കൂത്തുപറമ്പ്: ശിവപുരം മെട്ടയിൽ നിരവധി പേർക്ക് തേനീച്ചയുടെ കുത്തേറ്റു. സ്ഥാനാർഥി ഉൾപ്പെടെ രണ്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ.
ശിവപുരം മെട്ടയിലെ ബുഷ്റ (38), കിണവക്കൽ സ്വദേശിയും കോട്ടയം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് യുഡിഎഫ് സ്ഥാനാർഥിയുമായ കെ.കെ. അസീസ് (46) എന്നിവരാണ് തലശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ബുഷ്റയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാവിലെ 8.15 ഓടെയായിരുന്നു സംഭവം. ഓട്ടോറിക്ഷ ഓടിച്ചു വരവേയാണു തലയിലും മുഖത്തും മറ്റുമായി തേനീച്ച പൊതിഞ്ഞ നിലയിൽ ബഹളം വയ്ക്കുകയായിരുന്ന ബുഷ്റയെ അസീസിന്റെ ശ്രദ്ധയിൽപെട്ടത്.
രക്ഷിക്കാനാകാത്ത അവസ്ഥയിൽ മുന്നൂറു മീറ്ററോളം മുന്നോട്ടുപോയെങ്കിലും മനഃസാന്നിധ്യം വിടാതെ തിരിച്ചുവന്ന് ഓട്ടോയിൽനിന്നും ഒരു തുണിയെടുത്ത് ബുഷ്റയുടെ ദേഹത്തുനിന്നും തേനീച്ചകളെ ഒരുവിധം അകറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെയാണ് അസീസിനും തേനീച്ചയുടെ കുത്തേറ്റത്.
Tags : stung by bees bees attacked by candidates Kerala local body election