x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ര വ​ർ​ഷം നീ​ണ്ട നി​യ​മ​സ​ഭ​യും അ​ടി​യ​ന്ത​രാ​വ​സ്ഥ​യും

സാ​​​​ബു ജോ​​​​ണ്‍
Published: April 24, 2026 01:14 AM IST | Updated: April 24, 2026 01:14 AM IST

1970 സെ​​​​പ്റ്റം​​​​ബ​​​​ർ 17നാ​​​​യി​​​​രു​​​​ന്നു നാ​​​​ലാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ലേ​​​​ക്കു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ന​​​​ട​​​​ന്ന​​​​ത്. ഐ​​​​ക്യ​​​​മു​​​​ന്ന​​​​ണി അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തു​​​​ക​​​​യും സി. ​​​​അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ ര​​​​ണ്ടാം ത​​​​വ​​​​ണ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി മ​​​​ന്ത്രി​​​​സ​​​​ഭ ഒ​​​​ക്ടോ​​​​ബ​​​​ർ നാ​​​​ലി​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. ഒ​​​​ട്ടേ​​​​റെ റി​​​​ക്കാ​​​​ർ​​​​ഡു​​​​ക​​​​ൾ കു​​​​റി​​​​ച്ചു​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​മ​​​​ന്ത്രി​​​​സ​​​​ഭ അ​​​​ധി​​​​കാ​​​​രം വി​​​​ട്ടൊ​​​​ഴി​​​​ഞ്ഞ​​​​ത്.

അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​തി​​​​നെ​​ത്തു​​​​ട​​​​ർ​​​​ന്നു മൂ​​​​ന്നു ത​​​​വ​​​​ണ​​​​യാ​​​​യി 18 മാ​​​​സം നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി നീ​​​​ട്ടി. ഇ​​​​തു​​​​വ​​​​ഴി ആ​​​​റു വ​​​​ർ​​​​ഷ​​​​വും അ​​​​ഞ്ചു മാ​​​​സ​​​​വും 18 ദി​​​​വ​​​​സ​​​​വും ഈ ​​​​നി​​​​യ​​​​മ​​​​സ​​​​ഭ നി​​​​ല​​​​നി​​​​ന്നു. കേ​​​​ര​​​​ള സം​​​​സ്ഥാ​​​​നം നി​​​​ല​​​​വി​​​​ൽ വ​​​​ന്നശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യി കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യും മ​​​​ന്ത്രി​​​​സ​​​​ഭ​​​​യും ഇ​​​​തു​​ത​​​​ന്നെ. ആ​​​​റ​​​​ര​​​​വ​​​​ർ​​​​ഷം കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള മ​​​​റ്റൊ​​​​രു മ​​​​ന്ത്രി​​​​സ​​​​ഭ ഇ​​​​നി കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ണ്ടാ​​​​കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത​​​​യു​​​​മി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യാം.

കോ​​​​ണ്‍​ഗ്ര​​​​സു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കി​​​​യ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ സി​​​​പി​​​​ഐ, ആ​​​​ർ​​​​എ​​​​സ്പി, മു​​​​സ്‌​​​​ലിം​​​​ ലീ​​​​ഗ്, പി​​​​എ​​​​സ്പി എ​​​​ന്നീ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ട്ട ഐ​​​​ക്യ​​​​മു​​​​ന്ന​​​​ണി​​​​യാ​​​​യി​​​​രു​​​​ന്നു ഭ​​​​ര​​​​ണ​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​ത്. പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്ത് സി​​​​പി​​​​എം, കെ​​​​ടി​​​​പി, കെ​​​​എ​​​​സ്പി എ​​​​ന്നീ ക​​​​ക്ഷി​​​​ക​​​​ള​​​​ട​​​​ങ്ങി​​​​യ മു​​​​ന്ന​​​​ണി​​​​യും കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സു​​​​മാ​​​​യി​​​​രു​​​​ന്നു. തു​​​​ട​​​​ക്ക​​​​ത്തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സ് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ ചേ​​​​ർ​​​​ന്നി​​​​രു​​​​ന്നി​​​​ല്ല.

