ഓങ്കോ ജനറ്റിക്സ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു
1546758
Wednesday, April 30, 2025 5:26 AM IST
കോഴിക്കോട് : കാന്‍സര്‍ രോഗം മുന്‍കൂട്ടി കണ്ടു പിടിക്കുന്നതിനും രോഗികള്‍ക്ക് കൃത്യമായ ചികില്‍സ നല്‍കാനും ലക്ഷ്യമിട്ട് കൊച്ചി അമൃതാ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ കോഴിക്കോട് വെള്ളിമാടുകുന്ന് അമൃത കൃപാ സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ അമൃത സെന്റര്‍ ഫോര്‍ ഓങ്കോ ജനറ്റിക്സ് കേന്ദ്രം പ്രവര്‍ത്തനമാരംഭിച്ചു.
മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്തു. മാതാ അമൃതാനന്ദമയീ മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, കൊച്ചി ആശുപത്രിയിലെ ഡോ. സി . ശ്രീകുമാര്‍, ഡോ. ആരതി, ഡോ. ഹരിഷ് , ഡോ. പ്രഷീത, ഷൈജന്‍, ദീപേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.