x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാർ പള്ളിക്കാപറമ്പിലിന് 100-ാം പിറന്നാൾ

റെ​ജി ജോ​സ​ഫ്
Published: April 8, 2026 11:55 PM IST | Updated: April 8, 2026 11:55 PM IST

പാ​ലാ രൂ​പ​ത​യു​ടെ ദ്വി​തീ​യ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ലി​ന് നാ​ളെ നൂ​റാം പി​റ​ന്നാ​ള്‍. ആ​ത്മീ​യ​ത​യു​ടെ നി​റ​വി​ല്‍ പ്രാ​ര്‍​ഥാ​നാ​രൂ​പി​യി​ല്‍ തെ​ളി​മ​യാ​ര്‍​ന്ന മ​ന​സോ​ടെ പി​താ​വ് ഏ​വ​രു​ടെ​യും ന​ന്മ കാം​ക്ഷി​ക്കു​ന്നു. ഒ​രു നൂ​റ്റാ​ണ്ടി​ന്‍റെ സ​മ്പ​ന്ന​മാ​യ അ​റി​വ​നു​ഭ​വ​ങ്ങ​ള്‍ തി​ക​ഞ്ഞ തു​റ​വി​യി​ല്‍ വ​ലി​യ​പി​താ​വി​നു പ​ങ്കു​വ​യ്ക്കാ​നേ​റെ​യു​ണ്ട്. അ​ധ്യാ​പ​ക​ന്‍, വൈ​സ് റെ​ക്ട​ര്‍, റെ​ക്ട​ര്‍ ചു​മ​ത​ല​ക​ള്‍​ക്കു ശേ​ഷം ബി​ഷ​പ്പാ​യി. വി​ശ്വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ലും ദൈ​വ​വി​ളി​യു​ടെ സ​മൃ​ദ്ധി​യി​ലും സ​മ്പ​ന്ന​മാ​യ പാ​ലാ രൂ​പ​ത അ​നേ​കം രൂ​പ​ത​ക​ള്‍​ക്കു ത​ണ​ലും ക​രു​ത​ലു​മൊ​രു​ക്കി. മു​ഖം​പോ​ലെ പ്ര​ശോ​ഭ​മാ​യ ഹൃ​ദ​യ​ത്തി​ന്‍റെ ആ​ഴ​ങ്ങ​ളി​ല്‍​നി​ന്ന് മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

► നൂ​റാ​യു​സി​ന്‍റെ ര​ഹ​സ്യം

ആ​യു​സും ആ​രോ​ഗ്യ​വും ദൈ​വാ​നു​ഗ്ര​ഹം മാ​ത്രം. 68 വ​ര്‍​ഷ​ത്തെ പൗ​രോ​ഹി​ത്യ​ജീ​വി​തം. 1973 മു​ത​ല്‍ മേ​ല്‍​പ്പ​ട്ട​ക്കാ​ര​നാ​യി 23 വ​ര്‍​ഷം. വ​ലി​യ പ്ര​ശ്‌​ന​-പ്ര​തി​സ​ന്ധി​ക​ളി​ല്ലാ​തെ ശു​ശ്രൂ​ഷാ ജീ​വി​തം പൂ​ര്‍​ത്തി​യാ​ക്കി 2004ല്‍ ​വി​ര​മി​ക്കാ​നാ​യി. കൂ​ടെ പ​റ​യ​ണ​മ​ല്ലോ, കു​ടും​ബ​ത്തി​ല്‍ ഏ​റെ​പ്പേ​ര്‍​ക്കും ദൈ​വം ന​ല്ല ആ​യു​സ് ത​ന്നു. അ​പ്പ​ന്‍ 104 വ​യ​സി​ലും വ​ല്യ​പ്പ​ന്‍ 99 വ​യ​സി​ലു​മാ​ണ് മ​രി​ച്ച​ത്. ജീ​വി​ത​ത്തി​ലെ നി​ഷ്ഠ​യും പ്രാ​ര്‍​ഥ​ന​യും ഭ​ക്ഷ​ണ​വും പ്ര​ധാ​ന ​ഘ​ട​ക​മാ​ണ്. മു​ന്‍​പൊ​ക്കെ പു​ല​ര്‍​ച്ചെ നാ​ലി​ന് ഉ​ണ​ര്‍​ന്ന് രാ​ത്രി വൈ​കു​വോ​ളം ജോ​ലി​ക​ള്‍ ചെ​യ്തി​രു​ന്നു. ശു​ശ്രൂ​ഷാ​ജീ​വി​ത​കാ​ല​ത്ത് കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യി​ട്ടി​ല്ല. ഭ​ക്ഷ​ണ​ത്തി​ല്‍ എ​ന്നും മി​ത​ത്വം പാ​ലി​ക്കു​ന്നു. ദീ​പി​ക മു​ട​ങ്ങാ​തെ വാ​യി​ക്കും. സ​മ​യം കി​ട്ടു​മ്പോ​ള്‍ ദൈ​വ​ശാ​സ്ത്ര ഗ്ര​ന്ഥ​ങ്ങ​ളും.

