x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ന് ലോ​ക പു​ക​യി​ലവി​രു​ദ്ധ​ ദി​നം; വ​ലി​ച്ചുക​യ​റ്റു​ന്ന​ത് മരണത്തെ

അ​ഡ്വ. ​ചാ​ർ​ളി പോ​ൾ
Published: May 31, 2026 02:12 AM IST | Updated: May 31, 2026 02:13 AM IST

പു​​​​​ക​​​​​വ​​​​​ലി​​​​​യു​​​​​ടെ കെ​​​​​ടു​​​​​തി​​​​​ക​​​​​ൾ മ​​​​​ന​​​​​സി​​​ലാ​​​​​ക്കാ​​​​​നും അ​​​​​തി​​​​​ൽ​​​നി​​​​​ന്ന് മോ​​​​​ച​​​​​നം നേ​​​​​ടാ​​​​​നു​​​​​മു​​​​​ള്ള ദി​​​​​ന​​​​​മാ​​​​ണ് ഇ​​​ന്ന്. മേ​​​​​യ് 31. ലോ​​​​​ക പു​​​​​ക​​​​​യി​​​​​ല​​​വി​​​​​രു​​​​​ദ്ധ ദി​​​​​നം. ആ​​​​​യു​​​​​സ് എ​​​​​ത്താ​​​​​തെ​​​​​യു​​​​​ള്ള മ​​​​​ര​​​​​ണ​​​​​ത്തി​​​​​ന്‍റെ മു​​​​​ഖ്യ​​​​​കാ​​​​​ര​​​​​ണം പു​​​​​ക​​​​​വ​​​​​ലി​​​​​യാ​​​​​ണ്. 85 ശ​​​​​ത​​​​​മാ​​​​​നം ശ്വാ​​​​​സ​​​​​കോ​​​​​ശ കാ​​​​​ൻ​​​​​സ​​​​​റും 60% തൊ​​​​​ണ്ട, വാ​​​​​യ്, അ​​​​​ന്ന​​​​​നാ​​​​​ള കാ​​​​​ൻ​​​​​സ​​​​​റു​​​​​ക​​​​​ളും 28 ശ​​​​​ത​​​​​മാ​​​​​നം മ​​​​​റ്റു കാ​​​​​ൻ​​​​​സ​​​​​റു​​​​​ക​​​​​ളും പു​​​​​ക​​​​​യി​​​​​ല​​​മൂ​​​​​ലം ഉ​​​​​ണ്ടാ​​​​​കു​​​​​ന്ന​​​​​താ​​​​​ണ്.

കാ​​​ൻ​​​സ​​​ർ മ​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ 80-90 ശ​​​​​ത​​​​​മാ​​​​​ന​​​​​വും തൊ​​​​​ണ്ട​​​​​യി​​​​​ലോ വാ​​​​​യി​​​​​ലോ കാ​​​​​ൻ​​​​​സ​​​​​ർ വ​​​​​ന്നാ​​​​​ണ് സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്. ഇ​​​​​തി​​​​​ന് മു​​​​​ഖ്യ​​​​​കാ​​​​​ര​​​​​ണം പു​​​​​ക​​​​​വ​​​​​ലി​​​​​യാ​​​​​ണ്. അ​​​​​താ​​​​​ണ് പു​​​​​ക​​​​​വ​​​​​ലി​​​​​യെ ‘സ്ലോ പോയിസൻ’ എ​​​​​ന്ന് പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്. പു​​​​​ക​​​​​വ​​​​​ലി​​​​​യി​​​​​ലൂ​​​​​ടെ മ​​​​​ര​​​​​ണ​​​​​ത്തെ​​​​​യാ​​​​​ണ് നാം ​​​​​വ​​​​​ലി​​​​​ച്ചു ക​​​​​യ​​​​​റ്റു​​​​​ന്ന​​​​​ത്.

