മ​ല​യോ​ര മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നൂ​റുമേനി
Thursday, May 9, 2024 7:22 AM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ത്ത​വ​ണ​ത്തെ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ൾ​ക്ക് നൂ​റി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം. ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ തു​ട​ർ​ച്ച​യാ​യി ഇ​രു​പ​താം ത​വ​ണ​യും നൂ​റി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു.

ആ​കെ121 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 36 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ആ​കെ185 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 36 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. കൂ​രാ​ച്ചു​ണ്ട് സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ ഇ​ത്ത​വ​ണ നൂ​റി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി. ആ​കെ പ​രീ​ക്ഷ​യെ​ഴു​തി​യ 201 വി​ദ്യാ​ര്‍​ഥി​ക​ളി​ൽ 56 വി​ദ്യാ​ര്‍​ഥി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി.ൽ നൂ​റ്

ക​രു​ണ​ക്ക് വീ​ണ്ടും നൂ​റ് മേ​നി വി​ജ​യം

കോ​ഴി​ക്കോ​ട്: 34-ാം ത​വ​ണ​യും നൂ​റ് ശ​ത​മാ​നം വി​ജ​യം ആ​വ​ർ​ത്തി​ച്ച് ക​രു​ണ സ്പീ​ച്ച് ആ​ന്‍​ഡ് ഹി​യ​റിം​ഗ് എ​ച്ച്എ​സ്എ​സ്. 15 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ നാ​ല് കു​ട്ടി​ക​ൾ ഫു​ൾ എ ​പ്ല​സും ഒ​രു കു​ട്ടി 9 എ ​പ്ല​സും നേ​ടി. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്, ഫി​സി​ക്സ്‌, കെ​മി​സ്ട്രി, ബ​യോ​ള​ജി, സാ​മൂ​ഹ്യ​പാ​ഠം-1-2, ഐ​ടി, ത​യ്യ​ൽ എ​ന്നി​ങ്ങ​നെ പ​ത്തു വി​ഷ​യ​ങ്ങ​ൾ ആ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജ​ന​റ​ൽ സ്കൂ​ളി​ലെ ഹി​ന്ദി​ക്ക്‌ പ​ക​രം വൊ​ക്കേ​ഷ​ണ​ൽ സ​ബ്ജ​ക്ട് ആ​യ ത​യ്യ​ൽ ആ​ണ് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന​ത്.

താ​മ​ര​ശേ​രി രൂപത കോ​ർ​പ​റേ​റ്റ് സ്കൂ​ളു​ക​ൾക്ക് മി​ന്നും വി​ജ​യം

താ​മ​ര​ശേ​രി: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ താ​മ​ര​ശേ​രി രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ർ​പ​റേ​റ്റ് സ്കൂ​ളു​ക​ൾക്ക് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം. മു​ഴു​വ​ൻ സ്കൂ​ളു​ക​ളും നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി.

എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ൻ വ​ർ​ധ​ന​വു​ണ്ട്. നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ, പി​ടി​എ എ​ന്നി​വ​രെ താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ, കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി താ​മ​ര​ശേ​രി കോ​ർ​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യി​ലെ സ്കൂ​ളു​ക​ൾ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ചു വ​രി​ക​യാ​ണ്. ഇ​രു​പ​തു സ്കൂ​ളു​ക​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 2467കു​ട്ടി​ക​ളി​ൽ 547വി​ദ്യാ​ർ​ഥി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി.

പി​ടി​എം സ്‌​കൂ​ളി​ല്‍ ഇ​ര​ട്ട വി​ജ​യം

കൊ​ടി​യ​ത്തൂ​ർ: കൊ​ടി​യ​ത്തൂ​ർ പി​ടി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ 13 ഇ​ര​ട്ട​കു​ട്ടി​ക​ളി​ല്‍ നാ​ല് പേ​ര്‍ ഉ​ള്‍​പ്പെ​ടെ ഉ​ൾ​പ്പെ​ടെ 8 പേ​ർ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ്. ഫ​ഹ​ദ് ബ​ഷീ​ർ- റീ​ഹ ഫാ​ത്തി​മ, ഹാ​നി റ​ഹ്മാ​ൻ- ഹാ​ദി റ​ഹ്മാ​ൻ എ​ന്നി​വ​രാ​ണ് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി​യ​ത്. ഇ​ര​ട്ട ജോ​ഡി​ക​ളി​ൽ ഷി​ഫ്ന, ഫാ​ത്തി​മ സി​യ, കൃ​പാ​ന​ന്ദ്‌, അ​മ​ൽ എ​ന്നി​വ​ർ​ക്കും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് ല​ഭി​ച്ചു.