കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി
Thursday, May 9, 2024 7:22 AM IST
കൊ​യി​ലാ​ണ്ടി: കി​ണ​റ്റി​ൽ വീ​ണ വ​യോ​ധി​ക​യെ കൊ​യി​ലാ​ണ്ടി അ​ഗ്നി​ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ആ​ൾ​മ​റ​യി​ല്ലാ​ത്ത, 70 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ വീ​ണ ക​ണാ​ര​ന്‍റെ ഭാ​ര്യ ചി​രു​ത (86)യെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മ​ണി​യോ​ടെ ഉ​ള്ളി​യേ​രി പ​ഞ്ചാ​യ​ത്തി​ലെ ഉ​ള്ളൂ​ർ ആ​ന്പ​ത്ത് മീ​ത്ത​ൽ എ​ന്ന സ്ഥ​ല​ത്തെ പ​റ​ന്പി​ലെ കി​ണ​റ്റി​ലാ​ണ് വ​യോ​ധി​ക വീ​ണ​ത്. കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്നും അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യ​പ്പോ​ഴേ​ക്കും നാ​ട്ടു​കാ​ര​നാ​യ ച​ത്തോ​ത്ത് അ​നീ​ഷ് എ​ന്ന​യാ​ൾ കി​ണ​റ്റി​ൽ ഇ​റ​ങ്ങി സ്ത്രീ​യെ പ​രി​ക്കു​ക​ൾ കൂ​ടാ​തെ പി​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു.

ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി. ​സി​ജി​ത്ത് ചെ​യ​ർ​നോ​ട്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. ഗ്രേ​ഡ് എ​എ​സ്ടി​ഒ മ​ജീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എം.​നി​ധി പ്ര​സാ​ദ്, എ​ൻ.​പി.​അ​നൂ​പ്, പി.​എം.​ബ​ബീ​ഷ്, എ​സ്. വി​ഷ്ണു, പി.​കെ.​സ​ജി​ത്ത്, ഷാ​ജു, ഹോം ​ഗാ​ർ​ഡ് പ്ര​ദീ​പ്, കെ.​പി.​രാ​ജേ​ഷ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.