x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​സൗ​ഹൃ​ദ പോ​ലീ​സിം​ഗി​ന്‍റെ അ​ന്തഃ​സ​ത്ത ഉ​ള്‍​ക്കൊ​ള്ള​ണം: പോ​ലീ​സ് മേ​ധാ​വി


Published: February 11, 2026 02:00 AM IST | Updated: February 11, 2026 02:00 AM IST

തൃ​​​ശൂ​​​ര്‍: പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍ ജ​​​ന​​​സൗ​​​ഹൃ​​​ദ പോ​​​ലീ​​​സിം​​​ഗി​​​ന്‍റെ അ​​​ന്തഃ​​​സ​​​ത്ത ഉ​​​ള്‍​ക്കൊ​​​ണ്ട് പ്ര​​​വ​​​ര്‍​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു പു​​​തു​​​താ​​​യി സേ​​​ന​​​യി​​​ലേ​​​ക്കു വ​​​രു​​​ന്ന സ​​​ബ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രോ​​​ട് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വാ​​​ഡ ആ​​​സാ​​​ദ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ര്‍ ആ​​​ഹ്വാ​​​നം ചെ​​​യ്തു. അ​​​വ​​​ര​​​വ​​​രു​​​ടെ വൈ​​​ദ​​​ഗ്ധ്യ​​​മേ​​​ഖ​​​ല​​​ക​​​ള്‍ വി​​​പു​​​ല​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി​​​യി​​​ല്‍ പ​​​രി​​​ശീ​​​ല​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ 73 പോ​​​ലീ​​​സ് സ​​​ബ് ഇ​​​ന്‍​സ്‌​​​പെ​​​ക്ട​​​ര്‍​മാ​​​രു​​​ടെ പാ​​​സിം​​​ഗ് ഔ​​​ട്ട് പ​​​രേ​​​ഡി​​​ൽ സ​​​ല്യൂ​​​ട്ട് സ്വീ​​​ക​​​രി​​​ച്ച് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സൈ​​​ബ​​​ര്‍ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍, വെ​​​ര്‍​ച്വ​​​ല്‍ അ​​​റ​​​സ്റ്റ്, ക്രി​​​പ്‌​​​റ്റോ ക​​​റ​​​ന്‍​സി വ​​​ഴി​​​യു​​​ള്ള ത​​​ട്ടി​​​പ്പു​​​ക​​​ള്‍, സം​​​ഘ​​​ടി​​​ത ല​​​ഹ​​​രി​​​മ​​​രു​​​ന്നു​​​വ്യാ​​​പാ​​​രം എ​​​ന്നി​​​ങ്ങ​​​നെ മു​​​ന്പ​​​ത്തേക്കാ​​​ളും വെ​​​ല്ലു​​​വി​​​ളി​​​ക​​​ള്‍ നി​​​റ​​​ഞ്ഞ കാ​​​ല​​​ഘ​​​ട്ട​​​മാ​​​ണി​​​ന്നു പോ​​​ലീ​​​സി​​​നു നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന​​​ത്.

ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍​സ് അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യും സാ​​​ങ്കേ​​​തി​​​ക​​​ത​​​യെ അ​​​ടു​​​ത്ത​​​റി​​​ഞ്ഞു​​​കൊ​​​ണ്ടും​​​മാ​​​ത്ര​​​മേ പു​​​തു​​​ത​​​ല​​​മു​​​റ​​​കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​നാ​​​വു​​​ക​​​യു​​​ള്ളൂ എ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പ​​​രി​​​ശീ​​​ല​​​ന​​​കാ​​​ല​​​യ​​​ള​​​വി​​​ല്‍ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച​​​വ​​​ര്‍​ക്കു സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി. മി​​​ക​​​ച്ച ഓ​​​ള്‍​റൗ​​​ണ്ട​​​ര്‍ ഇ​​​ന്‍​ഡോ​​​ര്‍ കേ​​​ഡ​​​റ്റാ​​​യി ആ​​​ര്‍. അ​​​ന​​​ന്തു ശേ​​​ഖ​​​റും മി​​​ക​​​ച്ച ഔ​​​ട്ട്‌​​​ഡോ​​​ര്‍ കേ​​​ഡ​​​റ്റാ​​​യി കെ.​​​എ​​​സ്. നി​​​സാ​​​മു​​​ദീ​​​നും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.  കെ. ​​​സ​​​ഞ്ജ​​​യ്‌​​​യാ​​​ണ് മി​​​ക​​​ച്ച ഷൂ​​​ട്ട​​​ര്‍.

ഐ​​​ജി​​​യും കേ​​​ര​​​ള പോ​​​ലീ​​​സ് അ​​​ക്കാ​​​ദ​​​മി ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ കെ. ​​​സേ​​​തു​​​രാ​​​മ​​​ന്‍, തൃ​​​ശൂ​​​ര്‍ റേ​​​ഞ്ച് ഡി​​​ഐ​​​ജി ടി. ​​​നാ​​​രാ​​​യ​​​ണ​​​ന്‍, മ​​​റ്റ് ഉ​​​ന്ന​​​ത പോലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍, ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, പ​​​രി​​​ശീ​​​ല​​​നാ​​​ര്‍​ഥി​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Police Chief public friendly Rawada Azad Chandrashekhar

Recent News

Corehub Up