► മേ​ല്‍​പ്പ​ട്ട​ ശു​ശ്രൂ​ഷ​യെ​പ്പ​റ്റി

മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ല്‍ പി​താ​വാ​ണ് പാ​ലാ രൂ​പ​ത​യു​ടെ ശി​ല്‍​പി. സെ​ന്‍റ് തോ​മ​സ് കോ​ള​ജും ബി​ഷ​പ്‌​സ് ഹൗ​സും സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ലും പി​താ​വ് ഏ​റെ ക്ലേ​ശ​ക​ര​മാ​യി നി​ര്‍​മി​ച്ചു. പി​താ​വി​ന്‍റെ നി​ര്‍​മി​തി​ക​ളി​ല്‍ ചാ​യം പൂ​ശാ​നു​ള്ള ജോ​ലി​യേ എ​നി​ക്കു ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഞാ​ന്‍ അ​തേ ചെ​യ്തി​ട്ടു​മു​ള്ളൂ. വാ​ക്കു​ക​ള്‍​ക്കൊ​ണ്ട് വി​വ​രി​ക്കാ​നാ​വാ​ത്ത ക​ഠി​നാ​ധ്വാ​നി​യാ​യി​രു​ന്നു വ​യ​ലി​ല്‍ പി​താ​വ്. ത്യാ​ഗോ​ജ്വ​മാ​യി​രു​ന്നു ശു​ശ്രൂ​ഷ. അ​പാ​ര​മാ​യ ദി​ശാ​ബോ​ധ​മു​ള്ള വ്യ​ക്തി​ത്വം. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​ഴി​യാ​നാ​യ​ത് വ​ലി​യ ഭാ​ഗ്യ​വും കൃ​പ​യും.

► എം​എ​ക്കാ​ര​ന്‍ സെ​മി​നാ​രി​യി​ലേ​ക്ക്

ധ​ന്യ​മാ​യ ഓ​ര്‍​മ​ക​ളാ​ണ് എ​ന്‍റെ സെ​മി​നാ​രി ജീ​വി​തം. ബാ​ല്യ​ത്തി​ല്‍ ഞാ​ന്‍ വൈ​ദി​ക​നാ​യി​ത്തീ​രു​മെ​ന്നു ഒ​രി​ക്ക​ലും പ്ര​തീ​ക്ഷി​രു​ന്നി​ല്ല. എ​സ്ബി കോ​ള​ജി​ല്‍ ഇ​ന്‍റ​ര്‍​മീ​ഡി​യ​റ്റും ട്രി​ച്ചി സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ ബി​എ​യും ചെ​ന്നൈ ല​യോ​ള കോ​ള​ജി​ല്‍ എം​എ​യും ക​ഴി​ഞ്ഞ് 22-ാം വ​യ​സി​ലാ​ണ് ദൈ​വ​വി​ളി അ​റി​ഞ്ഞ് ച​ങ്ങ​നാ​ശേ​രി മൈ​ന​ര്‍ സെ​മി​നാ​രി​യി​ലേ​ക്കു പോ​യ​ത്. മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി പി​താ​വാ​ണ് മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍ പ്ര​വേ​ശ​നം ത​ന്ന​ത്. പൗ​രോ​ഹി​ത്യ​ജീ​വി​ത​ത്തി​ല്‍ ഒ​രു ദി​വ​സം​പോ​ലും ഞാ​ന്‍ ഇ​ട​വ​ക വി​കാ​രി​യാ​യി​രു​ന്നി​ട്ടി​ല്ല. റോ​മി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു​ശേ​ഷം വ​ട​വാ​തൂ​ര്‍ സെ​ന്‍റ് തോ​മ​സ് സെ​മി​നാ​രി​യി​ല്‍ മൂ​ന്നു വ​ര്‍​ഷം അ​ധ്യാ​പ​ക​നാ​യി. പി​ന്നീ​ട് റോ​മി​ല്‍ നാ​ലു വ​ര്‍​ഷം വൈ​സ് റെ​ക്ട​റാ​യി. മ​ട​ങ്ങി​വ​ന്ന് നാ​ലു വ​ര്‍​ഷം വ​ട​വാ​തൂ​രി​ല്‍ റെ​ക്ട​റാ​യി. പി​ന്നീ​ടാ​ണ് 1973ല്‍ ​പാ​ലാ സ​ഹാ​യ​മെ​ത്രാ​നാ​യ​ത്.

