x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തണ്ണീര്‍മുക്കം ബണ്ട് തുറക്കുന്നതിലെ അശാസ്ത്രീയത ; കുട്ടനാടന്‍ ആവാസവ്യവസ്ഥ തകരുന്നു

ടോം ​ജോ​ര്‍ജ്
Published: May 11, 2026 05:35 AM IST | Updated: May 11, 2026 05:35 AM IST

ആ​ല​പ്പു​ഴ: ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ കാ​ര്‍ഷി​ക ക​ല​ണ്ട​ര്‍പ്ര​കാ​രം തു​റ​ക്കേ​ണ്ട മാ​ര്‍ച്ച് 31ന് ​ഉ​യ​ര്‍ത്താ​ത്ത​ത് കു​ട്ട​നാ​ട​ന്‍ ആ​വാ​സ​വ്യ​വ​സ്ഥ​യെ ത​ക​ര്‍ക്കു​ന്നു. കു​ട്ട​നാ​ട്ടി​ലെ പു​ഞ്ച​കൃ​ഷി​യെ ഉ​പ്പുവെള്ളത്തി​ൽ നി​ന്ന് സം​ര​ക്ഷി​ക്കാ​ൻ ഡി​സം​ബ​ര്‍ 15നാ​ണ് ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കു​ന്ന​ത്.

2024 ല്‍ ​ഏ​പ്രി​ല്‍ പ​ത്തി​നും 25ല്‍ ​ഏ​പ്രി​ല്‍ 11നും ​ഈ വ​ര്‍ഷം ഏ​പ്രി​ല്‍ 20നു​മാ​ണ് ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു തു​ട​ങ്ങി​യ​ത്. ഇ​ത്ത​വ​ണ മേ​യ് പ​കു​തി​യാ​യി​ട്ടും കു​ട്ട​നാ​ടി​ന്‍റെ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ഉ​പ്പുവെള്ള​മെ​ത്തി​യി​ട്ടി​ല്ല. അ​പ്പോ​ഴേ​ക്കും വേ​ന​ല്‍ മ​ഴ​യെ​ത്തി. പി​റ​കെ കാ​ല​വ​ര്‍ഷം കൂ​ടി​യെ​ത്തി​യാ​ല്‍ കു​ട്ട​നാ​ട്ടി​ല്‍ ഈ ​വ​ര്‍ഷം ഉ​പ്പുവെള്ള സാ​ന്നി​ധ്യം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​കും.

ഒ​ന്ന​ര​മാ​സ​മെ​ങ്കി​ലും കു​ട്ട​നാ​ട് ഉ​പ്പു വെള്ളത്തി​ല്‍ മു​ങ്ങി​യി​ല്ലെ​ങ്കി​ല്‍ ഗു​രു​ത​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കു​മെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നൊ​പ്പം തോ​ടു​ക​ള്‍ വ​ഴി ഉ​പ്പു വെള്ളം ക​യ​റു​ന്ന​ത് ത​ട​യാ​നി​ടു​ന്ന ഓ​രു​മു​ട്ടു​ക​ള്‍ കൂ​ടി തു​റ​ന്നാ​ലേ കു​ട്ട​നാ​ട്ടി​ലേ​ക്ക് ഉ​പ്പു​ജ​ല​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​കൂ. ഇ​ത് പ​ല​പ്പോ​ഴും ചെ​യ്യാ​ത്ത​തും പ്ര​ശ്‌​നം രൂ​ക്ഷ​മാ​ക്കു​ന്നു.

ഉ​പ്പുവെള്ളം കു​ട്ട​നാ​ടി​ന് സ​മ്മാ​നി​ക്കു​ന്ന​ത്

ക​ട​ലി​ല്‍നി​ന്ന് ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ട് വ​ഴി ഉ​പ്പുവെള്ളം കു​ട്ട​നാ​ട്ടി​ലേ​ക്ക് എ​ത്തി​യാ​ലേ ഇ​വി​ട​ത്ത ജ​ലാ​ശ​യ​ങ്ങ​ളെ മൂ​ടി​യി​രി​ക്കു​ന്ന പോ​ള​യും ക​ട​ക​ലും അ​ലി​ഞ്ഞ് ജ​ലാ​ശ​യ​ങ്ങ​ള്‍ ശു​ദ്ധ​മാ​കൂ. ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ചി​ടു​ന്ന​തു മൂ​ലം വേ​ലി​യേ​റ്റ​വും വേ​ലി​യി​റ​ക്ക​വും ത​ട​സ​പ്പെ​ടു​ന്ന​തി​നാ​ല്‍ ഒ​ഴു​ക്കു നി​ല​യ്ക്കു​ന്ന ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ എ​ക്ക​ല​ടി​ഞ്ഞ് ആ​ഴം കു​റ​യു​ക​യാ​ണ്.