ഭീ​​​​​തി ജ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന ക​​​​​ണ​​​​​ക്കു​​​​​ക​​​​​ൾ

ലോ​​​​​ക ജ​​​​​ന​​​​​സം​​​​​ഖ്യ​​​​​യി​​​​​ൽ പ​​​​​ത്തി​​​​​ലൊ​​​​​ന്നു വീ​​​​​തം പു​​​​​ക​​​​​യി​​​​​ല​​​ജ​​​​​ന്യ​​​​​ങ്ങ​​​​​ളാ​​​​​യ രോ​​​​​ഗ​​​​​ങ്ങ​​​​​ൾ മൂ​​​​​ല​​​​​മാ​​​​​ണ് മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ആ​​​​​റ് സെ​​​​​ക്ക​​​​​ൻ​​​ഡി​​​​​ൽ ഒ​​​​​രാ​​​​​ൾ വീ​​​​​തം പു​​​​​ക​​​​​യി​​​​​ല ഉ​​​​​പ​​​​​യോ​​​​​ഗം മൂ​​​​​ലം ലോ​​​​​ക​​​​​ത്ത് മ​​​​​രി​​​​​ക്കു​​​​​ന്നു. എ​​​​​ട്ട് ദ​​​​​ശ​​​​​ല​​​​​ക്ഷം പേ​​​​​രാ​​​​​ണ് പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം പു​​​​​ക​​​​​യി​​​​​ല ഉ​​​​​പ​​​​​യോ​​​​​ഗം​​​മൂ​​​​​ലം മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. അ​​​​​തി​​​​​ൽ 28 ശ​​​​​ത​​​​​മാ​​​​​നം കു​​​​​ട്ടി​​​​​ക​​​​​ളാ​​​​​ണ്.

ഇ​​​​​ന്ത്യ​​​​​യി​​​​​ൽ പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം ഏ​​​​​ക​​​​​ദേ​​​​​ശം 13.5 ല​​​​​ക്ഷം പേ​​​​​ർ പു​​​​​ക​​​​​യി​​​​​ല സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ രോ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​മൂ​​​​​ലം മ​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ 26.7 കോ​​​​​ടി ആ​​​​​ളു​​​​​ക​​​​​ൾ പു​​​​​ക​​​​​യി​​​​​ല ഉ​​​​​ത്പ​​​ന്ന​​​​​ങ്ങ​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​ന്ത്യ​​​​​യി​​​​​ലെ പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​യ​​​​​വ​​​​​രി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 29 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ ഏ​​​​​തെ​​​​​ങ്കി​​​​​ലും ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള പു​​​​​ക​​​​​യി​​​​​ല ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​ന്ന​​​വ​​​​​രാ​​​​​ണ്. 15 വ​​​​​യ​​​​​സി​​​​​ന് മു​​​​​ക​​​​​ളി​​​​​ലു​​​​​ള്ള പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രി​​​​​ൽ 38% പേ​​​​​ർ പു​​​​​ക​​​​​യി​​​​​ല ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ 12 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ൾ പു​​​​​ക​​​​​യി​​​​​ല​​​​​യ്ക്ക് അ​​​​​ടി​​​​​മ​​​​​ക​​​​​ളാ​​​​​ണ്. പ്ര​​​​​തി​​​​​വ​​​​​ർ​​​​​ഷം 10 ല​​​​​ക്ഷ​​​​​ത്തി​​​​​ല​​​​​ധി​​​​​കം​​​പേ​​​​​രാ​​​​​ണ് പു​​​​​ക​​​​​യി​​​​​ല മൂ​​​​​ലം മ​​​​​രി​​​ക്കു​​​​​ന്ന​​​​​ത്.

കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ പു​​​​​രു​​​​​ഷ​​​​​ന്മാ​​​​​രി​​​​​ലെ പു​​​​​ക​​​​​യി​​​​​ല​​​​​യു​​​​​പ​​​​​യോ​​​​​ഗം ഏ​​​​​ക​​​​​ദേ​​​​​ശം 17 ശ​​​​​ത​​​​​മാ​​​​​നം മാ​​​​​ത്ര​​​​​മാ​​​​​ണ്. ദേ​​​​​ശീ​​​​​യ ശ​​​​​രാ​​​​​ശ​​​​​രി​​​​​യേ​​​​​ക്കാ​​​​​ൾ കു​​​​​റ​​​​​വാ​​​​​ണി​​​​​ത്. കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ സ്ത്രീ​​​​​ക​​​​​ളി​​​​​ലെ പു​​​​​ക​​​​​യി​​​​​ല ഉ​​​​​പ​​​​​യോ​​​​​ഗം ര​​​​​ണ്ടു ശ​​​​​ത​​​​​മാ​​​​​ന​​​വും. പു​​​​​ക​​​​​വ​​​​​ലി​​​​​ക്കെ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ബോ​​​​​ധ​​​​​വ​​​​​ത്ക​​​ര​​​​​ണ ശ്ര​​​​​മ​​​​​ങ്ങ​​​​​ൾ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ വി​​​​​ജ​​​​​യ​​​​​ക​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

