x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കഴിഞ്ഞ സ​ർ​ക്കാ​രിൽ മന്ത്രിമാരു‌ടെ പേഴ്സ​ണ​ൽ സ്റ്റാ​ഫ് 523, ആകെ ശ​മ്പ​ളം 4.62 കോടി


Published: May 21, 2026 01:22 AM IST | Updated: May 21, 2026 01:22 AM IST

ര​​​​ണ്ടാം പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​രി​​​​ൽ പേ​​​ഴ്​​​​സ​​​​ണ​​​​ൽ സ്റ്റാ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യി ആ​​​​കെ 523 പേ​​​ർ. ഇ​​​​വ​​​​ർ​​​​ക്കെ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും കൂ​​​​ടി ശ​​​​മ്പ​​​​ളം ന​​​​ൽ​​​​കാ​​​​ൻ 2026 മാ​​​​ർ​​​​ച്ചി​​​ലെ ശ​​​​മ്പ​​​​ള​​​പ​​​​ട്ടി​​​​ക പ്ര​​​​കാ​​​​രം ആ​​​​കെ 4,62,30,922 രൂ​​​​പ​​​യാ​​​​ണ്. വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നാ​​​​യ കാ​​​​സ​​​​ർ​​​​ഗോഡ് സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഷ​​​​റ​​​​ഫി​​​​ന് ല​​​ഭി​​​ച്ച വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ മ​​​​റു​​​​പ​​​​ടി​​​​യി​​​​ലാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ക്കാ​​​​ര്യ​​​​ങ്ങ​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

പു​​​​തി​​​​യ മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​ധി​​​​കാ​​​​ര​​​​മേ​​​​റ്റതോടെ മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ പേ​​​​ഴ്​​​​സ​​​​ണ​​​​ൽ സ്റ്റാ​​​​ഫി​​​​ൽ ക​​​​യ​​​​റാ​​​​ൻ ആ​​​​ളു​​​​ക​​​​ളു​​​​ടെ ത​​​​ള്ളി​​​​ക്ക​​​​യ​​​​റ്റ​​​​മാ​​​​ണ്. മു​​​​ഖ്യ​​​​മ​​​​ന്ത്രി, വി​​​​വി​​​​ധ മ​​​​ന്ത്രി​​​​മാ​​​​ർ, ചീ​​​​ഫ് വി​​​​പ്പ്, പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് എ​​​​ന്നി​​​​വ​​​​ർ​​​​ക്കാ​​​​ണ് പേ​​​​ഴ്സ​​​​ണ​​​​ൽ സ്റ്റാ​​​​ഫി​​​​നെ നി​​​​യ​​​​മി​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മു​​​​ള്ള​​​​ത്. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​ക്ക് പ​​​​ര​​​​മാ​​​​വ​​​​ധി 37 പേ​​​​രെ​​​​യും മ​​​​റ്റു​​​​ള്ള കാ​​​​ബി​​​​ന​​​​റ്റ് പ​​​​ദ​​​​വി​​​​യി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്ക് 25 ​​​​രെ​​​​യും നി​​​​യ​​​​മി​​​​ക്കാം.

K-Rail Survey

ഓ​​​​രോ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലെ​​​​യും ആ​​​​കെ തു​​​​ക

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് - 27,24,015 രൂ​​​​പ 

പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വി​​​​ന്‍റെ ഓ​​​​ഫീ​​​​സ് - 25,60,653 രൂ​​​​പ 

ചീ​​​​ഫ് വി​​​​പ്പി​​​​ന്‍റെ ഓ​​​​ഫീ​​​​സ് - 20,44,795 രൂ​​​​പ 

മ​​​​ന്ത്രി​​​​മാ​​​​രു​​​​ടെ ഓ​​​​ഫീ​​​​സു​​​​ക​​​​ൾ (ആ​​​​കെ 20 മ​​​​ന്ത്രി​​​​മാ​​​​ർ)  - 3,89,01,459 രൂ​​​​പ

മൂ​​​​ന്നു വ​​​​ർ​​​​ഷം സ​​​​ർ​​​​വീ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ പേ​​​​ഴ്​​​​സ​​​​ണ​​​​ൽ സ്റ്റാ​​​​ഫി​​​​ന് പെ​​​​ൻ​​​​ഷ​​​​ൻ ല​​​​ഭി​​​​ക്കും. ഇ​​​​ത് ര​​​​ണ്ട്‌ വ​​​​ർ​​​​ഷ​​​​വും ഒ​​​​രു ദി​​​​വ​​​​സ​​​​വു​​​​മാ​​​​ണെ​​​​ങ്കി​​​​ൽ​​​പോ​​​​ലും മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്കും.

അ​​​​തുകൊ​​​​ണ്ടു​​​ത​​​​ന്നെ കാ​​​​ബി​​​​ന​​​​റ്റ് അം​​​​ഗ​​​​ങ്ങ​​​​ൾ ര​​​ണ്ടു വ​​​​ർ​​​​ഷം സ​​​​ർ​​​​വീ​​​​സ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ പേ​​​ഴ്സ​​​​ണ​​​​ൽ സ്റ്റാ​​​​ഫി​​​​നെ മാ​​​​റ്റി പു​​​​തി​​​​യ ആ​​​​ളു​​​​ക​​​​ളെ നി​​​​യ​​​​മി​​​​ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​യും ഉ​​​​ണ്ട്. 3350 രൂ​​​​പ​​​​യാ​​​​ണ് നി​​​​ല​​​​വി​​​​ലെ കു​​​​റ​​​​ഞ്ഞ പെ​​​​ൻ​​​​ഷ​​​​ൻ. 83,400 രൂ​​​​പ​​​​യാ​​​​ണ് ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന പെ​​​​ൻ​​​​ഷ​​​​ൻ. ഇ​​​​തു കൂ​​​​ടാ​​​​തെ 25 ശ​​​ത​​​മാ​​​നം ഡി​​​എ​​​യും ​നി​​​​ല​​​​വി​​​​ൽ ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.

ഈ ​​​മാ​​​സം 19ന് ​​​​മു​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് നി​​​​യ​​​​മി​​​​ച്ച മു​​​​ഴു​​​​വ​​​​ൻ പേ​​​​ഴ്സ​​​​ണ​​​​ൽ സ്റ്റാ​​​​ഫ് അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും വി​​​​ടു​​​​ത​​​​ൽ ചെ​​​​യ്തു​​​കൊ​​​​ണ്ട് ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

Tags : personal staff previous government total salary ministers

Recent News

Corehub Up