പനായി - നന്മണ്ടയിലേക്കുള്ള മൺറോഡ് നവീകരിക്കണം: മനുഷ്യാവകാശ കമ്മീഷൻ
1547206
Thursday, May 1, 2025 5:34 AM IST
കോഴിക്കോട്: പ്രധാനമന്ത്രി ഗ്രാമസഡക് യോജന പ്രകാരം നവീകരിക്കപ്പെട്ട പനായി - നന്മണ്ട റോഡിലേക്ക് എത്തുന്ന മൺപാത ടാർ ചെയ്യാൻ ജില്ലാ പഞ്ചായത്തിന് പരിമിതിയുള്ള സാഹചര്യത്തിൽ ബാലുശേരി പഞ്ചായത്ത് പരാതി പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജൂഡീഷ്യൽ അംഗം കെ ബൈജൂനാഥ്.
മൺപാത ഗതാഗത യോഗ്യമല്ലെന്നും വയോധികരായ തങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രദേശത്തെ ചെറിയ റോഡുകളെല്ലാം അതേപടി നിലനിർത്തിയാണ് കേന്ദ്ര സ്കീമിൽ റോഡ് നിർമ്മിച്ചതെന്നും പരാതിയുള്ള മൺ റോഡ് വഴിയാണ് കാലാകാലങ്ങളായി വെള്ളം ഒഴുകുന്നതെന്നും ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കമ്മീഷനെ അറിയിച്ചു.
എന്നാൽ ജില്ലാ പഞ്ചായത്തിന് പരാതി പരിഹരിക്കാൻ പരിമിതിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ബാലുശേരി സ്വദശിനി എ.കെ. ലക്ഷ്മി സമർപ്പിച്ച പരാതിയിലാണ് നടപടി.