വിജയത്തിളക്കത്തിൽ ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
1547207
Thursday, May 1, 2025 5:34 AM IST
കോഴിക്കോട്: പത്താംക്ലാസിൽ (ഐസിഎസ്ഇ) പരീക്ഷ എഴുതിയ 49 പേരും പന്ത്രണ്ടാം ക്ലാസിൽ (ഐഎസ്സി) പരീക്ഷ എഴുതിയ 31 പേരും ഉന്നത വിജയം കരസ്ഥമാക്കി. ഇതിൽ പത്താം ക്ലാസിൽ 13 പേരും പന്ത്രണ്ടാം ക്ലാസിൽ 7 പേരും 90 ശതമാനത്തിലധികം മാർക്ക് നേടി.
പത്താംക്ലാസിൽ അഹാൻ പി. മോഹൻ 96%, ഹരികൃഷ്ണ എസ് 95.8%, നീഹാരിക ശ്രീയൂഷ് 94.4% എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പന്ത്രണ്ടാം ക്ലാസിലെ സയൻസ് വിഭാഗത്തിൽ ആർഷ്യകൗഷിത്ത് രാജ് 97%,
സൃഷ്ടി വിനീത് 96.25% എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയപ്പോൾ കൊമേഴ്സ് വിഭാഗത്തിൽ പി. ശ്രീലക്ഷ്മി 95.5%, തുഷാര അനീഷ് 94.5% എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.