x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

വെബ് ഡെസ്ക്
Published: July 28, 2026 10:14 AM IST | Updated: July 28, 2026 10:14 AM IST

രമേശൻ പാലേരി

കോ​ഴി​ക്കോ​ട്: ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ര​മേ​ശ​ൻ പാ​ലേ​രി (66) അ​ന്ത​രി​ച്ചു. അ​ർ​ബു​ദ ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലി​രി​ക്കെ കോ​യ​മ്പ​ത്തൂ​രി​ലെ കു​മാ​ർ ആ​ശു​പ​ത്രി​യി​ൽ വെ​ച്ച് ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ലം ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യെ വി​ജ​യ​ക​ര​മാ​യി ന​യി​ച്ച പ്ര​മു​ഖ വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹം. ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ​യും ഏ​റ്റ​വും വ​ലു​തു​മാ​യ തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘ​മാ​യ ഊ​രാ​ളു​ങ്ക​ലി​നെ പ​ര​മ്പ​രാ​ഗ​ത നി​ർ​മ്മാ​ണ മേ​ഖ​ല​യി​ൽ നി​ന്ന് ഐ​ടി, ടൂ​റി​സം, ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്‌​മെ​ന്‍റ് തു​ട​ങ്ങി​യ ആ​ധു​നി​ക മേ​ഖ​ല​ക​ളി​ലേ​ക്ക് വ​ള​ർ​ത്തി​യ​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​വീ​ക്ഷ​ണം നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. ആ​ഗോ​ള ക​ട​ത്ത​നാ​ട​ൻ അ​വാ​ർ​ഡ്, റോ​ബ​ർ​ട്ട് ഓ​വ​ൻ അ​വാ​ർ​ഡ്, എ​ൻ​എ​ച്ച്എ​ഐ ബെ​സ്റ്റ് പെ​ർ​ഫോ​മ​ർ അ​വാ​ർ​ഡ് തു​ട​ങ്ങി​യ പു​ര​സ്കാ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Uralungal Society Ramesan Paleri Died

Recent News

Corehub Up