ആ​​​​​യു​​​​​സ് കു​​​​​റ​​​​​യ്ക്കും

പു​​​​​ക​​​​​വ​​​​​ലി​​​​​ക്കു​​​​​ന്ന​​​​​യാ​​​​​ളു​​​​​ടെ സ​​​​​മ​​​​​യ​​​​​ത്തി​​​​​ന് മ​​​​​ണി​​​​​ക്കൂ​​​​​റി​​​​​ന് 55 മി​​​​​നി​​​​​റ്റേ​​​​​യു​​​​​ള്ളൂ. അ​​​​​യാ​​​​​ൾ​​​​​വ​​​​​ലി​​​​​ക്കു​​​​​ന്ന ഓ​​​​​രോ സി​​​​​ഗ​​​​​ര​​​​​റ്റും സ്വ​​​​​ന്തം ആ​​​​​യു​​​​​സി​​​​​ൽ​​​നി​​​​​ന്ന് അ​​​ഞ്ച് മി​​​​​നി​​​​​റ്റ് കു​​​​​റ​​​​​യ്ക്കു​​​​​ന്നു. 25 വ​​​​​യ​​​​​സു​​​​​ള്ള ചെ​​​​​റു​​​​​പ്പ​​​​​ക്കാ​​​​​ര​​​​​ൻ ദി​​​​​വ​​​​​സം ശ​​​​​രാ​​​​​ശ​​​​​രി 20 സി​​​​​ഗ​​​​​ര​​​​​റ്റ് വ​​​​​ലി​​​​​ച്ചാ​​​​​ൽ അ​​​​​യാ​​​​​ൾ അ​​​ഞ്ചു വ​​​​​ർ​​​​​ഷം നേ​​​​​ര​​​​​ത്തേ മ​​​​​രി​​​​​ക്കും.

പു​​​​​ക​​​​​വ​​​​​ലി​​​​​ക്കാ​​​​​ർ​​​​​ക്ക് മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​രെ അ​​​​​പേ​​​​​ക്ഷി​​​​​ച്ച് ഹൃ​​​​​ദ്‌രോ​​​​​ഗ​​​​​ങ്ങ​​​​​ൾ വ​​​​​രാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത 70 ശതമാനവും ​​​​​ശ്വാ​​​​​സ​​​​​കോ​​​​​ശ കാ​​​​​ൻ​​​​​സ​​​​​ർ വ​​​​​രാ​​​​​നു​​​​​ള്ള സാ​​​​​ധ്യ​​​​​ത 25 ശതമാനവും ​​​​​കൂ​​​​​ടു​​​​​ത​​​​​ലാ​​​​​ണ്. 100 പേ​​​​​ർ പു​​​​​ക​​​​​വ​​​​​ലി​​​​​ക്കു​​​​​ന്നെ​​​​​ങ്കി​​​​​ൽ അ​​​​​തി​​​​​ൽ 50 പേ​​​​​രും മ​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ഏ​​​​​തെ​​​​​ങ്കി​​​​​ലും പു​​​​​ക​​​​​യി​​​​​ല​​​​​ജ​​​​​ന്യ​​​​​മാ​​​​​യ രോ​​​​​ഗ​​​​​ത്താ​​​​​ലാ​​​​​യി​​​​​രി​​​​​ക്കും.

കാ​​​​​ൻ​​​​​സ​​​​​ർ വി​​​​​ത​​​​​യ്ക്കു​​​​​ന്നു

പു​​​​​ക​​​​​യി​​​​​ല​​​​​യി​​​​​ൽ ഏ​​​​​ക​​​​​ദേ​​​​​ശം 7,000 രാ​​​​​സ​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ അ​​​​​ട​​​​​ങ്ങി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​തി​​​​​ൽ 250 എ​​​​​ണ്ണം അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​രി​​​​​ക​​​​​ളാ​​​​​ണ്. 70 എ​​​​​ണ്ണം ഏ​​​​​തെ​​​​​ങ്കി​​​​​ലും ത​​​​​ര​​​​​ത്തി​​​​​ലു​​​​​ള്ള കാ​​​​​ൻ​​​​​സ​​​​​റി​​​​​ന് കാ​​​​​ര​​​​​ണ​​​​​മാ​​​​​യ​​​​​വ​​​​​യാ​​​​​ണ്. പു​​​​​ക​​​​​വ​​​​​ലി എ​​​​​ല്ലാ അ​​​​​വ​​​​​യ​​​​​വ​​​​​ങ്ങ​​​​​ളെ​​​​​യും ബാ​​​​​ധി​​​​​ക്കും.

പു​​​​​ക​​​​​വ​​​​​ലി​​​​​യു​​​​​ടെ ഇ​​​​​ര​​​​​ക​​​​​ൾ

ബീ​​​​​ഡി, സി​​​​​ഗ​​​​​ര​​​​​റ്റ്, സി​​​​​ഗാ​​​​​ർ, ഹു​​​​​ക്ക, ഇ-സി​​​​​ഗ​​​​​ര​​​​​റ്റ്, പൈ​​​​​പ്പ്, പാ​​​​​ൻ മ​​​​​സാ​​​​​ല, പു​​​​​ക​​​​​യി​​​​​ല, മു​​​​​റു​​​​​ക്ക്, മൂക്കി​​​​​പ്പൊ​​​​​ടി തു​​​​​ട​​​​​ങ്ങി​​​​​യവ​​​​​യാ​​​​​ണ് പു​​​​​ക​​​​​യി​​​​​ല ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ൾ. ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​യാ​​​​​ൾ മാ​​​​​ത്ര​​​​​മ​​​​​ല്ല അ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രും പു​​​​​ക​​​​​വ​​​​​ലി​​​​​യു​​​​​ടെ ഇ​​​​​ര​​​​​ക​​​​​ളാ​​​​​ണ്. മ​​​​​റ്റു​​​​​ള്ള​​​​​വ​​​​​ർ പു​​​​​ക​​​​​വ​​​​​ലി​​​​​ക്കു​​​​​മ്പോ​​​​​ൾ ആ ​​​​​പു​​​​​ക ശ്വ​​​​​സി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സ്ഥ​​​​​യാ​​​​​ണ് നി​​​​​ഷ്ക്രി​​​​​യ ധൂ​​​മ​​​​​പാ​​​​​നം (Passive smoking). ഗ​​​​​ർ​​​​​ഭി​​​​​ണി പു​​​​​ക​​​​​വ​​​​​ലി​​​​​ച്ചാ​​​​​ലും ഗ​​​​​ർ​​​​​ഭി​​​​​ണി​​​​​യു​​​​​ടെ അ​​​​​ടു​​​​​ത്തി​​​​​രു​​​​​ന്ന് മ​​​​​റ്റൊ​​​​​രാ​​​​​ൾ പു​​​​​ക​​​​​വ​​​​​ലി​​​​​ച്ചാ​​​​​ലും അ​​​​​ത് ഗ​​​​​ർ​​​​​ഭ​​​​​സ്ഥ​​​ശി​​​​​ശു​​​​​വി​​​​​നെ ബാ​​​​​ധി​​​​​ക്കും. കു​​​​​ഞ്ഞി​​​​​ന് ശ​​​​​രീ​​​​​ര​​​​​ഭാ​​​​​രം കു​​​​​റ​​​​​യാ​​​​​നും മാ​​​​​സം തി​​​​​ക​​​​​യാ​​​​​തെ പ്ര​​​​​സ​​​​​വി​​​​​ക്കാ​​​​​നും ഗ​​​​​ർ​​​​​ഭഛി​​​​​ദ്രം ഉ​​​​​ണ്ടാ​​​​​കാ​​​​​നും ചാ​​​​​പി​​​​​ള്ള ജ​​​​​നി​​​​​ക്കാ​​​​​നും സാ​​​​​ധ്യ​​​​​ത​​​​​യു​​​​​ണ്ട്. കൂ​​​​​ടാ​​​​​തെ ബു​​​​​ദ്ധി​​​​​മാ​​​​​ന്ദ്യം, ശ്ര​​​​​ദ്ധ​​​​​ക്കു​​​​​റ​​​​​വ്, സാ​​​​​മൂ​​​​​ഹ്യ വൈ​​​​​ക​​​​​ല്യ​​​​​ങ്ങ​​​​​ൾ, ആ​​​​​ന്ത​​​​​രി​​​​​കാ​​​​​വ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും ത​​​​​ല​​​​​ച്ചോ​​​​​റി​​​​​ന്‍റെ​​​​​യും വൈ​​​​​ക​​​​​ല്യ​​​​​ങ്ങ​​​​​ൾ, ശ്വാസ​​ ​​​സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​യും കു​​​​​ഞ്ഞി​​​​​ന് ഭാ​​​​​വി​​​​​യി​​​​​ൽ കാ​​​​​ൻ​​​​​സ​​​​​റും ഉ​​​​​ണ്ടാ​​​​​കാ​​​​​ൻ ഇ​​​​​ട​​​​​യു​​​​​ണ്ട്.