ഇ​തി​ലേ​ക്ക് ക​ട​ക​ലി​ന്‍റെ വേ​രു​ക​ള്‍ ഇ​റ​ങ്ങി ജ​ലാ​ശ​യ​ങ്ങ​ള്‍ ത​ന്നെ ഇ​ല്ലാ​താ​കു​ന്ന അ​വ​സ്ഥ​യാ​ണ്. ഇ​തു​മൂ​ലം നീ​രൊ​ഴു​ക്ക് ത​ട​സ​പ്പെ​ട്ട് കു​ട്ട​നാ​ട് പെ​ട്ടെ​ന്ന് വെ​ള്ള​പ്പൊ​ക്ക​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ക​ട​ക​ല്‍ മൂ​ടി​യ തോ​ടു​ക​ളു​ടെ മു​ക​ളി​ല്‍ വി​ഷ​പാ​മ്പു​ക​ള്‍ താ​വ​ള​മാ​ക്കു​ക​യാ​ണ്.

ക​റു​പ്പെ​ടു​ക്ക​ല്‍ നി​ല​യ്ക്കു​ന്നു

പ​ണ്ടൊ​ക്കെ കു​ട്ട​നാ​ട്ടി​ല്‍ ക​റു​പ്പെ​ടു​ക്കു​ക എ​ന്നൊ​രു പ​തി​വു​ണ്ടാ​യി​രു​ന്നു. വെ​ള്ള​ത്തി​ലെ ചെ​ളി​യും മ​ണ​ലും കോ​രി വീ​ട്ടു​മു​റ്റ​ങ്ങ​ളി​ലും പ​റ​മ്പി​ലും ഇ​ടു​ന്ന​താ​ണി​ത്. എ​ന്നാ​ലി​പ്പോ​ള്‍ ഇ​തി​നു​പ​ക​രം ചെ​മ്മ​ണ്ണാ​ണ് പ​ല​രു​മി​റ​ക്കു​ന്ന​ത്.
ഇ​തി​നൊ​പ്പം എ​ത്തു​ന്ന പാ​മ്പി​ന്‍ മു​ട്ട വി​രി​ഞ്ഞ് വി​ഷ​പ്പാ​ന്പു​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ് കു​ട്ട​നാ​ട്. കു​ട്ട​നാ​ട് വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ല്‍ വ​ര​മ്പു​ക​ളിൽ ക​ല്ലു​കെ​ട്ടി ബ​ല​പ്പെ​ടു​ത്തി​യ​തും ക​റു​പ്പെ​ടു​ക്കു​ന്ന പ്ര​ക്രി​യ ത​ട​സ​പ്പെ​ടു​ത്തി.

കു​റ​യു​ന്ന ക​ക്ക സ​മ്പ​ത്ത്

ഉ​പ്പു​വെ​ള്ളം എ​ത്തി​യാ​ലേ ക​ക്ക​ക​ളു​ടെ​യും മ​ത്സ്യ​ങ്ങ​ളു​ടെ​യും പ്ര​ജ​ന​നം ന​ട​ക്കൂ. ഉ​പ്പു​ജ​ല​മെ​ത്താ​ത്ത​തി​നാ​ല്‍ ക​ക്ക, മ​ത്സ്യ സ​മ്പ​ത്തു കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യി​രു​ന്ന കു​ട്ട​നാ​ടും വേ​മ്പ​നാ​ട് കാ​യ​ലും ഇ​വ​യ്ക്ക് പ്ര​ജ​ന​നം പോ​ലും ന​ട​ത്താ​ന്‍ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ര​ണ്ടാം കൃ​ഷി ചെ​യ്യു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ല്‍ ഉ​പ്പു​വെ​ള്ളം ക​യ​റി​യി​റ​ങ്ങി​യാ​ലേ ക​ള​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കൂ. കു​ട്ട​നാ​ട​ന്‍ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ബ​ണ്ടു​ക​ളി​ല്‍ തെ​ങ്ങു​കൃ​ഷി വ്യാ​പ​ക​മാ​യി ചെ​യ്യു​ന്നു​ണ്ട്. തെ​ങ്ങി​ല്‍ ഉ​ത്പാ​ദ​നം വ​ര്‍ധി​ക്കാ​നും ഉ​പ്പു​വെ​ള്ളം ആ​വ​ശ്യ​മാ​ണ്. ഉ​പ്പു​വെ​ള്ളം എ​ത്താ​ത്ത​തി​നാ​ല്‍ തെ​ങ്ങ് കൃ​ഷി​യി​ലും ഉ​ത്പാ​ദ​നം കു​റ​യു​ക​യാ​ണ്.

