x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് 100 സീ​റ്റ് നേ​ടും: മു​ര​ളീ​ധ​ര​ൻ


Published: March 16, 2026 12:44 AM IST | Updated: March 16, 2026 12:44 AM IST

പൂ​​​ങ്കു​​​ന്നം: കേ​​​ര​​​ള​​​ത്തി​​​ൽ യു​​​ഡി​​​എ​​​ഫ് കു​​​റ​​​ഞ്ഞ​​​തു നൂ​​​റു സീ​​​റ്റ് നേ​​​ടു​​​മെ​​​ന്നും അ​​​തി​​​ൽ ത​​​ർ​​​ക്ക​​​മി​​​ല്ലെ​​​ന്നും കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ. 2012 മു​​​ത​​​ൽ വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വി​​​ലെ വോ​​​ട്ട​​​റാ​​​ണു ഞാ​​​ൻ. എ​​​ൻ​​​ഡി​​​എ​​​യും എ​​​ൽ​​​ഡി​​​എ​​​ഫും ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി തോ​​​ൽ​​​പ്പി​​​ക്കാ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ട്ടു​​​ക​​​ഴി​​​ഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ഒ​​​രി​​​ക്ക​​​ലും എ​​​തി​​​രാ​​​ളി​​​ക​​​ളെ മോ​​​ശ​​​മാ​​​യി ക​​​ണ്ടി​​​ട്ടി​​​ല്ല. കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കേ​​​ണ്ട​​​ത് ഹൈ​​​ക്ക​​​മാ​​​ൻ​​​ഡ് ആ​​ണെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ അ​​​നു​​​ഗ്ര​​​ഹം​​​തേ​​​ടി മു​​​ര​​​ളീ​​​മ​​​ന്ദി​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​​താ​​​യി​​​രു​​​ന്നു മു​​​ര​​​ളീ​​​ധ​​​ര​​​ൻ. കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ​​​യും ക​​​ല്യാ​​​ണി​​​ക്കു​​​ട്ടി​​​യ​​​മ്മ​​​യു​​​ടെ​​​യും സ്മൃ​​​തി​​​മ​​​ണ്ഡ​​​പ​​​ത്തി​​​ൽ മു​​​ര​​​ളീ​​​ധ​​​ര​​​ൻ പു​​​ഷ്പാ​​​ർ​​​ച്ച​​​ന ന​​​ട​​​ത്തി. യു​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​ണ്‍​വീ​​​ന​​​ർ ടി.​​​വി. ച​​​ന്ദ്ര​​​മോ​​​ഹ​​​ൻ, കെ.​​​വി. ദാ​​​സ​​​ൻ, സ​​​ജീ​​​വ​​​ൻ കു​​​രി​​​യ​​​ച്ചി​​​റ, കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ കൗ​​​ണ്‍​സി​​​ല​​​ർ ലാ​​​ലി ജെ​​​യിം​​​സ്, ടി.​​​എ. ഹം​​​സ എ​​​ന്നി​​​വ​​​രും മു​​​ര​​​ളി​​​ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.

Tags : k muraleedharan UDF win election

Recent News

Corehub Up