എ​​​​ന്നാ​​​​ൽ, ഭ​​​​ര​​​​ണം തു​​​​ട​​​​ങ്ങി പ​​​​തി​​​​നൊ​​​​ന്നു മാ​​​​സം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി മ​​​​ന്ത്രി​​​​സ​​​​ഭ വി​​​​ക​​​​സി​​​​പ്പി​​​​ച്ചു. കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ, വ​​​​ക്കം പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ൻ, കെ.​​​​ടി. ജോ​​​​ർ​​​​ജ്, ഡോ. ​​​​കെ.​​​​ജി. അ​​​​ടി​​​​യോ​​​​ടി, വെ​​​​ള്ള ഈ​​​​ച്ച​​​​ര​​​​ൻ എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രു​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽനി​​​​ന്നു മ​​​​ന്ത്രി​​​​മാ​​​​രാ​​​​യ​​​​ത്. മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ലെ സി​​​​പി​​​​ഐ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്ന എ​​​​ൻ.​​​​ഇ. ബ​​​​ല​​​​റാം, പി.​​​​എ​​​​സ്. ശ്രീ​​​​നി​​​​വാ​​​​സ​​​​ൻ, പി.​​​​കെ. രാ​​​​ഘ​​​​വ​​​​ൻ എ​​​​ന്നി​​​​വ​​​​രെ മാ​​​​റ്റി എം.​​​​എ​​​​ൻ. ഗോ​​​​വി​​​​ന്ദ​​​​ൻ നാ​​​​യ​​​​ർ, ടി.​​​​വി. തോ​​​​മ​​​​സ് എ​​​​ന്നി​​​​വ​​​​രെ മ​​​​ന്ത്രി​​​​മാ​​​​രാ​​​​ക്കി.

1975 ഡി​​​​സം​​​​ബ​​​​ർ 26ന് ​​​​കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നെ കൂ​​​​ടി മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​ക്കി. ആ​​​​ർ. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള, കെ.​​​​എം. മാ​​​​ണി എ​​​​ന്നി​​​​വ​​​​ർ മ​​​​ന്ത്രി​​​​മാ​​​​രാ​​​​യി. ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന ആ​​​​ർ. ബാ​​​​ല​​​​കൃ​​​​ഷ്ണ​​​​പി​​​​ള്ള​​​​യ്ക്ക് ആ​​​​റു മാ​​​​സ​​​​ത്തി​​​​ന​​​​കം നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​മാ​​​​കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​തെ വ​​​​ന്ന​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്നു മ​​​​ന്ത്രി​​​​സ​​​​ഭ​​​​യി​​​​ൽ​​നി​​​​ന്നു രാ​​​​ജി​​വ​​​​യ്ക്കേ​​​​ണ്ടിവ​​​​ന്നു. പ​​​​ക​​​​രം, കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് നി​​​​യ​​​​മ​​​​സ​​​​ഭാ​​​​ക​​​​ക്ഷി നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന കെ.​​​​എം. ജോ​​​​ർ​​​​ജ് മ​​​​ന്ത്രി​​​​യാ​​​​യി. 1976 ഡി​​​​സം​​​​ബ​​​​ർ 11ന് ​​​​കെ.​​​​എം. ജോ​​​​ർ​​​​ജ് നി​​​​ര്യാ​​​​ത​​​​നാ​​​​യ​​​​തി​​​​നെത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ഒ​​​​ഴി​​​​വി​​​​ൽ 1977 ജ​​​​നു​​​​വ​​​​രി 26ന് ​​​​കെ. നാ​​​​രാ​​​​യ​​​​ണ​​​​ക്കു​​​​റു​​​​പ്പ് മ​​​​ന്ത്രി​​​​യാ​​​​യി.

