കാലിക്കട്ട് എഫ്സി ചാമ്പ്യൻമാർ
1547205
Thursday, May 1, 2025 5:34 AM IST
കോഴിക്കോട്: കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കാലിക്കട്ട് എഫ്സി ജില്ലാ ഇ ഡിവിഷൻ ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ 13 പോയന്റുനേടി കാലിക്കട്ട് എഫ്സി ചാമ്പ്യൻമാരായി.
ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ കാലിക്കട്ട് എഫ്സി അഭിജിത്ത് നേടിയ ഒരുഗോളിന് മലബാർ ക്രിസ്ത്യൻ കോളജിനെ പരാജയപ്പെടുത്തി. 11 പോയന്റ് നേടിയ കൂരിയാൽ ബ്രദേഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.