x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണം ക​ട്ട​ത് ആ​രെ​ന്നു പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി​ക്കു പോ​കാ​നാ​കി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: April 1, 2026 01:15 AM IST | Updated: April 1, 2026 01:15 AM IST

ക​​​ണ്ണൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണം ക​​​ട്ട​​​ത് ആ​​​ര​​​പ്പാ​​​യെ​​​ന്നു രാ​​​ഹു​​​ൽ ഗാ​​​ന്ധി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഉ​​​ന്ന​​​യി​​​ച്ച ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു മു​​​ന്നോ​​​ട്ടു പോ​​​കാ​​​നാ​​കി​​​ല്ലെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

ക​​​ണ്ണൂ​​​രി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​ങ്കെ​​​ടു​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ യോ​​​ഗ​​​ത്തി​​​ന് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ക​​​ഴി​​​ഞ്ഞ പ​​​ത്തു​​​വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും വ​​​ലി​​​യ കൊ​​​ള്ള ന​​​ട​​​ത്തി​​​യ​​​ത് ആ​​​രാ​​​ണെ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​മാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി.

പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ ഒ​​​ന്നാം റാ​​​ങ്ക് ല​​​ഭി​​​ച്ച​​​വ​​​ർ​​​ക്ക് പോ​​​ലും സ​​​ർ​​​ക്കാ​​​ർ ജോ​​​ലി ല​​​ഭി​​​ക്കാ​​​ത്ത സം​​​സ്ഥാ​​​ന​​​മാ​​​യി കേ​​​ര​​​ള​​​ത്തെ സി​​​പി​​​എം മാ​​​റ്റി.

സി​​​പി​​​എ​​​മ്മി​​​ന്‍റെ മൂ​​​ല്യ​​​ച്യു​​​തി​​​യാ​​​ണ് ജീ​​​വി​​​തം മു​​​ഴു​​​വ​​​ൻ പാ​​​ർ​​​ട്ടി​​​ക്കു വേ​​​ണ്ടി ഉ​​​ഴി​​​ഞ്ഞു​​വ​​​ച്ചി​​​രു​​​ന്ന വി. ​​​കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​നെ​​​യും ടി.​​​കെ. ഗോ​​​വി​​​ന്ദ​​​നെ​​​യും പാ​​​ർ​​​ട്ടി വി​​​ടാ​​​ൻ പ്രേ​​​രി​​​പ്പി​​​ച്ച​​​തും അ​​​വ​​​രെ ഇ​​​ന്ന് യു​​​ഡി​​​എ​​​ഫി​​​ന്‍റെ വേ​​​ദി​​​യി​​​ലെ​​​ത്തി​​​ച്ച​​​തും. ഇ​​​വ​​​ർ യ​​​ഥാ​​​ർ​​​ഥ ക​​​മ്യൂ​​​ണി​​​സ്റ്റു​​​ക​​​ളാ​​​ണ്.

സി​​​പി​​​എം ഇ​​​പ്പോ​​​ൾ യ​​​ഥാ​​​ർ​​​ഥ ക​​​മ്യൂ​​​ണി​​​സ്റ്റു​​​ക​​​ളി​​​ല്ലാ​​​ത്ത പാ​​​ർ​​​ട്ടി​​​യാ​​​ണ്.​​​രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടേ​​​ത് ക​​​മ്യൂ​​​ണി​​​സ്റ്റ് മ​​​ന​​​സാ​​​ണെ​​​ന്നും കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ പ​​​റ​​​ഞ്ഞു.

Tags : K.C. Venugopal Chief Minister gold theft Pinarayi vijayan Sabarimala

Recent News

Corehub Up