x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചക്കക്കൊമ്പന്‍ ദൗത്യത്തിനെതിരായ ഹര്‍ജി; മാധ്യമശ്രദ്ധ നേടാനുള്ള ശ്രമമെന്ന് ഹൈക്കോടതി

കൊച്ചി ബ്യൂറോ
Published: November 27, 2026 03:24 PM IST | Updated: November 27, 2026 03:24 PM IST

കേരള ഹൈക്കോടതി, ചക്കക്കൊമ്പൻ (File Photo)

കൊച്ചി: ചക്കക്കൊമ്പന്‍ ദൗത്യത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. മാനദണ്ഡങ്ങള്‍ പാലിക്കാതെ ആനയെ പിടികൂടുന്നതെന്നും മയക്കുവെടി വച്ച് മാറ്റാനുള്ള നീക്കം തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ അടങ്ങുന്ന ബെഞ്ച് തള്ളിയത്.

ഹര്‍ജിക്കാരന്‍റെ ഉദ്ദേശശുദ്ധിയില്‍ കോടതി സംശയം പ്രകടിപ്പിച്ചു. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ അല്‍പനേരത്തെ പ്രശസ്തി നേടുന്നതിനായി നടത്തിയ നീക്കമാണിതെന്ന് കോടതി വിമര്‍ശിച്ചു. യഥാര്‍ഥ പൊതുതാല്‍പര്യമോ, പൊതുജനങ്ങള്‍ക്ക് സംഭവിച്ച ഗുരുതരമായ ദോഷമോ ഹര്‍ജിയില്‍ വ്യക്തമാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

മൃഗസംരക്ഷണ സംഘടനയുടെ ജോയിന്‍റ് സെക്രട്ടറിയാണെന്നും പൊതുതാല്‍പര്യമുള്ള പൗരനും സാമൂഹിക പ്രവര്‍ത്തകനുമാണെന്നുമാണ് ഹര്‍ജിക്കാരന്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ സംഘടനയുടെ സ്വഭാവത്തെ കുറിച്ചോ അത് രജിസ്റ്റര്‍ ചെയ്തതാണോ എന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹര്‍ജിക്കാരന്‍ താമസിക്കുന്നത് കോട്ടയം ചങ്ങനാശേരി നാലുകോടിയിലാണെന്നും എന്നാല്‍ ആനയുള്ളത് ഇടുക്കിയിലെ ചിന്നക്കനാലിലാണെന്നും കോടതി നിരീക്ഷിച്ചു. കാട്ടാനയുമായി ബന്ധപ്പെട്ട സംഭവങ്ങളുമായി ഹര്‍ജിക്കാരന് യാതൊരുവിധ ബന്ധവുമുള്ളതായി വ്യക്തമാകുന്നില്ലെന്ന് കോടതി പറഞ്ഞു.

ചിന്നക്കനാലിലെ നിരോധനാജ്ഞ ഉത്തരവ് റദ്ദാക്കണമെന്നും മൃഗസംരക്ഷക പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും ആനയെ നിരീക്ഷിക്കണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്. ആനത്താരകളിലെ കയ്യേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്.

നിലവില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് ട്രാക്ക് ചെയ്യുക മാത്രമാണ് ചെയ്യുന്നതെന്നും മറ്റ് നടപടികളൊന്നും വിഷയത്തില്‍ സ്വീകരിക്കുന്നില്ല, എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടു തന്നെയാണ് മുന്നോട്ട് പോകുന്നത് എന്നും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ മറുപടി. ഇത് പരിഗണിച്ചാണ് പൊതുതാല്‍പര്യ ഹര്‍ജി തള്ളിയത്.

Tags : Chakkakomban HighCourt Mission

Recent News

Corehub Up