x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈക്കിൽ മിനിലോറി ഇടിച്ചു; യുവാവ് മരിച്ചു

തിരുവനന്തപുരം ബ്യൂറോ
Published: May 13, 2026 03:37 PM IST | Updated: May 13, 2026 03:37 PM IST

തിരുവനന്തപുരം: പനപ്പാംകുന്ന് റോഡിൽ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. നിലമേൽ കുര്യോട് സ്വദേശി വിപിൻകുമാർ (37) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.

നിലമേൽ ഭാഗത്തേക്ക് പോവുകയായിരുന്ന വിപിൻകുമാറിന്‍റെ ബൈക്കിൽ എതിർദിശയിൽ നിന്ന് വന്ന മിനി ലോറി ഇടിക്കുകയായിരുന്നു. കെട്ടിട നിർമാണത്തൊഴിലാളിയായ വിപിൻകുമാർ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ വിപിൻകുമാറിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ​മൃതദേഹം നിലവിൽ മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ കിളിമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags : Thiruvananthapuram Accident Death

Recent News

Corehub Up