► പാ​ലാ​യു​ടെ പു​ണ്യം

പാ​ലാ രൂ​പ​ത ദൈ​വ​വി​ളി​യു​ടെ വി​ള​നി​ല​മാ​ണ്. ആ​ഗോ​ള​സ​ഭ​യി​ല്‍​ത​ന്നെ ദൈ​വ​വി​ളി​യി​ല്‍ പാ​ലാ ഒ​ന്നാ​മ​താ​ണ്. അ​ല്‍​ഫോ​ന്‍​സാ​മ്മ​യും തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​നും ഉ​ള്‍​പ്പെ​ടെ വി​ശു​ദ്ധ​രു​ടെ സാ​മി​പ്യം. മെ​ത്രാ​ന്‍​പ​ദ​വി​യി​ല്‍ ഞാ​ന്‍ 752 ഡീ​ക്ക​ൻ​മാ​ർ​ക്കു പൗ​രോ​ഹി​ത്യപ​ട്ടം ന​ല്‍​കി​യി​ട്ടു​ണ്ട്. പാ​ലാ രൂ​പ​ത​യി​ല്‍​നി​ന്നു മി​ഷ​നി​ല്‍ ഉ​ള്‍​പ്പെ​ടെ ഒ​രു വ​ര്‍​ഷം മാ​ത്രം 200 പേ​ര്‍ വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച കാ​ല​മു​ണ്ട്. ഏ​റ്റ​വു​മ​ധി​കം മെ​ത്രാ​ന്മാ​രും പാ​ലാ​യി​ല്‍​നി​ന്നാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള ഒ​രു വൈ​ദി​ക​നി​ല്ലാ​ത്ത ഒ​രു രൂ​പ​ത​യും ഇ​ന്ത്യ​യി​ലി​ല്ല. ലോ​ക​മെ​മ്പാ​ടും പാ​ലാ​യി​ല്‍​നി​ന്നു​ള്ള സ​മ​ര്‍​പ്പി​ത​രു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. മെ​ത്രാ​നാ​യി​രി​ക്കെ മ​ഹി​മ​യും വി​ശു​ദ്ധി​യു​മു​ള്ള ഒ​ട്ടേ​റെ വൈ​ദി​ക​രും സ​ന്യ​സ്ത​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് എ​നി​ക്ക് ബ​ല​വും ധൈ​ര്യ​വും പ​ക​ര്‍​ന്നു.

► വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍

ആ​ത്മീ​യ ശു​ശ്രൂ​ഷ​യി​ല്‍ വാ​ഴ്ത്ത​പ്പെ​ട്ട തേ​വ​ര്‍​പ​റ​മ്പി​ല്‍ കു​ഞ്ഞ​ച്ച​നെ പ്ര​ത്യേ​കം ഓ​ര്‍​മി​ക്കു​ന്നു. എ​നി​ക്കു രാ​മ​പു​രം പ​ള്ളി​യി​ല്‍ മാ​മോ​ദീ​സ ന​ല്‍​കി​യ​ത് അ​മ്മ​യു​ടെ അ​മ്മാ​വ​നാ​യി​രു​ന്ന കു​ഞ്ഞ​ച്ച​നാ​ണ്. കു​ഞ്ഞ​ച്ച​ന്‍റെ മൃ​ത​സം​സ്‌​കാ​രം ന​ട​ത്താ​ന്‍ നി​യോ​ഗ​മു​ണ്ടാ​യ​തും എ​നി​ക്കാ​ണ്. 1973ല്‍ ​ഞാ​ന്‍ സ​ഹാ​യ​മെ​ത്രാ​നാ​യി ര​ണ്ടു മാ​സം ക​ഴി​ഞ്ഞാ​യി​രു​ന്നു അ​ത്. അ​ന്ന് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​യ​ലി​ല്‍ പി​താ​വ് നാ​ഗാ​ലാ​ന്‍​ഡി​ല്‍ ഒ​രു മെ​ത്രാ​ഭി​ഷേ​ക​ത്തി​നു‍ പോ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​ഞ്ഞ​ച്ച​ന്‍റെ മൃ​ത​സം​സ്‌​കാ​രം ഞാ​ന്‍ ന​ട​ത്തി​യ​ത്. ചെ​റു​പ്പ​ത്തി​ല്‍ അ​മ്മ​വീ​ട്ടി​ല്‍ പോ​കു​മ്പോ​ഴൊ​ക്കെ അ​ദ്ദേ​ഹ​ത്തെ കാ​ണു​ക​യും ഉ​പ​ദേ​ശം തേ​ടു​ക​യും അ​നു​ഗ്ര​ഹം വാ​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. കു​ഞ്ഞ​ച്ച​നെ ധ​ന്യ​നാ​യി പ്ര​ഖ്യാ​പി​ച്ച​തി​നും അ​ല്‍​ഫോ​ന്‍​സാ​മ്മ​യെ വാ​ഴ്ത്ത​പ്പെ​ട്ട​വ​ളാ​യി ഉ​യ​ര്‍​ത്തി​യ​തി​നും ക​ബ​റി​ട​ങ്ങ​ള്‍ തു​റ​ന്ന​തി​നും സാ​ക്ഷ്യം വ​ഹി​ക്കാ​നാ​യി.

► വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ

ഭ​ര​ണ​ങ്ങാ​ന​ത്ത് അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ മാ​ധ്യ​സ്ഥ്യം യാ​ചി​ക്കാ​ത്ത​വ​ര്‍ ഉ​ണ്ടാ​കി​ല്ല. 2014 ഫെ​ബ്രു​വ​രി​യി​ല്‍ പാ​ലാ​യി​ല്‍ സി​ബി​സി​ഐ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ എ​ല്ലാ ബി​ഷ​പ്പു​മാ​രും മു​ന്പേ പ​റ​ഞ്ഞ താ​ത്പ​ര്യ​മാ​യി​രു​ന്നു അ​ൽ​ഫോ​ന്‍​സാ​മ്മ​യു​ടെ ക​ബ​റി​ടം സ​ന്ദ​ര്‍​ശി​ച്ചു പ്രാ​ര്‍​ഥി​ക്കാ​ന്‍ ക്ര​മീ​ക​ര​ണം ഒ​രു​ക്ക​ണ​മെ​ന്ന്. രാ​ജ്യ​ത്തെ എ​ല്ലാ ക​ത്തോ​ലി​ക്കാ ബി​ഷ​പ്പു​മാ​രും ഒ​രു​മി​ച്ച് വി​ശു​ദ്ധ​യു​ടെ ക​ബ​റി​ട ചാ​പ്പ​ലി​ല്‍ മു​ട്ടു​കു​ത്തി​യ​ത് വ​ലി​യ അ​നു​ഭ​വ​മാ​യി​രു​ന്നു. എ​ല്ലാ രൂ​പ​ത​ക​ളി​ലേ​ക്കും അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ തി​രു​ശേ​ഷി​പ്പ് കൊ​ടു​ത്ത​യയ്​ക്കാ​നും സാ​ധി​ച്ചു.

► സ്വാ​ധീ​നി​ച്ച​വ​ര്‍

ഏ​റ്റ​വും സ്വാ​ധീ​നി​ച്ച വ്യ​ക്തി​ക​ളി​ലൊ​രാ​ള്‍ ക​ഠി​നാ​ധ്വാ​നി​യും തി​ക​ഞ്ഞ വി​ശ്വാ​സി​യു​മാ​യ എ​ന്‍റെ വ​ല്യ​പ്പ​​നാ​യി​രു​ന്നു. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ മോ​ണ്‍. ജോ​സ​ഫ് കു​രീ​ത്ത​ടം അ​ച്ച​നു​മാ​യു​ണ്ടാ​യി​രു​ന്ന ആ​ത്മ​ബ​ന്ധം ആ​ഴ​മേ​റി​യ​താ​യി​രു​ന്നു. ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വ​ള്ളോ​പ്പി​ള്ളി പി​താ​വി​നെ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വി​ല്ല. മൈ​ന​ര്‍ സെ​മി​നാ​രി​യി​ല്‍ അ​ദ്ദേ​ഹം എ​ന്‍റെ സ്പി​രി​ച്വ​ല്‍ ഫാ​ദ​റാ​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹം പാ​ലാ രൂ​പ​ത​യി​ല്‍ ക​ട​നാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​റാ​യി.

ത​ല​ശേ​രി​യി​ല്‍ മെ​ത്രാ​നാ​യ ശേ​ഷ​വും മാ​തൃ​രൂ​പ​ത​യാ​യ പാ​ലാ​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം തു​ട​ര്‍​ന്നു. ത​ല​ശേ​രി രൂ​പ​ത​യെ പി​താ​വ് പ​ടു​ത്തു​യ​ര്‍​ത്തി​യ​തി​നു ​പി​ന്നി​ലെ അ​ധ്വാ​ന​വും സ​ഹ​ന​വും വാ​ക്കു​ക​ളി​ല്‍ വി​വ​രി​ക്കാ​നാ​വി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ക്രൈ​സ്ത​വ​നാ​യ ഒ​രാ​ളു​ടെ ഭ​വ​ന​ത്തി​ലാ​ണ് പി​താ​വ് താ​മ​സി​ച്ച​ത്. ഒ​രു ഭ​വ​നം ല​ഭി​ക്കാ​ന്‍ ഏ​റെ ആ​ഗ്ര​ഹി​ച്ചി​രി​ക്കെ​യാ​ണ് 1957ല്‍ ​ഇ​എം​എ​സ് മ​ന്ത്രി​സ​ഭ​യി​ല്‍ നി​യ​മ​മ​ന്ത്രി​യാ​യി​രു​ന്ന ജ​സ്റ്റീ​സ് വി.​ആ​ര്‍. കൃ​ഷ്ണ​യ്യ​ര്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട് വ​ള്ളോ​പ്പി​ള്ളി പി​താ​വി​ന് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ​ത്. ഒ​ന്ന​ര ല​ക്ഷം രൂ​പ​യ്ക്ക് ത​ല​ശേ​രി ക​ട​ല്‍​ത്തീ​ര​ത്ത് കൃ​ഷ്ണ​യ്യ​രു​ടെ കു​ടും​ബ​ം വ​ക ഏ​ഴ് ഏ​ക്ക​റോ​ളം സ്ഥ​ല​വും വീ​ടും പി​താ​വ് സ്വ​ന്ത​മാ​ക്കി. അ​ങ്ങ​നെ ത​ല​ശേ​രി രൂ​പ​ത​യ്ക്ക് ആ​സ്ഥാ​ന​മു​ണ്ടാ​യി. ഏ​റെ​പ്പേ​രു​ടെ സ​ഹാ​യ​ത്താ​ല്‍ വ​യ​നാ​ട്ടി​ല്‍ ഉ​ള്‍​പ്പെ​ടെ പി​താ​വ് ആ​സ്തി​ വ​ക​ക​ള്‍ സ​മാ​ഹ​രി​ച്ചു.

