം​​​ഘ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു പെ​​​ൺ​​​കു​​​ട്ടി ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​ത്.

കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​ല്ലാം പ​​​ല​​​വ​​​ഴി​​​ക്കു​​​ നി​​​ന്ന് ഫോ​​​ട്ടോ​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​യാ​​ണു ശ്രീ​​​ന​​​ന്ദ​​​യെ കാ​​​ണാ​​​താ​​​യ​​​ത്.

Tags : Srinanda death Srinanda body

Recent News

Corehub Up