വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് "ത​ണ​ല്‍ ’ ഒ​രു​ക്കി അ​ഗ്നി​ര​ക്ഷാ​സേ​ന
Sunday, April 28, 2024 6:21 AM IST
മ​ല​പ്പു​റം: ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​പ്പോ​ള്‍ കു​ട്ടി​ക​ള്‍​ക്ക് വി​ശ്ര​മ​ത്തി​നും വി​നോ​ദ​ത്തി​നു​മാ​യി സ്റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ പാ​ര്‍​ക്ക് ഒ​രു​ക്കി മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ​സേ​ന. "ത​ണ​ല്‍’ എ​ന്നു പേ​രി​ട്ട പാ​ര്‍​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ വി.​കെ. ഋ​ത്വി​ജ് നി​ര്‍​വ​ഹി​ച്ചു.

ക​ഴി​ഞ്ഞ വി​ദ്യാ​ഭ്യാ​സ വ​ര്‍​ഷം അ​ങ്ക​ണ​വാ​ടി മു​ത​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് കോ​ള​ജ് വ​രെ​യു​ള്ള നൂ​റ്റി​ഇ​രു​പ​ത്ത​ഞ്ചോ​ളം വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് പാ​ഠ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു സ്റ്റേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​ത്. കു​ട്ടി​ക​ള്‍​ക്ക് അ​ഗ്നി​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​വും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ല്‍​കാ​നു​ള്ള അ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

മ​ല​പ്പു​റം അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ അ​ടി​സ്ഥാ​ന പ​രി​ശീ​ല​നം നേ​ടു​ന്ന 37-ാ മ​ത് ബാ​ച്ച് ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു ഓ​ഫീ​സ​ര്‍ ട്രെ​യി​നി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ര്‍​ക്ക് നി​ര്‍​മി​ച്ച​ത്. കു​ട്ടി​ക​ള്‍​ക്കാ​യി ഊ​ഞ്ഞാ​ലും ഇ​രി​പ്പി​ട​വും പാ​ര്‍​ക്കി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ക്കം സ്വ​ദേ​ശി​യാ​യ ക​ലാ​കാ​ര​ന്‍ സ​ന്തോ​ഷ്‌​ലാ​ല്‍ കൊ​ടി​യ​ങ്ങ​ല്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ളും പാ​ര്‍​ക്കി​നെ ആ​ക​ര്‍​ഷ​ക​മാ​ക്കു​ന്നു.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ല​പ്പു​റം സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഇ.​കെ. അ​ബ്ദു​ള്‍ സ​ലീം, സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ (ട്രെ​യി​നിം​ഗ്) സി. ​ബാ​ബു​രാ​ജ​ന്‍, പാ​ര്‍​ക്ക് ഡി​സൈ​ന്‍ ചെ​യ്ത ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു ഓ​ഫീ​സ​ര്‍ വി.​പി. നി​ഷാ​ദ്, സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റ​സ്ക്യു ഓ​ഫീ​സ​ര്‍(​ട്രെ​യി​നിം​ഗ്) ടി.​കെ. മ​ദ​ന്‍​മോ​ഹ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.