താ​ഴ്ന്നു കി​ട​ക്കു​ന്ന വൈ​ദ്യു​തി​ലൈ​ൻ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു
Friday, May 10, 2024 5:09 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കൂ​വ​പ്പൊ​യി​ൽ -പ​റ​ന്പ​ൽ റൂ​ട്ടി​ൽ വ​ള്ളി​പ്പ​റ്റ വീ​ട്ടു​പ​ടി ഭാ​ഗ​ത്ത് വൈ​ദ്യു​തി ലൈ​ൻ താ​ഴ്ന്നു കി​ട​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു.

ജാ​ന​കി​ക്കാ​ട് ഇ​ക്കോ ടൂ​റി​സം സെ​ന്‍റ​റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​മാ​യി എ​ത്തു​ന്ന ടൂ​റി​സ്റ്റു ബ​സു​ക​ൾ അ​ട​ക്ക​മു​ള്ള വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്പോ​ൾ ലൈ​നി​ൽ ത​ട്ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്. കു​റ്റ്യാ​ടി​പ്പു​ഴ​യി​ലെ ഉ​റു​മി​പ്പാ​ലം നി​ർ​മ്മാ​ണ​ത്തി​നാ​യി സാ​മ​ഗ്രി​ക​ളു​മാ​യി വ​രു​ന്ന വ​ലി​യലോ​റി​ക​ളി​ൽ ലൈ​നു​ക​ൾ ത​ട്ടു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്.

പ്ര​ശ​ന പ​രി​ഹാ​ര​ത്തി​ന് കെ​എ​സ്ഇ​ബി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് അം​ഗം എം.​എം. പ്ര​ദീ​പ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.