ഇവാൻ അലക്സ്.
കോട്ടയം: കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. കോട്ടയം പിണ്ണാക്കനാടുണ്ടായ ദാരുണസംഭവത്തിൽ സിഎംഎസ് കോളനിയിൽ കൊള്ളിക്കൊളവിൽ അലൻ - സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്സാണ് മരിച്ചത്.
മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും ഫയർഫോഴ്സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കിണറിന് ഉയരമുള്ള ആൾമറയില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം കിണറ്റില് പാമ്പിനെ കണ്ടതായി രക്ഷാപ്രവര്ത്തകര് പറഞ്ഞു.
Tags : drowns well death Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash