ദേശീയ ഫൂട്ട് വോളിചാന്പ്യൻഷിപ്പ് 18 മുതൽ
1547204
Thursday, May 1, 2025 5:34 AM IST
കോഴിക്കോട് : മെയ് 18 മുതൽ 20 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന 11 -മത് ദേശീയ ഫൂട്ട് വോളിചാന്പ്യൻഷിപ്പിന്റെ ലോഗോ കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് ഓഫീസർ പി.എ. നസീർ ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദിനും വൈസ് ചെയർമാൻ വി.പി. അബ്ദുൾ കരീമിനും നൽകി.
പ്രകാശനം ചെയ്തു. ഫൂട്ട് വോളി അസോസിയേഷൻ ദേശീയ സെക്രട്ടറി എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. ആർ.ജയന്ത് കുമാർ, കെ.വി. റാഷിദ് , മുഹമ്മദലി വള്ളിക്കാട് എന്നിവർ സംസാരിച്ചു.