തപാൽ ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി
1546755
Wednesday, April 30, 2025 5:25 AM IST
കോഴിക്കോട്: തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവകരെ എട്ടാം ശമ്പള കമ്മീഷന്റെ പരിധിയിൽ ഉൾപ്പെടുത്തുക, ജിഡിഎസുകാർക്ക് പ്രതിമാസ പെൻഷൻ അനുവദിക്കുക, എല്ലാ ജിഡിഎസ് ജീവനക്കാർക്കും എട്ട് മണിക്കൂർ ഡ്യൂട്ടി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അഖിലേന്ത്യാ വ്യാപകമായി ഡിവിഷൻ കേന്ദ്രങ്ങളിൽ ഓൾ ഇന്ത്യ ഗ്രാമീൺ ഡാക് സേവക് യൂണിയന്റെ (എഐജിഡിഎസ്യു) നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി.
കോഴിക്കോട് ഡിവിഷൻ ആസ്ഥാനത്ത് നടന്ന ധർണ എഐജിഡിഎസ്യു സംസ്ഥാന സെക്രട്ടറി എം.ടി. സുരേഷ് ഉദ്ഘാടനം ചെയ്തു. ഡിവിഷണൽ സെക്രട്ടറി ഡോളി ജോസഫ്, കെ.സി. ബിന്ദു, ഷിബു ജോസഫ്, വി. ഗീതാ തുടങ്ങിയവർ പ്രസംഗിച്ചു. ദിനേശ് മുത്തങ്ങ, ജോയ് മൈലംപാടി, കെ.സി. തങ്കച്ചൻ, വി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.