നി​​​​​ര​​​​​വ​​​​​ധി രോ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ ഹേ​​​​​തു

പു​​​​​ക​​​​​വ​​​​​ലി​​​​​ മൂ​​​​​ലം കാ​​​​​ൻ​​​​​സ​​​​​ർ, ഹൃ​​​​​ദ​​​​​യ​​​സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ങ്ങ​​​​​ൾ, വ​​​​​ന്ധ്യ​​​​​ത, ബ്രോങ്കൈ​​​​​റ്റി​​​​​സ്, അ​​​​​ൽ​​​ഷി​​​​​മേ​​​​​ഴ്സ്, പ​​​​​ക്ഷാ​​​​​ഘാ​​​​​തം, ധ​​​​​മ​​​​​നി രോ​​​​​ഗ​​​​​ങ്ങ​​​​​ൾ, ആ​​​​​മാ​​​​​ശ​​​​​യ-​​​കു​​​​​ട​​​​​ൽ വ്ര​​​ണ​​​​​ങ്ങ​​​​​ൾ, വ​​​​​ലി​​​​​വ്, ന്യൂ​​​​​മോ​​​​​ണി​​​​​യ, ടോ​​​​​ൺ​​​​​സി​​​​​ലൈ​​​​​റ്റ​​​​​സ്, ച​​​​​ർ​​​​​മം ക​​​​​രു​​​​​വാ​​​​​ളി​​​​​ക്ക​​​​​ൽ, പ​​​​​ല്ലി​​​​​ന് കേ​​​​​ടു​​​​​ക​​​​​ൾ, വാ​​​​​യി​​​​​ൽ വ്ര​​​​​ണ​​​​​ങ്ങ​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ ഉ​​​​​ണ്ടാ​​​​​കാം.