പ്ര​​​​ക്ഷു​​​​ബ്ധ​​​​മാ​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ കാ​​​​ലാ​​​​വ​​​​സ്ഥ

കാ​​​​ലാ​​​​വ​​​​ധി പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ആ​​​​ദ്യ മ​​​​ന്ത്രി​​​​സ​​​​ഭ​​​​യാ​​​​ണെ​​​​ങ്കി​​​​ലും അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ നി​​​​ര​​​​വ​​​​ധി രാ​​​​ഷ്‌​​ട്രീ​​​​യ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ൾ നേ​​​​രി​​​​ട്ടു. കെ​​​​എ​​​​സ്‌​​​​യു​​​​വും യൂ​​​​ത്ത് കോ​​​​ണ്‍​ഗ്ര​​​​സും പി​​​​ന്തു​​​​ണ​​​​ച്ച കോ​​​​ള​​​​ജ് സ​​​​മ​​​​ര​​​​വും സി​​​​പി​​​​എം പി​​​​ന്തു​​​​ണ​​​​ച്ച സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യും സ​​​​മ​​​​ര​​​​വും സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ മി​​​​ച്ച​​​​ഭൂ​​​​മി സ​​​​മ​​​​ര​​​​വും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ തെ​​​​രു​​​​വു​​​​ക​​​​ളെ പ്ര​​​​ക്ഷു​​​​ബ്ധ​​​​മാ​​​​ക്കി​​​​യ കാ​​​​ല​​​​യ​​​​ള​​​​വാ​​​​യി​​​​രു​​​​ന്നു അ​​​​ത്.

ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സ​​​​മ​​​​ര​​​​ത്തെ നേ​​​​രി​​​​ടാ​​​​ൻ അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ ഡ​​​​യ​​​​സ്നോ​​​​ണ്‍ എ​​​​ന്ന ആ​​​​യു​​​​ധം പ്ര​​​​യോ​​​​ഗി​​​​ച്ചു. കോ​​​​ള​​​​ജ് സ​​​​മ​​​​ര​​​​കാ​​​​ല​​​​ത്ത് ക്രി​​​​സ്ത്യ​​​​ൻ സ​​​​ഭ​​​​യും കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ യു​​​​വ​​​​നി​​​​ര​​​​യും മു​​​​ഖാ​​​​മു​​​​ഖം നി​​​​ര​​​​ന്നു. അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​നു പു​​​​റ​​​​ത്തു നി​​​​ൽ​​​​ക്കു​​​​ന്പോ​​​​ൾ അ​​​​ണി​​​​ക​​​​ളെ സ​​​​മ​​​​ര​​​​സ​​​​ജ്ജ​​​​രാ​​​​ക്കാ​​​​ൻ മി​​​​ച്ച​​​​ഭൂ​​​​മി സ​​​​മ​​​​ര​​​​ത്തി​​​​ലൂ​​​​ടെ സി​​​​പി​​​​എ​​​​മ്മി​​​​നു സാ​​​​ധി​​​​ച്ചു. രാ​​​​ഷ്‌​​ട്രീ​​​​യ​​​​മാ​​​​യി സി​​​​പി​​​​ഐ​​​​യോ​​​​ടാ​​​​യി​​​​രു​​​​ന്നു സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ വി​​​​രോ​​​​ധ​​​​മ​​​​ത്ര​​​​യും.

ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ ഭ​​​​ര​​​​ണ ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ

കു​​​​ടി​​​​യാ​​​​ന്മാ​​​​രെ ഭൂ​​​​മി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​ക്കു​​​​ന്ന ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ നി​​​​യ​​​​മം ര​​​​ണ്ടാം ഇ​​​​എം​​​​എ​​​​സ് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്താ​​​​ണു പാ​​​​സാ​​​​ക്കു​​​​ന്ന​​​​ത്. ഗൗ​​​​രി​​​​യ​​​​മ്മ അ​​വ​​ത​​രി​​പ്പി​​ച്ചു പാ​​​​സാ​​​​ക്കി​​​​യ നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ​​​​ത് അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ സ​​​​ർ​​​​ക്കാ​​​​രാ​​ണ്. നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ പി​​​​തൃ​​​​ത്വ​​​​ത​​​​ർ​​​​ക്കം നാ​​​​ളു​​​​ക​​​​ളോ​​​​ളം നീ​​​​ണ്ടു​​നി​​​​ന്നു. പ​​​​ട്ട​​​​യ​​​​മേ​​​​ള​​​​ക​​​​ൾ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു​​കൊ​​​​ണ്ടു സ​​​​ർ​​​​ക്കാ​​​​ർ ഭൂ​​​​പ​​​​രി​​​​ഷ്ക​​​​ര​​​​ണ നി​​​​യ​​​​മം ആ​​​​ഘോ​​​​ഷി​​​​ച്ചു.

