വികസിത കേരളം കണ്വന്ഷന് നടത്തി
1546576
Tuesday, April 29, 2025 7:10 AM IST
ബാലുശേരി: വികസനം മുരടിച്ച കേരളത്തില്‍ സമഗ്ര വികസനം കൊണ്ടുവരാന്‍ ബിജെപി സര്‍ക്കാരിനേ കഴിയുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ബിജെപി കോഴിക്കോട് റൂറല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, കോഴിക്കോട് റൂറല്‍ ജില്ലാ പ്രസിഡന്റ്ടി. ദേവദാസ്, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഗിരീഷ് തേവള്ളി, എന്‍.പി രാമദാസ്, കെ. രജനീഷ് ബാബു എന്നിവര്‍ സംസാരിച്ചു.