തിരുവനന്തപുരം: മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിക്ക് പരിഹാരമാകുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിക്കുന്ന വിതരണക്കാർക്ക് തിങ്കളാഴ്ച പണം നൽകും.
ഡിഎംഇയുമായി കഴിഞ്ഞ ദിവസം വിതരണക്കാർ ചർച്ച നടത്തിയിരുന്നു . തിരുവനന്തപുരം മെഡിക്കൽ കോളജിന് 11 കോടിയും കോഴിക്കോട് മെഡിക്കൽ കോളജിന് എട്ടു കോടി രൂപയുമാണ് വിതരണക്കാർക്ക് നൽകുക.
ഇതുസംബന്ധിച്ച നിർദ്ദേശം മെഡിക്കൽ കോളജ് സൂപ്രണ്ടുമാർക്ക് ഡിഎംഇയ്ക്ക് നൽകി.157 കോടി രൂപയാണ് വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി ഹൃദയശസ്ത്രക്രിയ ഉപകരണ വിതരണക്കാർക്ക് കുടിശിക ഇനത്തിൽ നൽകാനുള്ളത്.
പണം കുറച്ചെങ്കിലും നൽകിയില്ലെങ്കിൽ ഉപകരണം തിരിച്ചെടുക്കുമെന്ന് വിതരണക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Tags : Surgical equipment shortage medical colleges Distributors