നി​​​​​ക്കോ​​​​​ട്ടി​​​​​ൻ എ​​​​​ന്ന വി​​​​​ഷ​​​​​വ​​​​​സ്തു

പു​​​​​ക​​​​​യി​​​​​ല​​​​​യി​​​​​ൽ അ​​​​​ട​​​​​ങ്ങി​​​​​യി​​​​​രി​​​​​ക്കു​​​​​ന്ന ഏ​​​​​റ്റ​​​​​വും മാ​​​​​ര​​​​​ക​​​​​മാ​​​​​യ വി​​​​​ഷ​​​വ​​​​​സ്തു​​​​​വാ​​​​​ണ് നി​​​​​ക്കോ​​​​​ട്ടി​​​​​ൻ. കാ​​​​​ർ​​​​​ബ​​​​​ൺ, ഹൈ​​​​​ഡ്ര​​​​​ജ​​​​​ൻ, നൈ​​​​​ട്ര​​​​​ജ​​​​​ൻ എ​​​​​ന്നി​​​​​വ​​​​​യു​​​​​ടെ സം​​​​​യു​​​​​ക്ത​​​​​മാ​​​​​ണ് നി​​​​​ക്കോ​​​​​ട്ടി​​​​​ൻ എ​​​​​ന്ന വി​​​​​ഷ​​​​​വ​​​​​സ്തു. അ​​​​​ര​​​​​ത്തു​​​​​ള്ളി ഗാ​​​​​ഢ​​​ലാ​​​​​യ​​​​​നി​​​​​ക്ക് ഒ​​​​​രാ​​​​​ളെ കൊ​​​​​ല്ലാ​​​​​ൻ ക​​​​​ഴി​​​​​യും. നി​​​​​ക്കോ​​​​​ട്ടി​​​​​നാ​​​​​ണ് ആ​​​​​സ​​​​​ക്തി ജ​​​​​നി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത്. പു​​​​​ക​​​​​വ​​​​​ലി​​​​​ക്കു​​​​​മ്പോ​​​​​ൾ 20 സെ​​​​​ക്ക​​​​​ൻ​​​ഡി​​​​​നു​​​​​ള്ളി​​​​​ൽ നി​​​​​ക്കോ​​​​​ട്ടി​​​​​ൻ ത​​​ല​​​ച്ചോ​​​റി​​​​​ൽ ഉ​​​​​ത്തേ​​​​​ജ​​​​​നം സൃ​​​ഷ്‌​​​ടി​​​ക്കും. നി​​​​​ക്കോ​​​​​ട്ടി​​​​​ൻ ലെ​​​​​വ​​​​​ൽ താ​​​​​ഴ്ന്നാ​​​​​ൽ വീ​​​​​ണ്ടും പു​​​​​ക​​​​​വ​​​​​ലി​​​​​ക്കാ​​​​​ൻ തോ​​​​​ന്നും.

ഡോ​​​​​പാ​​​​​മി​​​​​ൻ എ​​​​​ന്ന ഹാ​​​​​പ്പി ഹോ​​​​​ർ​​​​​മോ​​​​​ൺ

പു​​​​​ക​​​​​വ​​​​​ലി​​​​​ക്കു​​​​​മ്പോ​​​​​ൾ ഡോ​​​​​പാ​​​​​മി​​​​​ൻ എ​​​​​ന്ന ഹാ​​​​​പ്പി ഹോ​​​​​ർ​​​​​മോ​​​​​ൺ ത​​​​​ല​​​​​ച്ചോ​​​​​റി​​​​​ൽ ഉ​​​​​ണ്ടാ​​​​​കു​​​​​ന്നു. ഇ​​​​​തി​​​​ന്‍റെ അ​​​​​ള​​​​​വ് വ​​​​​ർ​​​ധി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ല​​​​​ഹ​​​​​രി​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​മ്പോ​​​​​ൾ കി​​​​​ട്ടു​​​​​ന്ന ആ​​​​​ഹ്ളാ​​​​​ദാ​​​​​നു​​​​​ഭൂ​​​​​തി​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​നം. ഇ​​​​​ക്കാ​​​​​ര​​​​​ണ​​​​​ത്താ​​​​​ലാ​​​​​ണ് ല​​​​​ഹ​​​​​രി​​​​​വ​​​​​സ്തു​​​​​ക്ക​​​​​ൾ വീ​​​​​ണ്ടും​​​വീ​​​​​ണ്ടും ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തും അ​​​​​തി​​​​​ന് അ​​​​​ടി​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​തും. ആ​​​​​ദ്യം കി​​​​​ട്ടി​​​​​യ അ​​​​​നു​​​​​ഭ​​​​​വം തു​​​​​ട​​​​​ർ​​​​​ന്നു കി​​​​​ട്ടാ​​​​​ൻ ഒ​​​​​ന്നി​​​​​ലേ​​​​​റെ സി​​​​​ഗ​​​​​ര​​​​​റ്റ് പി​​​​​ന്നീ​​​​​ട് വ​​​​​ലി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​രും. അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ആ​​​​​സ​​​​​ക്തി​​​​​യി​​​​​ലേ​​​​​ക്കു നീ​​​​​ങ്ങു​​​​​ക. ഒ​​​​​രു പ​​​​​രീ​​​​​ക്ഷ​​​​​ണം എ​​​​​ന്ന രീ​​​​​തി​​​​​യി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന പ​​​​​ല​​​​​രും പി​​​​​ന്നീ​​​​​ട് ആ​​​​​ശ്രി​​​​​ത​​​​​രാ​​​​​യി മാ​​​​​റു​​​​​ന്നു.

