തിരുവനന്തപുരം: മുഖ്യമന്ത്രി പദത്തിലെ തര്‍ക്കം ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന് എംപി. വിവാദത്തില്‍ പക്ഷം ചേരാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ നിലപാട് എഐസിസി നിരീക്ഷകരെ അറിയിക്കും. മുഖ്യമന്ത്രിപദത്തില്‍ അവകാശവാദം ഉന്നയിച്ചുള്ള പരസ്യപ്രകടനം പാടില്ല. അണികളെ നേതാക്കള്‍ നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിപദം സംബന്ധിച്ചുള്ള കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ കെപിസിസി പ്രസിഡന്റ് ആരാണെന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ലെന്നും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാരാണെന്ന കാര്യത്തിലുള്ള തീരുമാനമാണ് ഇപ്പോഴത്തെ ചര്‍ച്ചയെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : controversy Chief Minister Benny Behanan