കു​ടി​യേ​റ്റ​ക്കാ​രു​ടെ സ​ഹ​ന-സാ​ഹ​സ ജീ​വി​ത​ത്തി​ല്‍ പി​താ​വ് താ​ങ്ങും ത​ണ​ലു​മാ​യി ഒ​പ്പം നി​ന്നു. മ​ല​യോ​ര​ങ്ങ​ളി​ല്‍ അ​നേ​കം ദേ​വാ​ല​യ​ങ്ങ​ളും സ്‌​കൂ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും തു​ട​ങ്ങി. ജീ​പ്പി​ലാ​യി​രു​ന്നു യാ​ത്ര​ക​ള്‍. പി​ല്‍​ക്കാ​ല​ത്ത് മാ​ന​ന്ത​വാ​ടി, താ​മ​ര​ശേ​രി രൂ​പ​ത​ക​ള്‍ സ്ഥാ​പി​ത​മാ​യ​പ്പോ​ള്‍ അ​വി​ടെ ആ​വ​ശ്യ​മാ​യ സ്ഥ​ല​വും സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്കൊ​ടു​ത്തു. ആ​ത്മീ​യ​ത​യി​ല്‍ അ​ടി​യു​റ​ച്ച വി​ശു​ദ്ധ ജീ​വി​ത​മാ​യി​രു​ന്നു വ​ള്ളോ​പ്പ​ള്ളി പി​താ​വി​ന്‍റേ​ത്.

► കൃ​ഷി​യോ​ടു​ള്ള ക​ന്പം

ഇ​ല​ഞ്ഞി​യി​ലെ കാ​ർ​ഷി​ക കു​ടും​ബാം​ഗ​മെ​ന്ന നി​ല​യി​ൽ കൃ​ഷി ചെ​യ്യു​ന്ന​തും കാ​ണു​ന്ന​തും എ​നി​ക്കെ​ന്നും ഇ​ഷ്ട​മാ​ണ്. മാ​വും പ്ലാ​വും നാ​ര​ക​വും പേ​ര​യു​മൊ​ക്കെ ന​ടു​ന്ന​തി​ൽ ഏ​റെ സ​ന്തോ​ഷം. ഇ​ഞ്ചി​യും കു​രു​മു​ള​കും ക​പ്പ​യു​മാ​യി​രു​ന്ന​ല്ലോ മു​ൻ​കാ​ല​ങ്ങ​ളി​ൽ ന​മ്മു​ടെ മൂ​ല​ധ​നം. പാ​ലാ ബി​ഷ​പ്സ് ഹൗ​സി​നു മു​ന്നി​ൽ, മ​നോ​ഹ​ര ശി​ഖ​ര​ങ്ങ​ളു​മാ​യി ഫ​ലം നി​റ​ഞ്ഞ് അ​ഴ​കു വി​രി​യി​ക്കു​ന്ന ര​ണ്ടു കൂ​റ്റ​ൻ മാ​വു​ക​ളും 1983ൽ ​ഞാ​ൻ പ​റ​ഞ്ഞു ന​ട്ട​താ​ണ്. അ​ര​മ​നവ​ള​പ്പി​ലെ ഒ​ട്ടേ​റെ മ​ര​ങ്ങ​ൾ ന​ട്ടു പ​രി​പാ​ലി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. പ​റ​ത്താ​ന​ത്തു​ള്ള രൂ​പ​ത​യു​ടെ എ​സ്റ്റേ​റ്റി​ൽ ശെ​മ്മാ​ശ്ശ​ന്മാ​രെ കൂ​ട്ടി മു​ന്പൊ​ക്കെ ഒ​രാ​ഴ്ച​യോ​ളം താ​മ​സി​ച്ചി​രു​ന്നു. അ​വ​ർ​ക്കൊ​പ്പം തോ​ട്ട​ത്തി​ൽ കി​ള​ച്ചും വാ​രി​യും ന​ട്ടും ന​ന​ച്ചും പ​ണി​യെ​ടു​ക്കു​ക വ​ലി​യ സം​തൃ​പ്തി പ​ക​രു​ന്ന അ​നു​ഭ​വ​മാ​ണ്.

