പ്രധാന മന്ത്രിക്ക് രാജ്യ സുരക്ഷയേക്കാൾ പ്രധാനം തെരഞ്ഞെടുപ്പ്: കോൺഗ്രസ്
1546235
Monday, April 28, 2025 5:20 AM IST
നാദാപുരം: കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നത് കേന്ദ്ര സർക്കാറിന്റെ സുരക്ഷാ വീഴ്ച്ചയും രാജ്യത്തിന്റെ രഹസ്യാന്വേഷണ ഏജൻസിയുടെ പരാജയമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ഇതിന് മറുപടി പറയണമെന്നും വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഭീകരവാദ വിരുദ്ധ സദസ് ആവശ്യപ്പെട്ടു.
സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെ പ്രധാനമന്ത്രി ബീഹാറിലെ തെരെഞ്ഞെടുപ്പിന് മുന്നോടിയുള്ള റാലിയിൽ പങ്കെടുക്കാൻ പോയത് മോഡിക്ക് രാഷ്ട്ര സുരക്ഷായേക്കാൾ പ്രാധാന്യം തെരഞ്ഞെടുപ്പ് നേട്ടമായതിനാലാണെന്നും യോഗം അഭിപ്രായപ്പെട്ടു. പ്രവർത്തകർ മെഴുകുതിരികൾ പിടിച്ചു കൊണ്ട് ഭീകരവാദത്തിനെതിരേ പ്രതിജ്ഞ എടുത്തു.
ഭീകരവാദ വിരുദ്ധ സദസ് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് യു.കെ. അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.കെ. മുത്തലിബ് അധ്യക്ഷത വഹിച്ചു. കെ. ബാലകൃഷ്ണൻ,
ചള്ളയിൽ കുഞ്ഞാലി, കല്ലിൽ കുഞ്ഞബ്ദുള്ള, കെ.പി. വിജയൻ, പി.എസ്. ശശി, കെ.പി. അബ്ദുള്ള, രവീന്ദ്രൻ വയലിൽ, രാജൻ കമ്പ്ളിപ്പാറ, കെ. രാജൻ, കെ.കെ. സമീർ, കെ.കെ. ഹമീദ്, രവി മഠത്തിൽ, സജീഷ് കുമാർ കല്ലിൽ തുടങ്ങിയവർ നേതൃത്വം നൽകി