തിരുവനന്തപുരം: തെലങ്കാനയിലെ വികസനം കണ്ടുപഠിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. രേവന്ത് റെഡ്ഡിയെ ആരോ കാര്യമായി തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.
ശമ്പളവും പെൻഷനും നിരന്തരം മുടങ്ങുന്ന തെലങ്കാനയിൽ നിന്ന് കേരളത്തിന് ഒന്നും പഠിക്കാനില്ലെന്നും, പകരം ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ രേവന്ത് റെഡ്ഡിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
തെലങ്കാന വികസനം കണ്ടുപഠിക്കാൻ പിണറായി വിജയന് ടിക്കറ്റ് എടുത്തു നൽകാം എന്ന രേവന്ത് റെഡ്ഡിയുടെ പരിഹാസത്തിനാണ് ഇപ്പോൾ മുഖ്യമന്ത്രി മറുപടി നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തെ ഈ വാക്പോര് ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെടുകയാണ്.
Tags : Pinarayi Vijayan Revanth Reddy Latest News