പു​​​​​ക​​​​​വ​​​​​ലി​​​​​യി​​​​​ൽ​​​നി​​​​​ന്ന് മോ​​​​​ച​​​​​നം

പു​​​​​ക​​​​​യി​​​​​ല ഉ​​​​​പ​​​​​യോ​​​​​ഗം ആ​​​​​രോ​​​​​ഗ്യ​​​​​ത്തെ​​​​​യും ജീ​​​​​വി​​​​​ത​​​​​ത്തെ​​​​​യും ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി ബാ​​​​​ധി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ക​​​​​ല​​​​​ണ്ട​​​​​റി​​​​​ൽ ഒ​​​​​രു തി​​​​​യ​​​​​തി കു​​​​​റി​​​​​ച്ച് പു​​​​​ക​​​​​വ​​​​​ലി​​​​​യി​​​​​ൽ​​​നി​​​​​ന്ന് പി​​​​​ന്മാ​​​​​റാ​​​​​ൻ ദൃ​​​​​ഢ​​​​​മാ​​​​​യ തീ​​​​​രു​​​​​മാ​​​​​നം എ​​​​​ടു​​​​​ക്കു​​​​​ക. അ​​​​​തി​​​​​ന് സാ​​​​​ധി​​​​​ക്കാ​​​​​തെ വ​​​​​രു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്ക് കൗ​​​​​ൺ​​​​​സ​​​​​ലിം​​​​​ഗ്, മ​​​​​റ്റ് ചി​​​​​കി​​​​​ത്സ​​​​​ക​​​​​ൾ, വൈ​​​​​ദ്യ​​​​​സ​​​​​ഹാ​​​​​യം എ​​​​​ന്നി​​​​​വ ഇ​​​​​ന്ന് ല​​​​​ഭ്യ​​​​​മാ​​​​​ണ്. ആ​​​​​സ​​​​​ക്തി കു​​​​​റ​​​​​യ്ക്കാ​​​​​നു​​​​​ള്ള മ​​​​​രു​​​​​ന്നു​​​​​ക​​​​​ളും ക്ര​​​​​മേ​​​​​ണ പു​​​​​ക​​​​​വ​​​​​ലി മാ​​​​​റ്റാ​​​​​നു​​​​​ള്ള മ​​​​​രു​​​​​ന്നു​​​ക​​​​​ളും ല​​​​​ഭ്യ​​​​​മാ​​​​​ണ്.
വ​​​​​ലി​​​​​ക്കും​​​തോ​​​​​റും നീ​​​​​ളം കു​​​​​റ​​​​​യു​​​​​ന്ന​​​​​ത് സി​​​​​ഗ​​​​​റി​​​​​റ്റി​​​​​നു മാ​​​​​ത്ര​​​​​മ​​​​​ല്ല ആ​​​​​യു​​​​​സി​​​​​നുകൂ​​​​​ടി​​​​​യാ​​​​​ണ് എ​​​​​ന്നോ​​​​​ർ​​​​​ത്ത് പു​​​​​ക​​​​​വ​​​​​ലി​​​​​യി​​​​​ൽ​​​നി​​​​​ന്ന് പി​​​​​ന്മാ​​​​​റാ​​​​​ൻ ലോ​​​​​ക പു​​​​​ക​​​​​യി​​​​​ലവി​​​​​രു​​​​​ദ്ധ ദി​​​​​നം പ്ര​​​​​ചോ​​​​​ദ​​​​​ന​​​​​മേ​​​​​ക​​​​​ട്ടെ.

(മി​​​​​ക​​​​​ച്ച ല​​​​​ഹ​​​​​രി​​​വി​​​​​രു​​​​​ദ്ധ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​നു​​​​​ള്ള കേ​​​​​ര​​​​​ള സ​​​​​ർ​​​​​ക്കാ​​​​​ർ പു​​​​​ര​​​​​സ്‌​​​​​കാ​​​​​രം നേ​​​​​ടി​​​​​യി​​​​​ട്ടു​​​​​ള്ള ലേ​​​​​ഖ​​​​​ക​​​​​ൻ, അ​​​​​ഭി​​​​​ഭാ​​​​​ഷ​​​​​ക​​​​​നും ട്രെ​​​​​യ്ന​​​​​റും മെ​​​​​ന്‍റ​​​​​റു​​​​​മാ​​​​​ണ്.)

Tags : World Anti tobacco Day

Recent News

Corehub Up