x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​യ്യ​ന്നൂ​രി​ൽ മ​ത്സ​രി​ക്കും, കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ന്നു: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ


Published: March 16, 2026 12:28 PM IST | Updated: March 16, 2026 12:30 PM IST

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​യ്യ​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​ത്സ​രി​ക്കു​മെ​ന്നും കോ​ൺ​ഗ്ര​സ്‌ പി​ന്തു​ണ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സി​പി​എം മു​ൻ നേ​താ​വ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ. 

പയ്യന്നൂർ മണ്ഡലത്തിൽ ടി.ഐ. മധുസൂദനനെ സിപിഎം വീണ്ടും മത്സരിപ്പിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ തി​ങ്ക​ളാ​ഴ്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഇ​ത്ര​യും ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​നാ​യ ഒ​രു വ്യ​ക്തി​യെ വീ​ണ്ടും സ്ഥാ​നാ​ർ​ഥി​യാ​യി പ​യ്യ​ന്നൂ​രി​ൽ മ​ത്സ​രി​പ്പി​ക്കാ​ൻ ഇ​ട​തു​പ​ക്ഷം സ​ന്ന​ദ്ധ​മാ​കി​ല്ല എ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നേ​ര​ത്തേ നി​ല​പാ​ട് പ​റ​യാ​തി​രു​ന്ന​ത്.

പ​ക്ഷേ, ഇ​ട​തു​പ​ക്ഷം അ​ദ്ദേ​ഹ​ത്തെ ത​ന്നെ പ​യ്യ​ന്നൂ​രി​ൽ നി​ന്ന് മ​ത്സ​രി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​മാ​ണ് കൈ​ക്കൊ​ണ്ടി​ട്ടു​ള്ള​ത്. അ​ങ്ങ​നെ വ​രു​മ്പോ​ൾ എ​ന്‍റെ പോ​രാ​ട്ടം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ക​യ​ല്ലാ​തെ മ​റ്റു​മാ​ർ​ഗ​മി​ല്ല. അ​തി​നാ​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണ്. ഒ​രു മു​ന്ന​ണി​യു​ടെ​യും ഭാ​ഗ​മാ​യി മ​ത്സ​രി​ക്കി​ല്ല. പ​യ്യ​ന്നൂ​രി​ലെ പാ​ർ​ട്ടി​യെ മാ​ഫി​യ സം​ഘ​ത്തി​ന് എ​റി​ഞ്ഞു കൊ​ടു​ക്ക​രു​ത്.

അ​ഴി​മ​തി​ക്കെ​തി​രാ​യി​ട്ടു​ള്ള പോ​രാ​ട്ട​മെ​ന്നു​ള്ള നി​ല​യി​ലാ​ണ് ഇ​തി​നെ കാ​ണു​ന്ന​ത്. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രാ​യി​ട്ടു​ള്ള ഒ​രു പോ​രാ​ട്ട​മാ​യി സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ കാ​ണു​ന്നി​ല്ല. ഇ​ട​തു​പ​ക്ഷം നി​ല​നി​ൽ​ക്കേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ പ​യ്യ​ന്നൂ​രി​ലെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യെ ഒ​രു ഇ​ട​തു​പ​ക്ഷ​ക്കാ​ര​നാ​യി കാ​ണു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Tags : Payyannur Congress support V. Kunhikrishnan

Recent News

Corehub Up