കു​ട്ട​നാ​ട്ടി​ല്‍ കാ​ര്‍ഷി​ക ക​ല​ണ്ട​ര്‍ താ​ളം തെ​റ്റു​ന്നു: ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ര്‍


ക​ഴി​ഞ്ഞ മൂ​ന്നു കൊ​ല്ല​മാ​യി കു​ട്ട​നാ​ട്ടി​ല്‍ കാ​ര്‍ഷി​ക ക​ല​ണ്ട​ര്‍ താ​ളം തെ​റ്റു​ക​യാ​ണെ​ന്ന് അ​ഖി​ലേ​ന്ത്യ കാ​യ​ല്‍കൃ​ഷി ഗ​വേ​ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ര്‍ പ​റ​ഞ്ഞു.

ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ട് തു​റ​ക്കു​ന്ന സ​മ​യ​ക്ര​മം തെ​റ്റു​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഇ​തു​മൂ​ലം കു​ട്ട​നാ​ട്ടി​ല്‍ ഒ​ഴു​ക്ക് നി​ല​യ്ക്കു​ക​യാ​ണ്. ക​ക്ക​യു​ടെ പ്ര​ജ​ന​നം ന​ട​ക്കു​ന്ന​ത് കു​റ​യു​ക​യാ​ണ്. പോ​ള ക​രി​യു​ന്നി​ല്ല. ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ട് അ​ട​യ്ക്കു​ന്ന​തി​നൊ​പ്പം ഇ​ടു​ന്ന ഓ​രു​മു​ട്ടു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് തു​റ​ക്കാ​ത്ത​തും കു​ട്ട​നാ​ട്ടി​ല്‍ ഉ​പ്പു​വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ന്നു​ണ്ട്. ഓ​രു​മു​ട്ട് ഇ​ടു​ന്ന​തി​നൊ​പ്പം അ​ത് മാ​റ്റു​ന്ന​തി​നും കൂ​ടി​യാ​ണ് ക​രാ​റു​കാ​ര്‍ക്ക് പ​ണം ന​ല്‍കു​ന്ന​ത്.

എ​ന്നാ​ല്‍ പ​ല​പ്പോ​ഴും മ​ല​വെ​ള്ള​മെ​ത്തി ഓ​രു മു​ട്ടു​ക​ള്‍ ത​നി​യെ പൊ​ട്ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ഇ​തി​ല്‍ പ്ര​ധാ​നം തൃ​ക്കു​ന്ന​പ്പു​ഴ പു​ളി​ച്ചി​മു​ട്ടി​ലെ ഓ​രു​മു​ട്ടാ​ണ്. ഓ​രു മു​ട്ടു​ക​ളും കൃ​ത്യ​സ​മ​യ​ത്ത് തു​റ​ന്നാ​ലേ കു​ട്ട​നാ​ട്ടി​ല്‍ കൃ​ത്യ​മാ​യി വേ​ലി​യി​റ​ക്ക​വും വേ​ലി​യേ​റ്റ​വു​മു​ണ്ടാ​കൂ. നെ​ല്‍കൃ​ഷി​യി​ല്‍ ക​ള​ശ​ല്യം ഒ​ഴി​വാ​കൂ.


ദേ​ശീ​യ​പാ​ത​ക്കു വേ​ണ്ടി മ​ണ്ണെ​ടു​ക്കു​ന്ന​തി​നാ​യി ത​ണ്ണീ​ര്‍മു​ക്കം ബ​ണ്ടി​ന്റെ വ​ട​ക്കു​ഭാ​ഗ​ത്തു​ള്ള തൈ​ക്കാ​ട്ടു​ശേ​രി കാ​യ​ലി​ലാ​ണ് ഡ്ര​ജ്ജിം​ഗ് വ​ലി​യ​തോ​തി​ല്‍ ന​ട​ക്കു​ന്ന​ത്. വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ ക​ക്ക​ക​ളു​ടെ പ്ര​ജ​ന​നം ഏ​റ്റ​വും കൂ​ടു​ത​ല്‍ ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്. ഡ്ര​ജ്ജിം​ഗ് വേ​മ്പ​നാ​ട്ടു​കാ​യ​ലി​ലെ ക​ക്ക സ​മ്പ​ത്തി​ന് ത​ന്നെ​യാ​ണ് ഭീ​ഷ​ണി​യാ​യി വ​രു​ന്ന​ത്.

Tags : Unscientific opening of Thanneermukkam

Recent News

Corehub Up