x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ൽ ഡി​ഐ​ജി വി​നോ​ദ്കു​മാ​റി​നെ​തി​രേ വീണ്ടും വിജിലൻസ് അന്വേഷണം

കെ. ​​​ഇ​​​ന്ദ്ര​​​ജി​​​ത്ത്
Published: December 22, 2025 03:27 AM IST | Updated: December 22, 2025 03:00 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ട​​​വു​​​കാ​​​രി​​​ൽനി​​​ന്നു കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ കു​​​പ്ര​​​സി​​​ദ്ധ ജ​​​യി​​​ൽ ഡി​​​ഐ​​​ജി എം.​​​കെ. വി​​​നോ​​​ദ്കു​​​മാ​​​റി​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ര​​​ണ്ടാം അ​​​ന്വേ​​​ഷ​​​ണം. അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്തു സ​​​ന്പാ​​​ദ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ സെ​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം യൂ​​​ണി​​​റ്റി​​​ലെ ഇ​​​ൻ​​​സ്പെ​​​ക്‌ടർ ച​​​ന്ദ്ര​​​ബോ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്.

കൈ​​​ക്കൂ​​​ലി കേ​​​സി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ യൂ​​​ണി​​​റ്റ്- ഒ​​​ന്ന് (എ​​​സ്ഐ​​​യു-1) കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വ​​​ര​​​വി​​​ൽ ക​​​വി​​​ഞ്ഞ സ്വ​​​ത്തു സ​​​ന്പാ​​​ദ​​​ന​​​ത്തി​​​ന് വി​​​ജി​​​ല​​​ൻ​​​സ് സ്പെ​​​ഷ​​​ൽ സെ​​​ൽ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്.

പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ വ​​​ര​​​വി​​​ൽ ക​​​വി​​​ഞ്ഞ സ്വ​​​ത്തു സ​​​ന്പാ​​​ദി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ സ്പെ​​​ഷ​​​ൽ സെ​​​ല്ലും എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തും. ഇ​​​തോ​​​ടെ വി​​​നോ​​​ദ് കു​​​മാ​​​റി​​​നെ​​​തി​​​രേ വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ ര​​​ണ്ട് അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ളാ​​​യി.

ഇ​​​തി​​​നി​​​ടെ എ​​​സ്ഐ​​​യു- ഒ​​​ന്ന് ന​​​ട​​​ത്തു​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി വി​​​നോ​​​ദ്കു​​​മാ​​​റി​​​ന്‍റെ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ വീ​​​ട്ടി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ ഓ​​​ഫീസി​​​ലും ഡി​​​വൈ​​​എ​​​സ്പി സ​​​ന്തോ​​​ഷി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി.

കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​ട്ടേ​​​റെ രേ​​​ഖ​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​താ​​​യാ​​​ണ് വി​​​വ​​​രം. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ജ​​​യി​​​ൽ ഡി​​​ഐ​​​ജി​​​യും ഭാ​​​ര്യ​​​യും ഗൂ​​​ഗി​​​ൾ പേ ​​​വ​​​ഴി അ​​​ട​​​ക്കം കു​​​പ്ര​​​സി​​​ദ്ധ ക്രി​​​മി​​​ന​​​ലു​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളും സു​​​ഹൃ​​​ത്തു​​​ക്ക​​​ളും വ​​​ഴി കൈ​​​ക്കൂ​​​ലി​​​യാ​​​യി 70 ല​​​ക്ഷ​​​ത്തി​​​ലേ​​​റെ രൂ​​​പ കൈ​​​പ്പ​​​റ്റി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

അ​​​തി​​​നി​​​ടെ, ത​​​ട​​​വു​​​കാ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളി​​​ൽ നി​​​ന്ന് പ​​​രോ​​​ളി​​​നും ജ​​​യി​​​ലി​​​ലെ ക്വ​​​ട്ടേ​​​ഷ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​മാ​​​യി കൈ​​​ക്കൂ​​​ലി പ​​​ണം കൈ​​​പ്പ​​​റ്റി​​​യെ​​​ന്നും വി​​​നോ​​​ദ്കു​​​മാ​​​ർ ജ​​​യി​​​ൽ ആ​​​സ്ഥാ​​​ന​​​ത്തെ ഡി​​​ഐ​​​ജി​​​യാ​​​യി തു​​​ട​​​രു​​​ന്ന​​​ത് അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി വി​​​ജി​​​ല​​​ൻ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ മ​​​നോ​​​ജ് ഏ​​​ബ്രഹാം സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തും ദു​​​രൂഹ​​​ത വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു.

ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യി​​​ൽ അ​​​ട​​​ക്കം സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ പ്ര​​​തി​​​പ്പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി​​​ക​​​ളാ​​​യ കൊ​​​ടി സു​​​നി, അ​​​ണ്ണ​​​ൻ സി​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ, സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​രി​​​ൽനി​​​ന്നാ​​​ണ് ജ​​​യി​​​ൽ ഡി​​​ഐ​​​ജി കൈ​​​ക്കൂ​​​ലി കൈ​​​പ്പ​​​റ്റി​​​യ​​​തെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​യ​​​ർ​​​ന്ന​​​ത്.

ഡി​​​ഐ​​​ജി​​​യെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​ണ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മു​​​ന്നി​​​ലെ​​​ത്തി​​​യി​​​ട്ട് ദി​​​വ​​​സ​​​ങ്ങ​​​ൾ ക​​​ഴി​​​ഞ്ഞി​​​ട്ടും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഡി​​​ഐ​​​ജി റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ മാ​​​ത്ര​​​മേ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി അ​​​ട​​​ക്ക​​​മു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ.

വി​​​യ്യൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​നു​​​ള്ളി​​​ൽ ഇ​​​രു​​​ന്നു മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ലൂ​​​ടെ ഗു​​​ണ്ടാ- ക്വ​​​ട്ടേ​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് കൊ​​​ടി സു​​​നി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്ക് ഡി​​​ഐ​​​ജി സ​​​ഹാ​​​യം ചെ​​​യ്തെ​​​ന്നും ആ​​​രോ​​​പ​​​ണം ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.

അ​​​ന്ന​​​ത്തെ ജ​​​യി​​​ൽ ഡി​​​ജി​​​പി അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് നി​​​ർ​​​ദേ​​​ശി​​​ച്ചെ​​​ങ്കി​​​ലും മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ മാ​​​റ്റി​​​യ​​​തോ​​​ടെ ജ​​​യി​​​ലി​​​നു​​​ള്ളി​​​ലെ ഫോ​​​ണ്‍​വി​​​ളി​​​യി​​​ൽ തെ​​​ളി​​​വ് ക​​​ണ്ടെ​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യ​​​താ​​​ണ് അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്ക​​​പ്പെ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കി​​​യ​​​ത്.

Tags : Vigilance probe DIG Vinod Kumar jail vigilance Special Cell Viyur Central Jail

Recent News

Corehub Up