പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. തിരുവല്ല ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
നാല് മാസം മുന്പ് രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. വിദേശത്ത് താമസിക്കുന്ന മലയാളി യുവതിയുടെ കഴിഞ്ഞ ജനുവരി 10നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഷൊർണൂരിലെ കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
മുന്പ് രണ്ട് ബലാത്സംഗ കേസിൽ പ്രതിയായിരുന്ന രാഹുലിനെ മൂന്നാം ബലാത്സംഗ കേസിൽ പോലീസ് രഹസ്യനീക്കത്തിലൂടെയാണ് പിടികൂടിയത്. ബലാത്സംഗം, ശാരീരിക മാനസിക പീഡനം, ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് രാഹുലിനെതിരേ ചുമത്തിയിരിക്കുന്നത്.
അതേസമയം ബലാത്സംഗം അല്ല ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി ഉണ്ടായിരുന്നതെന്നാണ് രാഹുലിന്റെ വാദം. ഇതിനുള്ള ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെ ഹാജരാക്കുകയും ചെയ്തിരുന്നു.
Tags : rahul mamkootathil rape case