പ്രചാരണ പരിപാടിക്ക് തുടക്കമായി
1547212
Thursday, May 1, 2025 5:42 AM IST
മുക്കം: ആറ് ഏഴ് തീയതികളിൽ തെച്ചിയാട് അൽ ഇർഷാദ് ക്യാമ്പസിൽ നടക്കുന്ന അൽ ഇർഷാദ് സനദ് ദാന സമ്മേളനത്തിന്റെ പ്രചരണ പരിപാടികൾക്ക് തുടക്കമായി. ജീവിതമാണ് ലഹരി എന്ന സന്ദേശത്തിൽ വിവിധ സ്ഥലങ്ങളിൽ ക്യാമ്പയിൻ നടത്തി. മതവിജ്ഞാനീയം, സാമൂഹികകാഗരണം എന്നിവ ഉൾപ്പെടുന്ന വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
സമ്മേളനത്തിന്റെ ആദ്യ ദിനമായ ആറിന് രാവിലെ ഒന്പതിന് മുസാബഖത്തുൽ ഇർശാദ് ആരംഭിക്കും. വ്യത്യസ്ത കാറ്റകറികളിലായി 200 ലേറെ വിദ്യാർത്ഥികൾ മാറ്റുരുക്കും . ഖുർആൻ ശ്രവണവും ബുർദ മത്സരവും വൈകുന്നേരം ഏഴിന് നടക്കും. സ്ക്രീനിംഗിലൂടെ തെരെഞ്ഞെടുത്ത എട്ട് ടീമുകൾ തമ്മിലാണ് മത്സരം നടക്കുന്നത്.