തുമ്പക്കോട്ട് മലയിൽ ക്വാറി അനുവദിക്കില്ല: യൂത്ത് കോൺഗ്രസ്
1547202
Thursday, May 1, 2025 5:34 AM IST
തിരുവമ്പാടി: തിരുവമ്പാടി പഞ്ചായത്തിൽ അനധികൃതമായി ക്വാറി തുടങ്ങുന്നതിനുള്ള ശ്രമവുമായി വന്നാൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രത്യക്ഷ സമരപരിപാടിയുമായി എത്തുമെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി മുന്നറിയിപ്പു നൽകി.
നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ: മുഹമ്മദ് ദിശാൽ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജിതിൻ പല്ലാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷാദ് വീച്ചി, ജനറൽ സെക്രട്ടറി ജംഷിദ് ഒളകര, സെക്രട്ടറിമാരായ ലിബിൻ അമ്പാട്ട്, യു.സി അജ്മൽ, തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് അമൽ ടി. ജെയിംസ്, ലിബിൻ ബെൻ തുറുവേലിൽ പ്രസംഗിച്ചു.