പാര്‍ക്കിംഗ് പ്ലാസ നിര്‍മാണം നീളുന്നു
1547201
Thursday, May 1, 2025 5:34 AM IST
കോഴിക്കോട്: മിഠായിത്തെരുവിലെ കിഡ്സണ്‍ കോര്‍ണറിലെ പാര്‍ക്കിംഗ് പ്ലാസ നിര്‍മാണം അനന്തമായി നീളുന്നു . പഴയ സത്രം ബിൽഡിങ് പൊളിച്ചു ബഹുനില പ്ലാസ നിർമിക്കുന്ന പദ്ധതി നടപ്പാക്കാൻ 2020 ഒക്ടോബറിലാണു കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചത്.കാറും, 200 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാനുള്ള സൗകര്യമാണു സത്രം ബിൽഡിഗ് പൊളിച്ച 22.7 സെന്റ് സ്ഥലത്തു നിർമിക്കാൻ ഉദ്ദേശിച്ചത്. നിർമാണ ചുമതല ഒരു കമ്പനിയെ ഏൽപിക്കുകയും ചെയ്തു.
കരാർ ഏറ്റെടുത്ത കമ്പനിക്കെതിരെ പിന്നീട് ആരോപണങ്ങൾ ഉയർന്നു.അതിനിടയിൽ പദ്ധതി അനുമതി തേടി സർക്കാരിലേക്ക് അയച്ചു. പിന്നീട് 2023 ൽ കെട്ടിടം പൊളിക്കാൻ തീരുമാനിച്ചു. കെട്ടിടം പൊളിച്ചു നീക്കുന്ന പ്രവൃത്തി പൂർത്തിയാക്കുമ്പേക്കും പദ്ധതിക്കു സർക്കാരിൽ നിന്ന് അംഗീകാരം ലഭിക്കുമെന്നും കരുതി.കെട്ടിടത്തിലെ വ്യാപാരികളെ ഒഴിവാക്കി കെട്ടിടം പൊളിച്ചു. പക്ഷേ സർക്കാർ അനുമതി ഇനിയും എത്തിയിട്ടില്ല.