സ്വ​​​​കാ​​​​ര്യ വ​​​​നം ദേ​​​​ശ​​​​സാ​​​​ത്ക​​​​ര​​​​ണ​​​​ത്തി​​​​ലൂ​​​​ടെ അ​​​​ഞ്ചു ല​​​​ക്ഷ​​​​ത്തോ​​​​ളം ഏ​​​​ക്ക​​​​ർ സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്കു വ​​​​ക​​​​യി​​​​രു​​​​ത്തി. അ​​​​തി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷം ഏ​​​​ക്ക​​​​ർ ഭൂ​​​​ര​​​​ഹി​​​​ത​​​​ർ​​​​ക്കു പ​​​​തി​​​​ച്ചു ന​​​​ൽ​​​​കി. എം.​​​​എ​​​​ൻ. ഗോ​​​​വി​​​​ന്ദ​​​​ൻ നാ​​​​യ​​​​രു​​​​ടെ ല​​​​ക്ഷം വീ​​​​ട് പ​​​​ദ്ധ​​​​തി ദേ​​​​ശീ​​​​യ ശ്ര​​​​ദ്ധ ആ​​​​ക​​​​ർ​​​​ഷി​​​​ച്ചു. ഇ​​​​തി​​​​ന്‍റെ താ​​​​ക്കോ​​​​ൽ​​​​ദാ​​​​ന ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത് രാ​​​​ഷ്‌​​ട്ര​​​​പ​​​​തി വി.​​​​വി. ഗി​​​​രി​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്ദി​​​​രാ​​ഗാ​​​​ന്ധി​​​​യു​​​​മൊ​​​​ക്കെ​​​​യാ​​​​ണ്. പ​​​​ദ്ധ​​​​തി​​​​യി​​​​ൽ വ​​​​ന്പി​​​​ച്ച ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ടാ​​​​യി. വ​​​​ക്കം പു​​​​രു​​​​ഷോ​​​​ത്ത​​​​മ​​​​ൻ കൊ​​​​ണ്ടു​​വ​​​​ന്ന ക​​​​ർ​​​​ഷ​​​​കത്തൊ​​​​ഴി​​​​ലാ​​​​ളി നി​​​​യ​​​​മ​​​​വും ഏ​​​​റെ പ്ര​​​​ശം​​​​സ പി​​​​ടി​​​​ച്ചുപ​​​​റ്റി.

