പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
1547213
Thursday, May 1, 2025 5:42 AM IST
കോഴിക്കോട്: നഗരമധ്യത്തിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ അതിക്രമം കാട്ടിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. കോഴിക്കോട് കസബ പോലീസാണ് ഇരുവരെയും പിടികൂടിയത്. ഫൈജൽ, ഹിമാൻ അലി എന്നിവരാണ് പിടിയിലായത്.
ചൊവാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം. ചാലപ്പുറത്ത് വച്ചാണ് പതിനാല് വയസുള്ള പെണ്‍കുട്ടിക്ക് നേരെ അതിക്രമം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാർഥിനിയെ ഇടവഴിയിലേക്ക് ബലമായി പിടിച്ചു വലിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ഓടി രക്ഷപ്പെട്ടു.
പോക്സോ, തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.