x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറസ്റ്റ് ഭീഷണി: മുൻകൂർ ജാമ്യം തേടി ഐഷി ഘോഷ് കോടതിയിൽ

വെബ് ഡെസ്ക്
Published: July 29, 2026 01:05 PM IST | Updated: July 29, 2026 01:05 PM IST

ഐ​ഷി ഘോ​ഷ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ അ​പ്ര​തീ​ക്ഷി​ത അ​റ​സ്റ്റ് നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഒ​രു​ങ്ങി എ​സ്എ​ഫ്ഐ അ​ഖി​ലേ​ന്ത്യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും ജെ​എ​ൻ​യു മു​ൻ യൂ​ണി​യ​ൻ അ​ധ്യ​ക്ഷ​യു​മാ​യ ഐ​ഷി ഘോ​ഷ്. 2021-ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലെ അ​റ​സ്റ്റ് ന​ട​പ​ടി​ക​ൾ ത​ട​യ​ണ​മെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​വ​ർ ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യെ സ​മീ​പി​ച്ചു.

സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. സു​ഭാ​ഷ് ച​ന്ദ്ര​നാ​ണ് ഐ​ഷി​ക്ക് വേ​ണ്ടി ഹ​ര​ജി ന​ൽ​കി​യ​ത്. സ​മീ​പ​കാ​ല​ത്ത് ജ​ന്ത​ർ മ​ന്ത​റി​ൽ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ ഐ​ഷി സ​ജീ​വ​മാ​യി പ​ങ്കാ​ളി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​ല്ല, മ​റി​ച്ച് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള പ​ഴ​യൊ​രു കേ​സി​ലാ​ണ് പോ​ലീ​സ് തി​ടു​ക്ക​പ്പെ​ട്ട് ന​ട​പ​ടി​യെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി ഓ​ഫീ​സാ​യ എ​കെ​ജി ഭ​വ​നി​ലെ​ത്തി ഐ​ഷി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ ഡ​ൽ​ഹി പോ​​ലീ​സ് ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ർ​ട്ടി നേ​താ​ക്ക​ളും അ​ഭി​ഭാ​ഷ​ക​രും ശ​ക്ത​മാ​യി എ​തി​ർ​ത്ത​തോ​ടെ സം​ഘം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ർ​ധ​രാ​ത്രി​യി​ൽ മ​ഫ്തി​യി​ലെ​ത്തി​യ പോ​ലീ​സ് സം​ഘം ഐ​ഷി​യു​ടെ താ​മ​സം, എ​കെ​ജി ഭ​വ​നി​ലെ സ​ന്ദ​ർ​ശ​നം, നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സു​ര​ക്ഷാ ജീ​വ​ന​ക്കാ​രോ​ട് അ​ന്വേ​ഷി​ച്ച​താ​യാണ് വിവരം

Tags : Aishi Ghosh Arrest anticipatory bail Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up