പ്രീ​ഡി​ഗ്രി​ പ​ഠനകാ​ല​ത്ത് വീ​ട്ടി​ൽ തേ​ങ്ങാ​യി​ടീ​ലി​ന്‍റെ ചു​മ​ത​മ​ല എ​നി​ക്കാ​യി​രു​ന്നു. നാ​നൂ​റോ​ളം തെ​ങ്ങു​ക​ളി​ൽ ​ന​ന്നാ​യി ഫ​ല​മു​ണ്ടാ​യി​രു​ന്നു. ഒ​രി​ക്ക​ൽ തേ​ങ്ങയ്ക്കൊ​പ്പം ര​ണ്ടു ക​രി​ക്കു​മാ​യാ​ണ് പ​ണി​ക്കാ​ർ​ക്കൊ​പ്പം ഞാ​ൻ വീ​ട്ടി​ലെ​ത്തി​യ​ത്. എ​ന്തി​നാ​ണ് ക​രി​ക്ക് വെ​ട്ടി​യ​തെ​ന്ന് ചോ​ദി​ച്ച് അ​മ്മ ന​ന്നാ​യി ശാ​സി​ച്ചു. വ​ഴ​ക്കു കേ​ട്ട​തി​നു പി​ന്നാ​ലെ വാ​ക്ക​ത്തി​യെ​ടു​ത്ത് ക​രി​ക്കി​ൽ വെ​ട്ടി​യ​ത് എ​ന്‍റെ ഇ​ട​തു ചൂ​ണ്ടു​വി​ര​ലി​ൽ. വി​ര​ൽ മു​റി​ഞ്ഞു​പോ​യി​രു​ന്നെ​ങ്കി​ൽ ഒ​രുപ​ക്ഷേ സെ​മി​നാ​രി പ്ര​വേ​ശ​ന​വും മു​ട​ങ്ങി​യേ​നെ. ഒ​രു മു​ത​ലും വി​ള​വും ന​ശി​ക്കു​ക​യോ ന​ഷ്ട​പ്പെ​ടു​ക​യോ ചെ​യ്യ​രു​തെ​ന്ന​ത് പ​ഴ​മ​ക്കാ​രു​ടെ നി​ഷ്ഠയാ​യി​രു​ന്നു. ധൂ​ർ​ത്ത് അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഇ​ല്ലാ​യി​രു​ന്നു.

► ഇ​ഷ്ട​പ്പെ​ട്ട തി​രു​വ​ച​നം

വി​ശു​ദ്ധ പൗ​ലോ​സ് അ​പ്പ​സ്തോ​ല​ൻ ഫി​ലി​പ്പി​യ​രോ​ടു പ​റ​ഞ്ഞ “ക്രി​സ്തു​വി​നെ​പ്ര​തി അ​വ​നി​ൽ വി​ശ്വ​സി​ക്കാ​ൻ മാ​ത്ര​മ​ല്ല, അ​വ​നു​വേ​ണ്ടി ക​ഷ്ടം സ​ഹി​ക്കാ​നും നി​ങ്ങ​ൾ​ക്ക് അ​നു​വാ​ദം ല​ഭി​ച്ചി​രി​ക്കു​ന്നു” എ​ന്ന വ​ച​നം ഏ​റെ അ​ർ​ഥ​വ​ത്താ​ണ്. സ​ഹ​ന​മി​ല്ലാ​തെ ജീ​വി​ത​ത്തി​ന് അ​ർ​ഥ​മി​ല്ല. പ​ല ത​ല​ങ്ങ​ളി​ൽ സ​ഹി​ക്കു​ക​യും വേ​ദ​നി​ക്കു​ക​യും ക​ഷ്ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന അ​നേ​ക​ർ ചു​റ്റു​മു​ണ്ട്. ആ​ശ്വാ​സം തേ​ടി വ​ന്ന​വ​രെ​യെ​ല്ലാം ആ​ഗ്ര​ഹം പോ​ലെ സ​ഹാ​യി​ക്കാ​നാ​കാ​തെ വ​ന്ന​പ്പോ​ൾ വി​ഷ​മം തോ​ന്നി​യി​ട്ടു​ണ്ട്. പ​ങ്കു​വ​യ്ക്കാ​നും അ​റി​ഞ്ഞു സ​ഹാ​യി​ക്കാ​നും സാ​ധി​ക്കു​ന്ന​തി​ലാ​ണ് ക്രി​സ്തീ​യ​ത. വി​ശ​പ്പ് അ​റി​ഞ്ഞി​ട്ടി​ല്ലെ​ങ്കി​ലും വി​ശ​ക്കു​ന്ന അ​നേ​ക​ർ ചു​റ്റു​മു​ണ്ടെ​ന്നു മ​ന​സി​ലാ​ക്കു​ന്നു. എ​ന്‍റെ ബാ​ല്യ​ത്തി​ൽ ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം തേ​ടി വ​രു​ന്ന പാ​വ​പ്പെ​ട്ട​വ​രെ ക​ണ്ടി​ട്ടു​ണ്ട്. ചോ​റി​ൽ ക​ഞ്ഞി​വെ​ള്ള​വും പു​ളി​ശേ​രി​യും ഒ​ഴി​ച്ചുകൊ​ടു​ക്കു​ന്പോ​ൾ അ​വ​രു​ടെ മു​ഖ​ത്തെ സ​ന്തോ​ഷ​വും സം​തൃ​പ്തി​യും മ​റ​ന്നി​ട്ടി​ല്ല. ഒ​രു നേ​രം ഭ​ക്ഷ​ണം കൊ​ടു​ത്താ​ൽ തീ​രു​ന്ന​ത​ല്ല ദാ​ന​ധ​ർ​മം. വി​ശ​ന്ന് ഒ​രാ​ൾ എ​ത്ര നേ​രം ക​യ​റി​വ​ന്നാ​ലും കൊ​ടു​ക്കു​ന്ന​താ​ണ് പു​ണ്യം. ഏ​റ്റ​വും അ​നു​ഗ്ര​ഹം കി​ട്ടു​ന്ന പു​ണ്യ​മാ​ണ​ത്.