ആ​​​​ധു​​​​നി​​​​ക കേ​​​​ര​​​​ള​​​​ത്തി​​​​ന് അ​​​​ടി​​​​ത്ത​​​​റ

കേ​​​​ര​​​​ളം ക​​​​ണ്ട ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രി​​​​ലൊ​​​​രാ​​​​ളാ​​​​യി അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്നു എ​​​​ന്ന​​​​തി​​​​ൽ ത​​​​ർ​​​​ക്ക​​​​മി​​​​ല്ല. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ദീ​​​​ർ​​​​ഘ​​​​വീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഫ​​​​ല​​​​മാ​​​​യി ഇ​​​​ന്നു കേ​​​​ര​​​​ള​​​​ത്തി​​​​ൽ ത​​​​ല ഉ​​​​യ​​​​ർ​​​​ത്തിനി​​​​ൽ​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര നീ​​​​ണ്ട​​​​താ​​​​ണ്. കെ​​​​ൽ​​​​ട്രോ​​​​ണ്‍, ശ്രീ​​​​ചി​​​​ത്ര ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട്, സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സ് (സി​​​​ഡി​​​​എ​​​​സ്), സെ​​​​ന്‍റ​​​​ർ ഫോ​​​​ർ എ​​​​ർ​​​​ത്ത് സ​​​​യ​​​​ൻ​​​​സ​​​​സ്, റീ​​​​ജ​​​​ണ​​​​ൽ റി​​​​സ​​​​ർ​​​​ച്ച് ല​​​​ബോ​​​​റ​​​​ട്ട​​​​റി (ഇ​​​​ന്ന​​​​ത്തെ എ​​​​ൻ​​​​ഐ​​​​ഐ​​​​എ​​​​സ്ടി) തു​​​​ട​​​​ങ്ങി നി​​​​ര​​​​വ​​​​ധി​​​​യാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ. വി​​​​ദ്യാ​​​​ഭ്യാ​​​​സരം​​​​ഗ​​​​ത്ത് കേ​​​​ര​​​​ള കാ​​​​ർ​​​​ഷി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല, കൊ​​​​ച്ചി​​​​ൻ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി, വ്യ​​​​വ​​​​സാ​​​​യ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളാ​​​​യ കേ​​​​ര​​​​ള മെ​​​​റ്റ​​​​ൽ​​​​സ് ആ​​​​ൻ​​​​ഡ് മി​​​​ന​​​​റ​​​​ൽ​​​​സ് ച​​​​വ​​​​റ (കെ​​​​എംഎം​​​​എ​​​​ൽ), സ്റ്റീ​​​​ൽ കോം​​​​പ്ല​​​​ക്സ്, കേ​​​​ര​​​​ള ഡ്ര​​​​ഗ് ആ​​​​ൻ​​​​ഡ് ഫാ​​​​ർ​​​​മ​​​​സ്യൂ​​​​ട്ടി​​​​ക്ക​​​​ൽ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യൊ​​​​ക്കെ അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ന്‍റെ ഭ​​​​ര​​​​ണ​​​​കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​ണ്.

അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യു​​​​ടെ ദു​​​​ഷ്പേ​​​​ര്

അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥക്കാ​​​​ല​​​​ത്തെ ദു​​​​ഷ്ചെ​​​​യ്തി​​​​ക​​​​ൾ പു​​​​റം​​​​ലോ​​​​ക​​​​മ​​​​റി​​​​ഞ്ഞു തു​​​​ട​​​​ങ്ങി​​​​യ​​​​ത് അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ പി​​​​ൻ​​​​വ​​​​ലി​​​​ച്ച​​​​തി​​​​നു ശേ​​​​ഷ​​​​മാ​​​​ണ്. അ​​​​തു​​​​കൊ​​​​ണ്ടു​​ത​​​​ന്നെ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​ക്കാ​​​​ല​​​​ത്തു കേ​​​​ര​​​​ള​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യ്ക്കെ​​​​തി​​​​രേ പ്ര​​​​ക​​​​ട​​​​മാ​​​​യ ജ​​​​ന​​​​രോ​​​​ഷ​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. പൊ​​​​തു​​​​വേ അ​​​​ച്ച​​​​ട​​​​ക്ക​​​​വും സ​​​​മാ​​​​ധാ​​​​ന​​​​വും കൊ​​​​ണ്ടു​​വ​​​​രാ​​​​ൻ സാ​​​​ധി​​​​ച്ചു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര​​​​ന്‍റെ ചി​​​​ന്ത. അ​​​​ക്കാ​​​​ല​​​​ത്തു ന​​​​ട​​​​ന്ന പോ​​​​ലീ​​​​സ് ക്രൂ​​​​ര​​​​ത​​​​ക​​​​ളൊ​​​​ക്കെ പു​​​​റ​​​​ത്തു​​​​വ​​​​ന്നു തു​​​​ട​​​​ങ്ങി​​​​യ​​​​തു പി​​​​ന്നീ​​​​ടാ​​​​ണ്.

അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യു​​​​ടെ ശ​​​​ക്ത​​​​നാ​​​​യ വ​​​​ക്താ​​​​വാ​​​​യി​​​​രു​​​​ന്നു സി. ​​​​അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ. സി​​​​പി​​​​ഐ ദേ​​​​ശീ​​​​യ​​​​ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ന്ദി​​​​രാ​​ഗാ​​​​ന്ധി​​​​യെ​​​​യും അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യെ​​​​യും അ​​​​നു​​​​കൂ​​​​ലി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ന് ആ​​​​ശ​​​​യ​​​​പ​​​​ര​​​​മാ​​​​യ പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​മി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. എ​​​​ങ്കി​​​​ലും, ഭ​​​​ര​​​​ണ​​​​ത്തി​​​​ൽ കാ​​​​ര്യ​​​​മാ​​​​യ പ​​​​ങ്കി​​​​ല്ലാ​​​​തെ കെ. ​​​​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ എ​​​​ന്ന ക​​​​രു​​​​ത്ത​​​​നാ​​​​യ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി​​​​ക്കു മു​​​​ന്നി​​​​ൽ അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ൻ നി​​​​സ​​​​ഹാ​​​​യ​​​​നാ​​​​യി ക​​​​ഴി​​​​യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു എ​​​​ന്നു വാ​​​​ദി​​​​ക്കു​​​​ന്ന​​​​വ​​​​രും ഉ​​​​ണ്ട്. ക​​​​ഴി​​​​വു​​​​റ്റ ഭ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​യും സൗ​​​​മ്യ​​​​നെ​​​​ങ്കി​​​​ലും ക​​​​രു​​​​ത്ത​​​​നാ​​​​യ രാ​​​​ഷ്‌​​ട്രീ​​​​യ​​​​ക്കാ​​​​ര​​​​നു​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ച്യു​​​​ത​​​​മേ​​​​നോ​​​​ന്‍റെ രാ​​​​ഷ്‌​​ട്രീ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ എ​​​​ന്തെ​​​​ങ്കി​​​​ലും ക​​​​ള​​​​ങ്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കാ​​​​മെ​​​​ങ്കി​​​​ൽ അ​​​​ത് അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​യെ പി​​​​ന്തു​​​​ണ​​​​ച്ച​​​​താ​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ വ​​​​ലി​​​​യൊ​​​​രു ഉ​​​​ണ​​​​ർ​​​​വു​​​​ണ്ടാ​​​​യ കാ​​​​ല​​​​യ​​​​ള​​​​വാ​​​​ണി​​​​ത്. എ.​​​​കെ. ആ​​​​ന്‍റ​​​​ണി എ​​​​ന്ന ക​​​​രു​​​​ത്ത​​​​നാ​​​​യ നേ​​​​താ​​​​വി​​​​ന്‍റെ ഉ​​​​ദ​​​​യ​​​​വും ഈ ​​​​കാ​​​​ല​​​​ഘ​​​​ട്ട​​​​ത്താ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​ത്. ഐ​​​​ക്യ​​​​മു​​​​ന്ന​​​​ണി​​​​ക്കൊ​​​​പ്പം നി​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പാ​​​​യ​​​​പ്പോ​​​​ൾ പു​​​​റ​​​​ത്തു പോ​​​​യി; പി​​​​ന്നീ​​​​ട് സി​​​​പി​​​​എം പ​​​​ക്ഷ​​​​ത്തു നി​​​​ന്ന കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​ക്കാ​​​​ല​​​​ത്ത് ഐ​​​​ക്യ​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി. കോ​​​​ള​​​​ജ് സ​​​​മ​​​​ര​​​​കാ​​​​ല​​​​ത്ത് സ​​​​ഭ​​​​യ്ക്കൊ​​​​പ്പം നി​​​​ന്ന ഏ​​​​ക പ്ര​​​​സ്ഥാ​​​​നം എ​​​​ന്ന നി​​​​ല​​​​യി​​​​ൽ കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സി​​​​നു ശ​​​​ക്തി​​​​യാ​​​​ർ​​​​ജി​​​​ക്കാ​​​​നും സാ​​​​ധി​​​​ച്ചു. മ​​​​റു​​​​വ​​​​ശ​​​​ത്തു​​ നി​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ർ കേ​​​​ര​​​​ള രാ​​​​ഷ്‌​​ട്രീ​​​​യ​​​​ത്തി​​​​ലെ ക​​​​രു​​​​ത്ത​​​​രാ​​​​യി മാ​​​​റി​​​​യെ​​​​ന്ന​​​​ത് ഇ​​​​തി​​​​ന്‍റെ മ​​​​റു​​​​വ​​​​ശ​​​​മാ​​​​ണ്.

(തു​​​​ട​​​​രും)

Tags : Six and a half years legislature

Recent News

Corehub Up