ബി.പി മൊയ്തീൻ സ്മാരക സ്പോർട്സ് കോംപ്ലക്സിന്റെ നിർമാണോദ്ഘാടനം
1547203
Thursday, May 1, 2025 5:34 AM IST
മുക്കം: മുക്കം സെക്കന്‍ഡറി സ്കൂളിൽ 12 കോടി ചെലവിൽ നിർമ്മിക്കുന്ന ബി.പി മൊയ്തീൻ സ്മാരക സ്പോർട്സ് കോംപ്ലക്സിന്റെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ പത്തിന് നടക്കും.
ലിന്റോ ജോസഫ് എംഎല്‍എ നിർവ്വഹിക്കും. മുക്കം നഗരസഭചെയർമാൻ പി.ടി ബാബു അധ്യക്ഷത വഹിക്കുമെന്നും ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ മുഖ്യാതിഥിയാവുമെന്നും സ്കൂൾ അധികൃതർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സ്കൂൾ മാനേജർ വത്സൻ മഠത്തിൽ , പ്രിൻസിപ്പൽ സി.പി.ജംഷീന, ഹെഡ് മാസ്റ്റർ സി.എം. മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.വി. വിജയൻ, മുക്കം എഡ്യൂക്കേഷൻ സൊസൈറ്റി ഡയറക്ടര്അജയ് മഠത്തിൽ തുടങ്ങിയവർ സംബന്ധിച്ചു