► നാ​ളെ​യെ​ക്കു​റി​ച്ച്

ഓ​രോ​രോ കാ​ല​ങ്ങ​ളി​ൽ രൂ​പ​ത​ക​ളും ബി​ഷ​പ്പു​മാ​രും സ​ന്യ​സ്ത​സ​മൂ​ഹ​ങ്ങ​ളും തു​ട​ങ്ങു​ന്ന സം​രം​ഭ​ങ്ങ​ൾ പി​ൽ​ക്കാ​ല​ത്ത് സ​മു​ദാ​യ​ത്തി​നും സ​മൂ​ഹ​ത്തി​നും വ​ലി​യ ക​രു​ത​ലാ​യി മാ​റു​മെ​ന്ന​താ​ണ് അ​നു​ഭ​വം. തു​ട​ക്ക​ത്തി​ൽ പ​ല ത​ല​ങ്ങ​ളി​ൽ വി​മ​ർ​ശ​ന​ങ്ങ​ളും എ​തി​ർ​പ്പു​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാം. സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ൽ പി​താ​വ് തോ​ർ​ത്തുമു​ണ്ടു​ടു​ത്ത് ത​ല​യി​ൽ ക​ല്ലും മ​ണ്ണും ചു​മ​ന്ന് വി​യ​ർ​ത്തു പ​ണി​തു​ണ്ടാ​ക്കി​യ​താ​ണ് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ. എ​ത്ര​യോ ത​ല​മു​റ​ക​ളു​ടെ ജീ​വി​ത​ത്തെ അ​ത് ക​രു​പ്പി​ടി​പ്പി​ച്ചു. സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ ഉ​ദ്ഘാ​ട​നത്ത​ലേ​ന്ന് വൈ​കു​ന്നേ​ര​മാ​ണ് പാ​ലാ രൂ​പ​ത സ്ഥാ​പി​ച്ചും ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വ​യ​ലി​ലി​നെ പ്ര​ഥ​മ മെ​ത്രാ​നാ​യി നി​യോ​ഗി​ച്ചു​മു​ള്ള മാ​ർ​പാ​പ്പ​യു​ടെ ക​ൽ​പ​ന​യെ​ത്തു​ന്ന​ത്. ഉ​ത്ത​ര​വ് വാ​യി​ച്ച​ശേ​ഷം അ​ത് ത​ല​ച്ചു​വ​ട്ടി​ൽ വ​ച്ച് അ​ച്ച​ൻ കോ​ള​ജ് വ​രാ​ന്ത​യി​ൽ കി​ട​ന്നു. പ​ക​ൽ അ​ധ്വാ​ന​ത്തി​ന്‍റെ ക്ഷീ​ണ​ത്തി​ൽ വേ​ഗം ഉ​റ​ങ്ങി​പ്പോ​യി. 

ചൂ​ണ്ട​ച്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജും ചേ​ർ​പ്പു​ങ്ക​ൽ മാ​ർ സ്ലീ​വാ ആ​ശു​പ​ത്രി​യു​മൊ​ക്കെ ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വി​ന്‍റെ ദി​ശാ​ബോ​ധ​ത്തി​നു തെ​ളി​വു​ക​ളാ​ണ്. മി​ക​ച്ച ചി​കി​ത്സ​യി​ലൂ​ടെ എ​ത്ര​യോ പേ​രു​ടെ ജീ​വ​നും ജീ​വി​ത​വും തി​രി​ച്ചു​പി​ടി​ക്കാ​ൻ സാ​ധി​ച്ചു. ആ​ശു​പ​ത്രി ന​ൽ​കു​ന്ന ഇ​ള​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ശു​ശ്രൂ​ഷ​യും എ​ത്ര വ​ലു​താ​ണെ​ന്ന് അ​ധി​ക​മാ​ർ​ക്കും അ​റി​യി​ല്ല. അ​ൽ​ഫോ​ൻ​സി​യ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യും നി​ർ​മി​ച്ച​തു​കൊ​ണ്ട​ല്ലേ സി​ബി​സി​ഐ സ​മ്മേ​ള​ന​വും സീ​റോ മ​ല​ബാ​ർ സ​ഭാ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ളി​യും ഭം​ഗി​യാ​യി പാ​ലാ​യി​ൽ ന​ട​ത്താ​നാ​യ​ത്. ഇ​തി​നൊ​ക്കെ നി​മി​ത്ത​മാ​യ​ത് പാ​ലാ രൂ​പ​ത​യു​ടെ വി​ശ്വാ​സപാ​ര​ന്പ​ര്യ​വും കാ​ർ​ഷി​ക അ​ടി​ത്ത​റ​യും അ​ടി​യു​റ​ച്ച ആ​ധ്യാ​ത്മി​ക​ത​യും സ​ന്പ​ന്ന​മാ​യ ദൈ​വ​വി​ളി​യു​മാ​ണ്.

വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ച വേ​ള​ക​ളി​ലൊ​ക്കെ പ​രി​ശു​ദ്ധ പി​താ​വ് പാ​ലാ രൂ​പ​ത​യി​ലെ ദൈ​വ​വി​ളി​യെ​പ്പ​റ്റി​യാ​ണ് സം​സാ​രി​ച്ചുതു​ട​ങ്ങു​ക. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ക​രു​ത്തും ക​രു​ത​ല​മാ​ണ് പാ​ലാ രൂ​പ​ത​യെ​ന്നും ദൈ​വാ​നു​ഗ്ര​ഹം എ​ന്നു​മു​ണ്ടാ​ക​ട്ടെ​യെ​ന്നും പാ​പ്പ അ​നു​സ്മ​രി​ച്ചി​രു​ന്നു. വീ​ടു​ക​ളി​ലെ ആ​ധ്യാ​ത്മി​കത​യും സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യു​മാ​ണ് ദൈ​വ​വി​ളി​ക​ൾ​ക്ക് നി​മി​ത്തം. എ​ന്‍റെ ബാ​ല്യ​ത്തി​ൽ വ​ല്യ​പ്പ​ന്‍റെ സ​ന്ധ്യാ​പ്രാ​ർ​ഥ​ന ഒ​രു മ​ണി​ക്കൂ​ർ നീ​ളു​ന്ന​താ​യി​രു​ന്നു. മു​ട്ടി​ൽ​നി​ന്ന് അ​തു ചൊ​ല്ലു​ക മു​ട​ക്ക​മി​ല്ലാ​ത്ത നി​ഷ്ഠയാ​യി​രു​ന്നു.

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ശു​ഭ ഭാ​വി​യെ​പ്പ​റ്റി എ​നി​ക്ക് ആ​ശ​ങ്ക​യി​ല്ല. കാ​ര​ണം അ​ത് മി​ശി​ഹാ സ്ഥാ​പി​ച്ച​തും ശ്ലീ​ഹ​ൻ​മാ​രാ​ൽ പ​ടു​ത്തു​യ​ർ​ത്ത​പ്പെ​ട്ട​തും പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ സം​ര​ക്ഷി​ത​വു​മാ​ണ്. മാ​ർ​പാ​പ്പ​മാ​രു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് അ​തി​നു വ​ലി​യ തെ​ളി​വ​ല്ലേ. പേ​പ്പ​ൽ കോ​ണ്‍​ക്ലേ​വു​ക​ളി​ൽ ജ​ന​ങ്ങ​ളും മാ​ധ്യ​മ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കു​ന്ന​വ​ര​ല്ല പ​ല​പ്പോ​ഴും പാ​പ്പാ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക. ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ, ബെ​ന​ഡി​ക്ട് പ​താ​നാ​റാ​മ​ൻ, ഫ്രാ​ൻ​സി​സ്, ലെ​യോ പാ​പ്പ​മാ​ർ കോ​ണ്‍​ക്ലേ​വി​ലെ സാ​ധ്യ​താ ലി​സ്റ്റി​ൽ​പ്പെ​ട്ട​വ​രാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ കോ​ണ്‍​ക്ലേ​വ് വേ​ള​യി​ൽ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് പി​താ​വും ഞാ​നും ഒ​രു​മി​ച്ചി​രി​ക്കെ ഞാ​ൻ പി​താ​വി​നോ​ടു പ​റ​ഞ്ഞു, പ​രി​ശു​ദ്ധാ​ത്മാ​വാ​ണ് കോ​ണ്‍​ക്ലേ​വി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നെ​ന്ന്. ഒ​ട്ടും വൈ​കി​യി​ല്ല, ര​ണ്ടാം നാ​ൾ ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത അ​ഗ​സ്റ്റീ​നി​യ​ൻ സ​ന്യാ​സി​യാ​യ അ​മേ​രി​ക്ക​ൻ ക​ർ​ദി​നാ​ൾ റോ​ബ​ർട്ട് ഫ്രാ​ൻ​സി​സ് പ്രെ​വോ​സ്റ്റ്, ലെ​യോ പാ​പ്പാ​യാ​യി ഇ​റ​ങ്ങി​വ​ന്ന് ലോ​ക​ത്തെ ആ​ശീ​ർ​വ​ദി​ച്ചു. ന​മു​ക്ക് പ്രാ​ർ​ഥ​ന​യോ​ടെ ശു​ഭാ​പ്തി​വി​ശ്വാ​സി​ക​ളാ​യി​രി​ക്കാം. അ​വി​ട​ന്നാ​ണ് ന​ട​ത്തു​ന്ന​തും ന​യി​ക്കു​ന്ന​തും.

Tags : Mar Pallikaparambil birthday Mar Joseph Pallikaparambil Pala dioces

Recent News

Corehub Up