x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് സൂചികയും ഉയരുന്നു


Published: April 26, 2026 02:08 AM IST | Updated: April 26, 2026 02:08 AM IST

തൊ​ടു​പു​ഴ: സം​സ്ഥാ​ന​ത്ത് അ​ള്‍ട്രാ​വ​യ​ല​റ്റ് സൂ​ചി​ക​യും ഉ​യ​രു​ന്നു. കോ​ന്നി, ചെ​ങ്ങ​ന്നൂ​ര്‍, ച​ങ്ങ​നാ​ശേ​രി, മൂ​ന്നാ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യു​വി ഇ​ന്‍ഡ​ക്‌​സ് എ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​വി​ടെ ഇ​ന്ന​ലെ ഓ​റ​ഞ്ച് അ​ല​ര്‍ട്ടി​ലാ​യി​രു​ന്നു.

ക​ള​മ​ശേ​രി, ഒ​ല്ലൂ​ര്‍, തൃ​ത്താ​ല, പൊ​ന്നാ​നി, ബേ​പ്പൂ​ര്‍, മാ​ന​ന്ത​വാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യു​വി സൂ​ചി​ക മ​ഞ്ഞ അ​ല​ര്‍ട്ടി​ലു​മെ​ത്തി​യി​രു​ന്നു.

പ​ക​ല്‍ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ലാ​ണ് ഉ​യ​ര്‍ന്ന അ​ള്‍ട്രാ​വ​യ​ല​റ്റ് സൂ​ചി​ക രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​നാ​ല്‍ ഈ ​സ​മ​യം നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍ക്കാ​തെ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍കി​യി​ട്ടു​ണ്ട്.

പു​റം​ജോ​ലി​യി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​വ​ര്‍ പ്ര​ത്യേ​കം ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും പ​ക​ല്‍സ​മ​യ​ത്ത് പു​റ​ത്തി​റ​ങ്ങു​മ്പോ​ള്‍ തൊ​പ്പി, കു​ട, സ​ണ്‍ഗ്ലാ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ നി​ര്‍ദേ​ശി​ച്ചു.

Tags : ultraviolet index rising

Recent News

Corehub Up